Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗമ്യയെ കിഷോർ ഒഴിവാക്കാൻ കാരണം വഴിവിട്ട ജീവിതം! അമ്മയെ കൊന്ന ശേഷം രണ്ടാം വിവാഹത്തിനൊരുങ്ങി

കണ്ണൂര്‍: സ്വന്തം മാതാപിതാക്കളേയും മകളേയും എലിവിഷം നല്‍കി കൊലപ്പെടുത്തിയ സൗമ്യയെന്ന യുവതിയുടെ ഭൂതകാലം ഒട്ടും തന്നെ സന്തോഷകരമായിരുന്നില്ല. കുട്ടിക്കാലം മുതല്‍ക്കേ കഷ്ടപ്പാടിന്റെയും വേദനകളുടേയും കഥകള്‍ മാത്രമാണ് സൗമ്യയുടെ ജീവിതത്തില്‍. സൗമ്യയെ ഒരു കൊലയാളിയാക്കിയത് ജീവിത സാഹചര്യങ്ങള്‍ കൂടിയാണെന്ന് പറയേണ്ടി വരും.

രണ്ട് പെണ്‍കുട്ടികളുണ്ടായ ശേഷം ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചതോടെ ജീവിക്കാന്‍ മറ്റ് വഴികളില്ലാത്തത് കൊണ്ടാണ് ലൈംഗികവൃത്തി സ്വീകരിക്കേണ്ടി വന്നതെന്ന് സൗമ്യ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ സൗമ്യയെ താന്‍ ഒഴിവാക്കിയത് അവളുടെ വഴിവിട്ട പോക്ക് കൊണ്ടാണെന്ന് ആദ്യഭര്‍ത്താവായ കിഷോര്‍ പറയുന്നു. സൗമ്യയ്ക്കൊപ്പമുള്ള തന്റെ ജീവിതത്തെക്കുറിച്ച് കിഷോർ പോലീസിനോട് തുറന്ന് പറഞ്ഞു.

19ാം വയസ്സിൽ വിവാഹം

19ാം വയസ്സിൽ വിവാഹം

കൊല്ലം സ്വദേശിയായ കിഷോറിനൊപ്പം സൗമ്യ ജീവിതം തുടങ്ങിയത് തന്റെ പത്തൊന്‍പതാമത്തെ വയസ്സിലാണ്. കിഷോര്‍ സംശയരോഗിയാണെന്നും തന്നെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും സൗമ്യ പോലീസിന് മൊഴി നല്‍കിയിരുന്നു. രണ്ടാമത്തെ കുഞ്ഞുണ്ടായപ്പോള്‍ അത് തന്റേതല്ലെന്ന് പറഞ്ഞ് ഉപദ്രവിച്ചിരുന്നു. കുഞ്ഞ് തന്റെതാണ് എങ്കില്‍ എലിവിഷം കുടിക്കണം എന്ന് പറഞ്ഞ് തന്നെക്കൊണ്ട് കിഷോര്‍ വിഷം കുടിപ്പിച്ചതായും സൗമ്യ പോലീസിനോട് പറഞ്ഞിരുന്നു. ഇത് പ്രകാരമാണ് കിഷോറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

അന്ന് ഒളിച്ചോടി

അന്ന് ഒളിച്ചോടി

ആദ്യം മരിച്ച ഇളയമകള്‍ കീര്‍ത്തനയുടേതും കൊലപാതകമാണോ എന്ന് പരിശോധിക്കുന്നതിനും സൗമ്യയുടെ ഭൂതകാലത്തെക്കുറിച്ച് അറിയുന്നതിനുമാണ് പോലീസ് കിഷോറിനെ ചോദ്യം ചെയ്തത്. തന്നോടൊപ്പെം താമസിക്കുന്നതിനിടെ സൗമ്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയിരുന്നുവെന്നും സ്വഭാവ ദൂഷ്യം കാരണമാണ് സൗമ്യയെ ഉപേക്ഷിച്ചതെന്നും കിഷോര്‍ പറയുന്നു. അഞ്ച് വര്‍ഷത്തിലധികമായി തനിക്ക് സൗമ്യയുമായി ബന്ധമില്ല.

