പരാതിക്കാരന്റെ ആക്ഷേപം സമ്മതിച്ചുള്ള പെട്രോള്‍ പമ്പ് മാനേജരുടെ പേരിലുള്ള കത്ത് വൈറലാകുന്നു
നാദാപുരം: പരാതിക്കാരന്റെ ആക്ഷേപം സമ്മതിച്ചുള്ള കല്ലാച്ചി പെട്രോള്‍ പമ്പ് മാനേജരുടെ പേരിലുള്ള കത്ത് വൈറലാകുന്നു .വിതരണം ചെയ്‌ത പെട്രോളിന്റെ അളവില്‍ കൃതിമം കണ്ടെത്തിയതിനെ തുടര്‍ന്ന് കല്ലാച്ചിയിലെ സിറ്റി പെട്രോള്‍ പമ്പ് തുടര്‍ച്ചയായ മൂന്നാം ദിവസവും അടഞ്ഞ് കിടക്കുന്നു.
വെള്ളിയാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും
ഇതിനിടെയാണ് പരാതിക്കാരന്റെ ആക്ഷേപം സമ്മതിച്ചുള്ള പെട്രോള്‍ പമ്പ് മാനേജരുടെ പേരിലുള്ള കത്ത് സമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 5 ലിറ്റര്‍ കാനില്‍ വിതരണം ചെയ്‌്‌ത പെട്രോളില്‍ കുറവ് വന്നതായി പരാതിക്കാരനോടും പൊലീസിനോടും സമ്മതിച്ചതായും മാനേജര്‍ ഒപ്പിട്ട കത്തില്‍ പറയുന്നു.

ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ ഇന്നലെ പരിശോധന നടത്തുമെന്ന് അറിയിച്ചെങ്കിലും പരിശോധന നടന്നില്ല. ഇ്ന്ന് പരിശോധന നടക്കുമെന്ന് അറിയുന്നു. പെട്രോള്‍ പമ്പുകളില്‍ നിന്ന് വിതരണം ചെയ്യുന്ന അളവില്‍ കുറവ് വന്നതായി വ്യാപക പരാതിയുള്ളതിനിടെയാണ് കല്ലാച്ചി പെട്രോളിലെ വിവാദം ചൂടേറിയ ചര്‍ച്ചയാത്.












Click it and Unblock the Notifications