നിയമനത്തിലെ അനിശ്ചിതത്വം; പിജി ഡോക്ടര്‍മാര്‍ ഇന്ന് സമരത്തിലേക്ക്; മന്ത്രി ചര്‍ച്ചക്ക് തയ്യാറാകണം
തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിക്കില്ല. ജൂനിയര്‍ റസിഡന്റുമാരുടെ നിയമനത്തില്‍ വ്യക്തതയില്ലെന്നും ആരോഗ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറാകണമെന്നും ചര്‍ച്ചക്ക് തയ്യാറായില്ലെങ്കില്‍ അടിയന്തര സേവനവും നിര്‍ത്തുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്നത്തെ സമരത്തില്‍ മാറ്റമില്ലെന്നും എമര്‍ജന്‍സി ഡ്യൂട്ടി ബഹിഷ്കരണ സമരം 24 മണിക്കൂര്‍ കൂടി നീട്ടിവെയ്ക്കുമെന്നും സമരക്കാര്‍ അറിയിച്ചു.അതേസമയം കഴിഞ്ഞ ദിവസം സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ പ്രധാന ആവശ്യമായ മെഡിക്കല്‍ കോളേജുകളിലേക്ക് നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരുടെ നിയമനം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. 45,000 രൂപ പ്രതിമാസ ശമ്പളത്തോടെ 373 പേര്‍ക്കാണ് നിയമനം നല്‍കിയത്.

നീറ്റ് പി.ജി പ്രവേശനം നീളുന്നത് മൂലമുള്ള ഡോക്ടര്‍മാരുടെ കുറവ് നികത്താനാണ് നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യം ഡോക്ടര്‍മാര്‍ ഉയര്‍ത്തിയിരുന്നത്. എന്നാല്‍ നിലവില്‍ ഈ നിയമനത്തില്‍ വ്യക്തതയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അത്കൊണ്ട് തന്നെ സമരം പിന്‍വലിക്കില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 373 നോണ്‍ റെസിഡന്റ് ജൂനിയര്‍ ഡോക്ടര്‍മാരെ താത്കാലികമായി നിയമിക്കാനുള്ള ഉത്തരവാണ് ഇന്നലെ രാത്രി സര്‍ക്കാര്‍ ഇറക്കിയത്. എന്നാല്‍, ഉത്തരവില്‍ വ്യക്തത ഇല്ലെന്നാണ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നത്. ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാവണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.

ഒന്നാം വര്‍ഷ പി ജി പ്രവേശനം വൈകുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി മെഡിക്കല്‍ കോളേജുകളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കണം എന്നതായിരുന്നു സമരക്കാരുടെ രപ്രധാന ആവശ്യങ്ങളിലൊന്ന് ഈ കാര്യത്തില്‍ മന്ത്രി ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഉത്തരവ് ഇറക്കാത്തതിനെത്തുടര്‍ന്ന് സമരം തുടരുകയായിരുന്നു. പുതിയ ബാച്ച് എത്തുന്നതുവരെ പ്രതിമാസം 45,000 രൂപ വേതനം നല്‍കിയാണ് താത്കാലിക നിയമനം നടത്തിയത്.

നേരത്തെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്നോട്ട് പോവുകയായിരുന്നു. ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിച്ചതോടെ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിത കാല സമരത്തിന് തീരുമാനിക്കുകയായിരുന്നു. സമരത്തില്‍ പിജി ഡോക്ടമാര്‍ ഉറച്ചതോടെ സര്‍ക്കാര്‍ നിയമന ഉത്തരവിറക്കുകയായിരുന്നു. അതിനിടെ സമരം ചെയ്യുന്നവര്‍ ഹോസ്റ്റല്‍ ഒഴിയണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ടും തിരുവനന്തപുരത്തുമടക്കം മെഡിക്കല്‍ കേളേജ് പ്രിന്‍സിപ്പല്‍മാര്‍ പിജി ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. പൂര്‍ണമായും ഡ്യൂട്ടി ബഹിഷ്ക്കരിച്ചുള്ള സമരത്തിലേക്കാണ് പിജി ഡോക്ടര്‍മാരുടെ നീക്കം. അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം, ഒപി ഡ്യൂട്ടികളെല്ലാം ബഹിഷ്കരിക്കുന്നതോടെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെയും രോഗീപരിചരണത്തെയും ഇത് ബാധിക്കുമെന്നും ആശങ്കയുണ്ട്.

സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിക്കാതെ വന്നതോടെയാണ് സമരം എന്നതിലേക്ക് പിജി ഡോക്ടമാര്‍ നീങ്ങിയിരിക്കുന്നത്. സമരം ചെയ്താല്‍ കര്‍ശന നടപടിയെന്ന സര്‍ക്കാരിന്റെ മുന്നറിയിപ്പുകള്‍ പിജി ഡോക്ടര്‍മാരും തള്ളിയതോടെ സര്‍ക്കാരും നിലപാട് കടുപ്പിക്കുകയാണ് ചെയ്യുന്നത്. സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാര്‍ ഹോസ്റ്റല്‍ ഒഴിയണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ടും തിരുവനന്തപുരത്തും മെഡിക്കല്‍ കേളേജ് പ്രിന്‍സിപ്പള്‍മാര്‍ നോട്ടീസ് നല്കി. ഇതോടെ ഹോസ്റ്റലിനു പുറത്തു കിടന്ന് പ്രതിഷേധിക്കാനാണ് പിജി ഡോക്ടര്‍മാരുടെ തീരുമാനം

നീറ്റ് പി.ജി പ്രവേശനം നീളുന്നത് മൂലമുള്ള ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കാമെന്നായിരുന്നു നേരത്തെ നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍പ്പോലും ഇതുവരെയും വ്യക്തതതയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഉറപ്പുകള്‍ നല്കുന്നതല്ലാതെ ഒന്നും നടപ്പായില്ലെന്നും, നടപടികളെടുത്താലും പിന്നോട്ടില്ലെന്നുമുള്ള നിലപാടിലാണ് പി.ജി ഡോക്ടര്‍മാര്‍.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications