വെള്ളിയാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: നബിദിനം പ്രമാണിച്ചു സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ ഒന്ന് (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കും. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കിയിട്ടില്ല. വെള്ളിയാഴ്ചത്തെ അവധിക്കു പകരം ഏതെങ്കിലുമൊരു ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പ്രവര്‍ത്തി ദിവസമായിരിക്കും.

1

ഡിസംബര്‍ ഒന്നിനു പൊതു അവധിയായിരിക്കുമെന്ന് നേരത്തേ തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് പൊതു അവധി നല്‍കിയതായി സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Holiday for schools and colleges in kerala on friday

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്