സ്കൂൾ കുട്ടികൾക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞു കയറി വിദ്യാർത്ഥിനി മരിച്ചു
പയ്യന്നൂർ: ചെറുപുഴയിൽ സ്കൂൾ കുട്ടികൾക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞു കയറി ഒരു വിദ്യാർത്ഥിനി മരിച്ചു. ചെറുപുഴ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥിനിയും പെരിങ്ങോത്തെ രതീഷിന്റെ മകളുമായ ദേവനന്ദയാണ് മരിച്ചത്. നാലുകുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ. ആര്യ, ആല്‍ഫി, അക്ത, ജൂന എന്നിവര്‍ക്കാണ് പരിക്കേറ്റത്. പെരിങ്ങോം, വയക്കര എന്നിവിടങ്ങളില്‍ നിന്നുളള കുട്ടികളാണ് അപകടത്തില്‍പെട്ടത്.
മാധ്യമപ്രവർത്തകൻ എം അബ്ദുറഹ്മാൻ അന്തരിച്ചു: അധ്യാപകനില്‍ നിന്ന് രാഷ്ട്രീയ പ്രവേശം
പരീക്ഷ കഴിഞ്ഞ് സ്കൂൾ വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ അമിതവേഗതയിലെത്തിയ പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ചെറുപുഴ അയ്യപ്പ ക്ഷേത്രത്തിനു സമീപമാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30 മണിയോടെയാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ചെറുപുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പരിക്ക് ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. പരിയാരത്തേക്ക് കൊണ്ടുപോകും വഴിയാണ് ദേവനന്ദ മരിച്ചത്.

അപകടം വരുത്തിയ പിക്കപ്പ് വാനും ഡ്രൈവറെയും ചെറുപുഴ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിയത് മൂലമാണ് അപകടം സംഭവിച്ചതെന്ന് പോലിസ് പറഞ്ഞു.












Click it and Unblock the Notifications