കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവർത്തകൻ എം അബ്ദുറഹ്മാൻ അന്തരിച്ചു: അധ്യാപകനില്‍ നിന്ന് രാഷ്ട്രീയ പ്രവേശം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായിരുന്ന എം അബ്ദുറഹ്മാൻ അന്തരിച്ചു. മണ്ണാർക്കാട്ടെ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കണ്ണൂർ എസ്എൻ‍ കോളേജിൽ അധ്യാപകനായിരിക്കെ ജോലി ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവേശം നടത്തിയ ആളാണ് റഹ്മാന്‍ജി എന്ന വിളിപ്പേരിൽ സുപരിചിതനായ എം അബ്ദുറഹ്മാൻ. രാഷ്ട്രീയത്തിൽ‍ പത്രപ്രവർത്തന രംഗത്തേയ്ക്ക് ചുവടുമാറിയ അബ്ദുറഹ്മാന്‍ വീക്ഷണം, കേരള കൗമുദി തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

death-

സീനിയര്‍ ജേണലിസ്റ്റ് യൂണിയൻ സംസ്ഥാന ഭാരവാഹിയയായിരുന്ന അദ്ദേഹം നെഹ്രു പബ്ലിക് ലൈബ്രറി - മഹാത്മാ മന്തിരം ഭാരവാഹിയും സംസ്കാര സാഹിതി സംസ്ഥാന ഭാരവാഹി എന്നിങ്ങനെയുള്ള ചുമതലകളിലിരുന്നിട്ടുണ്ട്. കോൺഗ്രസ് വേദികളെ പ്രാസംഗികനായിരുന്ന അബ്ദുറഹ്മാന്‍ കോൺഗ്രസ് നേതവായിരുന്ന കെ കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദില്ലിയില്‍ പാട്രിയറ്റ് ദിനപത്രത്തിൽ ജോലിയില്‍ പ്രവേശിച്ചുകൊണ്ടാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തനത്തില്‍ ഹരിശ്രീ കുറിച്ചത്. തുടർന്ന് വീക്ഷണത്തിലും കേരള കൗമുദി ദിനപത്രത്തിലും സേവനമനുഷ്ഠിക്കുകയായിരുന്നു.

English summary
Senior journalist M Abdurahman passes away in Mannarkkad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X