മഹിജയെ തെരുവില്‍ വലിച്ചിഴച്ചത് കൃത്യനിര്‍വഹണം!! പറയുന്നത് ഇരട്ടച്ചങ്കന്‍ തന്നെ!! എങ്ങനെ കഴിയുന്നു?
മഹിജയ്ക്കും കുടും ബത്തിനും നേരെ ഉണ്ടായത് സാധാരണ നടപടി മാത്രമാണെന്ന് പിണറായി പറഞ്ഞു. സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും പിണറായി പറഞ്ഞു.
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും കുടുംബത്തിനും നേരെ ഉണ്ടായ പോലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹിജയ്‌ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നടപടിയെ ന്യായീകരിച്ച് പിണറായി രംഗത്തെത്തിയിരിക്കുന്നത്.
മഹിജയ്ക്കും കുടും ബത്തിനും നേരെ ഉണ്ടായത് സാധാരണ നടപടി മാത്രമാണെന്ന് പിണറായി പറഞ്ഞു. സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും പിണറായി പറഞ്ഞു.ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദിയായവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡിജിപി ഓഫീസിനു മുന്നില്‍ സമരം ചെയ്യാനെത്തിയതായിരുന്നു ജിഷ്ണുവിന്റെ കുടുംബം.

ന്യായീകരിച്ച് പിണറായി
പോലീസ് നടപടിയെ ന്യായീകരിച്ചാണ് പിണറായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്ന് പിണറായി പറഞ്ഞു. നടന്നത് കൃത്യ നിര്‍വഹണമാണന്നാണ് പോലീസിനെ ന്യായീകരിച്ച് പിണറായി പറയുന്നത്. കരകുളത്ത് പൊതുപരിപാടിക്കെത്തിയപ്പോഴാണ് പിണറായി പോലീസ് നടപടിയെ ന്യായീകരിച്ച് സംസാരിച്ചത്. പോലീസ് ആസ്ഥാനത്ത് ആരും പ്രതിഷേധം നടത്താറില്ലെന്നും അതിനാലാണ് ഇവരെ നീക്കിയതെന്നും പിണറായി പറഞ്ഞു.

തടഞ്ഞത് ഇവരെ
ജിഷ്ണുവിന്റെ ബന്ധുക്കള്‍ മാത്രമല്ല പുറത്തു നിന്നുള്ളവരും സമരത്തിന് എത്തിയിരുന്നതായി പിണറായി പറയുന്നു. തോക്ക് സ്വാമി അടക്കമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്നാണ് പിണറായിയുടെ ആരോപണം. ബിജെപി, എസ് യുസിഐ പ്രവര്‍ത്തകരും ഉണ്ടായിരുന്നതായി പിണറായി പറയുന്നു. ഇങ്ങനെ ഇരച്ചു കയറിയവരെയാണ് പോലീസ് തടഞ്ഞതെന്നും പിണറായി പറഞ്ഞു.

സംസാരിച്ച ശേഷം ബാക്കി
ഡിജിപിയോട് സംസാരിക്കാനാണ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ വന്നത്. അവരെ കാണാന്‍ ഡിജിപി തയ്യാറായിരുന്നുവെന്നും പിണറായി പറയുന്നു. ആറ് പേര്‍ക്ക് കാണാനുള്ള അനുമതിയും നല്‍കിയിരുന്നതായി അദ്ദേഹം അറിയിച്ചു. ജിഷ്ണുവിന്റെ അമ്മ എന്ന നിലയില്‍ അവര്‍ക്കുള്ള വികാരം സമൂഹത്തിന് മുഴുവന്‍ അറിയാമെന്നും പിണറായി. ഡിജിപി മഹിജയെ ആശുപത്രിയില്‍ ചെന്ന കണ്ടിരുന്നു. സംസാരിക്കാമെന്ന അറിയിച്ചിട്ടുണ്ടെന്നും സംസാരിച്ച ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും പിണറായി പറയുന്നു.

ശരിക്കുള്ള ധാര്‍ഷ്ഠ്യം
അതേസമയം പോലീസ് നടപടിയില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ കാണാന്‍ പോകില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. പോലീസ് നടപടിയില്‍ കൈക്കും ഇടുപ്പിനും മഹിജയ്ക്ക് പരുക്കേറ്റിരുന്നു. മഹിജയെ പോലീസ് മര്‍ദിച്ചതായും ആരോപണമുണ്ട്. നേരത്തെ ജിഷ്ണു മരിച്ച സമയത്ത് നാട്ടിലെ പരിപാടിക്ക് വന്നിട്ടും വീട്ടില്‍ വന്ന് ആശ്വസിപ്പിക്കാത്തതിന് പിണറായിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മഹിജ രംഗത്തെത്തിയിരുന്നു.

നടപടി അതിനു ശേഷം
മഹിജയ്ക്കും ജിഷ്ണുവിന്റെ കുടുംബത്തിനും നേരെ ഉണ്ടായ പോലീസ് നടപടിയെ കുറിച്ച് ഐജി അന്വേഷിക്കുമെന്ന് പിണറായി പറഞ്ഞു. ഐജിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സംഭവത്തില്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും പിണറായി അറിയിച്ചു.

ക്രൂര നടപടി
ബുധനാഴ്ച രാവിലെയാണ് ജിഷ്ണുവിന്റെ കുടുംബത്തിനു നേരെ പോലീസ് ബലപ്രയോഗം ഉണ്ടായത്. പോലീസ് ആസ്ഥാനത്ത് സമരം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് സമരം ചെയ്യാനെത്തിയവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതിനിടെ റോഡില്‍ കിടന്ന് പ്രതിഷേധിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയെ പോലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

സത്യഗ്രഹസമരം
പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദിയായവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡിജിപി ഓഫീസിനു മുന്നില്‍ സമരം ചെയ്യാനെത്തിയതായിരുന്നു ജിഷ്ണുവിന്റെ കുടുംബം. അനിശ്ചിതകാല നിരാഹാര സമരത്തിനാണ് എത്തിയത്. പ്രതിഷേധം സര്‍ക്കാകരിനോടല്ലെന്നും പ്രതികളെ സഹായിക്കുന്ന പോലീസിനോടാണെന്നും അതിനാലാണ് ഡിജിപി ഓഫീസിനു മുന്നില്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

യുവമോര്‍ച്ച
കരകുളത്ത് പരിപാടിക്കെത്തിയ മുഖ്യമന്ത്രിയെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മഹിജയ്‌ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിച്ചയാളെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications