വൻമാറ്റവുമായി ബിഗ് ബോസ്; സെലിബ്രിറ്റികൾ മാത്രമല്ല, ഇത്തവണ സാധാരണക്കാരും, പങ്കെടുക്കാൻ ചെയ്യേണ്ടത്
തുടക്കത്തിൽ അത്ര താൽപര്യം ഇല്ലായിരുന്നെങ്കിലും മലയാളികൾ പിന്നീട് ബിഗ് ബോസിനെ നല്ല രീതിയിൽ സ്വീകരിക്കുന്നതാണ് കാണാൻ സാധിച്ചത്

ബിഗ് ബോസ് മലയാളം സീസൺ ഫൈവിനായുള്ള കാത്തിരിപ്പിലാണ് കേരളത്തിന് അകത്തും പുറത്തുമുള്ളള ബിഗ് ബോസ് പ്രേക്ഷകർ. സീസൺ ഫോർ വലിയ വിജയമായതിനാൽ തന്നെ ഇത്തവണയും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിപ്പ്. ഓഡീഷൻ ഉൾപ്പടേയുള്ളവ പൂർത്തിയായെന്നും പ്രമോഷൻ വീഡിയോ ഉടൻ പുറത്ത് വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത മാസം തന്നെ സീസൺ ഫൈവ് സംപ്രേക്ഷണം ആരംഭിക്കും.
ഇപ്പോഴിതാ ബിഗ് ബോസ് സീസൺ ഫൈവുമായി ബന്ധപ്പെട്ട കൂടുതൽ അപ്ഡേഷനുകളുമായി ആരാധകർക്ക് മുന്പിൽ എത്തിയിരിക്കുകയാണ് യൂട്യൂബിലെ പ്രമുഖ ബിഗ് ബോസ് നിരൂപകയായ രേവതി. ബിഗ് ബോസ് മല്ലു ടോക്ക്സ് എന്ന തന്റെ പേജിൽ രേവതി പങ്കുവെക്കുന്ന വിശേഷങ്ങൾ ഇങ്ങനെ..

ബിഗ് ബോസ് മലയാളം സീസൺ ഫൈവ്
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് തുടങ്ങാൻ പോവുന്നത് മാർച്ച് 26 നാണ്. ഭാരതി എയർടെൽ ആണ് ഇത്തവണത്തെ ടൈറ്റിൽ സ്പോൺസർ. അതിനിടിക്കാണ് ഭാരതി എയർടെൽ മുഖേന സാധാരണക്കാരിൽ നിന്നും ഒരാളെ സീസൺ ഫൈവിലേക്ക് എടുക്കുന്നുവെന്ന് അറിയാൻ സാധിച്ചത്. ആളുടെ എണ്ണം എത്രയെന്ന് ഉറപ്പില്ലെങ്കിലും ഇത്തവണ സാധാരണക്കാരും ഷോയിലുണ്ടാവും.
'ഈ വിഷയത്തില്‍ തീർച്ചയായും കുറ്റക്കാരന്‍ ഷിയാസാണ്; റോബിന്‍ സംസാരിച്ചത് വളരെ ഹാർഡായിട്ട്' |

ബിഗ് ബോസ് തമിഴ് സീസണിൽ
ബിഗ് ബോസ് തമിഴ് സീസണിൽ രണ്ടോ മൂന്നോ വ്യക്തികളെ എടുത്തിരുന്നു. ഇതിന് മുന്നോടിയായി ചാനലുകളിലൂടെ അവർ ഒരു പ്രമോ ഇട്ടിരുന്നു. അതുപോലെ നമുക്ക് വന്നില്ലാലോയെന്നാണ് പലരുടേയും സംശയം. മിക്കവാറും ഫെബ്രുവരി ഒന്നിനും പത്തിനും ഇടയിൽ ഈ വീഡിയോ വരുമെന്ന് ഞാൻ പറഞ്ഞിരുന്നു. അതോടൊപ്പം തന്നെയാണ് രാജസ്ഥാനിൽ വെച്ച് പ്രമോ ഷൂട്ട് നടക്കുന്ന വാർത്ത പുറത്ത് വരുന്നതെന്നും രേവതി പറയുന്നു.