കൊല്ലാൻ ശ്രമിച്ചിട്ടില്ല

കൊല്ലാൻ ശ്രമിച്ചിട്ടില്ല

കിഷോറും സൗമ്യയും തമ്മില്‍ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. എന്നാല്‍ ഇവര്‍ നിയമപരമായി വിവാഹിതരായിരുന്നില്ല എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. സൗമ്യയ്ക്ക് താന്‍ എലിവിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണവും കിഷോര്‍ നിഷേധിക്കുന്നു. സൗമ്യ തന്നെയാണ് വിഷം കഴിച്ചത്. അത് കോട്ടയത്തെ വീട്ടില്‍ വെച്ചാണെന്നും കിഷോര്‍ പറയുന്നു

വഴിവിട്ട ജീവിതം കാരണം

വഴിവിട്ട ജീവിതം കാരണം

ആ സംഭവത്തിന് ശേഷം തന്നോടൊപ്പം താമസിക്കാന്‍ താല്‍പര്യമില്ലെന്ന് കത്തെഴുതി വെച്ച ശേഷം സൗമ്യ കോട്ടയത്ത് നിന്നും സ്വന്തം വീടായ പിണറായിയിലേക്ക് വരിയായിരുന്നുവെന്നും കിഷോര്‍ പോലീസിനോട് വെളിപ്പെടുത്തി. ഇളയ മകളായ കീര്‍ത്തനയുടേത് കൊലപാതകമായിരുന്നില്ല എന്ന സൗമ്യയുടെ വാദത്തോട് കിഷോറും യോജിക്കുന്നു. 2012ലാണ് ഒന്നര വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന കീര്‍ത്തന മരിച്ചത്.

കീർത്തനയെ കൊന്നതല്ല

കീർത്തനയെ കൊന്നതല്ല

കീര്‍ത്തനയ്ക്ക് കാത് കുത്തിയ ശേഷമാണ് അസുഖം തുടങ്ങിയത്. കുഞ്ഞ് സ്ഥിരമായി കരയുമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തിയ കാലത്തൊക്കെ താനും സൗമ്യയും ഒരുമിച്ചുണ്ടായിരുന്നു. കുഞ്ഞിന്റെ പിതൃത്വത്തില്‍ തനിക്ക് സംശയം ഉണ്ടായിരുന്നുവെങ്കിലും കുഞ്ഞിനെ കൊന്നിട്ടില്ലെന്ന് കിഷോര്‍ വ്യക്തമാക്കുന്നു. അതേസമയം കീര്‍ത്തനയ്ക്ക് അപസ്മാര രോഗം ആണെന്ന് തെളിയുന്ന രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

അപസ്മാരമെന്ന് റിപ്പോർട്ട്

അപസ്മാരമെന്ന് റിപ്പോർട്ട്

കീര്‍ത്തനയെ ചികിത്സിച്ച മംഗളൂരുവിലെ ആശുപത്രിയില്‍ നിന്നുള്ള രേഖകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കീര്‍ത്തനയുടേത് സ്വാഭാവിക മരണമാണ് എന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയിട്ടുണ്ട് എന്നാണ് സൂചന. രണ്ടാമത്തെ മകളായ ഐശ്വര്യയുടെ മരണം താന്‍ അറിഞ്ഞത് ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമാണ് എന്നും കിഷോര്‍ ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി.

മകൾ മരിച്ചത് അറിയിച്ചില്ല

മകൾ മരിച്ചത് അറിയിച്ചില്ല

ഐശ്വര്യ മരിച്ച വിവരം തന്നെ ആരും അറിയിച്ചിരുന്നില്ല. മരണവിവരം അറിഞ്ഞപ്പോഴേക്ക് നാല് ദിവസത്തോളം കഴിഞ്ഞിരുന്നതിനാണ് പിണറായിലേക്ക് പോയില്ലെന്നും കിഷോര്‍ പറയുന്നു. കൊടുങ്ങല്ലൂരില്‍ താമസിക്കുന്ന കിഷോറിന്റെ ഫോണ്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വിച്ച് ഓഫ് ആയിരുന്നത് പോലീസില്‍ സംശയം ഉണ്ടായിക്കിയിരുന്നു. വിളിക്കുമ്പോള്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച് കിഷോറിനെ തല്‍ക്കാലം പോലീസ് വിട്ടയച്ചിരിക്കുകയാണ്.

രണ്ടാം വിവാഹത്തിന് ഒരുക്കം

രണ്ടാം വിവാഹത്തിന് ഒരുക്കം

അമ്മയായ കമലയെ കൊലപ്പെടുത്തിയ ശേഷം ഒരു ചെറുപ്പക്കാരനെ വിവാഹം ചെയ്യാന്‍ സൗമ്യ ആഗ്രഹിച്ചിരുന്നുവെന്ന് സഹോദരി സന്ധ്യ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ആലോചന പുരോഗമിക്കുന്നതിനിടെയാണ് അച്ഛനായ കുഞ്ഞിക്കണ്ണനേയും സൗമ്യ കൊലപ്പെടുത്തിയത്. വിവാഹത്തിന് എതിരായത് കൊണ്ടാണ് കൊല നടത്തിയത് എന്ന സൗമ്യയുടെ മൊഴി സന്ധ്യ നിഷേധിക്കുന്നു. കാരണം ആ വിവാഹത്തിന് വീട്ടിലെ ആരും എതിരായിരുന്നില്ല. കൊലകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണമെന്തെന്നത് പോലീസിനെ കുഴക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+