രാജസ്ഥാനിലെ ജയ്സാൽമീറിൽ മോഹൻലാൽ- ലിജോ ജോസ്
രാജസ്ഥാനിലെ ജയ്സാൽമീറിൽ മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടെ വാലിബന്റെ ഷൂട്ടാണ് നടക്കുന്നത്. അവിടെയല്ല ബിഗ് ബോസ് പ്രമോഷൂട്ട് നടക്കുന്നത്. അടുത്ത ദിവസം തന്നെ ചിത്രത്തിന്റെ ഷൂട്ട് പൊക്രാനിലേക്ക് മാറുന്നുണ്ട്. അവിടെ വെച്ചായിരിക്കും മൊത്തത്തിലുളളത് അല്ലെങ്കിലും ചെറിയ ഭാഗങ്ങൾ എടുക്കുക. ഇക്കാര്യം എനിക്ക് അത്ര എളുപ്പമല്ല.

ബിഗ് ബോസ് സീസൺ ഫൈവിലേക്ക്
ഇന്നോ നാളെയോ പ്രമോഷൻ വീഡിയോ വരുമെന്നാണ് ചിലരുടെ സംശയം. ബിഗ് ബോസ് സീസൺ ഫൈവിലേക്ക് സാധാരണക്കാരായ നിങ്ങൾക്കും പങ്കെടുക്കാം എന്ന് പറഞ്ഞുകൊണ്ട് ലാലേട്ടൻ വരുന്ന വീഡിയോ ഫെബ്രുവരി എട്ടിന് വരാൻ പോവുന്നുവെന്നാണ് ഞാൻ അറിഞ്ഞത്. ആളുകളെ കണ്ടെത്താൻ വേണ്ടി അവർക്ക് കൂടുതൽ സമയം വേണ്ടി വരും. അതുകൊണ്ടാണ് ഇത്രയും നേരത്തെ വരുന്നത്. ഇത് ബിഗ് ബോസിന്റെ മെയിൻപ്രമോയല്ലെന്നും രേവതി ഓർമിപ്പിക്കുന്നു.

ബിഗ് ബോസ് മെയിൻ പ്രമോ വരാൻ
ബിഗ് ബോസ് മെയിൻ പ്രമോ വരാൻ ഇനിയും സമയം എടുക്കും. മിക്കവാറും മാർച്ച് ഫസ്റ്റ് വീക്കിലാവും അതുണ്ടാവുക. അല്ലെങ്കിൽ ഫെബ്രുവരി അവസാനമായിരിക്കും. കോമണേഴ്സ് ഓഡീഷൻ കോൾ ഉടൻ തന്നെ വരും. ഇതാണ് എനിക്ക് അറിയാൻ സാധിച്ചത്. വൈകുന്നേരം ആറ് മണി തൊട്ട് എട്ട് മണി വരെയുള്ളള സമയത്താണ് ഇത് വരിക. എന്തായാലും ടിവി ഒന്ന് ശ്രദ്ധിച്ചുകൊള്ളുക.

ബിഗ് ബോസ് സീസൺ ഫൈവിന്റെ ലോഗോ
ബിഗ് ബോസ് സീസൺ ഫൈവിന്റെ ലോഗോ പൂർണ്ണമായി എന്നാണ് ഞാൻ അറിഞ്ഞത്. മിക്കവാറും ഈ മാസം അവസാനം തന്നെ അത് പുറത്ത് വരും. അപ്പോൾ എല്ലാവരും ബിഗ് ബോസ് സീസൺ ഫൈവിൽ പങ്കെടുക്കാൻ തയ്യാറായിക്കൊള്ളു. എല്ലാവരും അപേക്ഷ നൽകുക. കിട്ടുകയാണെങ്കിൽ അടിച്ച് പൊളിച്ച് വരിക.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications