പ്രതിപക്ഷ നേതാവിന്റെ വിരട്ടല്‍ വേണ്ട....അഴിമതി ആരോപണം ചീറ്റിപ്പോയി, മറുപടിയുമായി മുഖ്യമന്ത്രി!!
കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. പാലായിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ വേദിയിലാണ് പിണറായിയുടെ വിമര്‍ശനം. പ്രതിപക്ഷ നേതാവ് അഴിമതി ആരോപണം ഉന്നയിച്ച് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് പിണറായി പറഞ്ഞു. കെഎസ്ഇബി ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ പേരില്‍ വലിയ അഴിമതിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. പക്ഷേ അത് ചീറ്റിപ്പോയെന്ന് പിണറായി പരിഹസിച്ചു.

അഴിമതിക്കെതിരെ അതിശക്തമായ നടപടി എടുക്കാന്‍ മടിയില്ലാത്ത സര്‍ക്കാരാണ് ഇത്. അഴിമതിക്കാരെ കാത്തിരിക്കുന്നത് സര്‍ക്കാര്‍ ഭക്ഷണമാണെന്ന് താന്‍ പറഞ്ഞിരുന്നു. അത് കേട്ടപ്പോല്‍ തന്നെ ആ തൊപ്പിയെടുത്ത് രമേശ് ചെന്നിത്തല തലയില്‍ വെച്ചു. പേര് പോലും പറയാതിരുന്നിട്ടും എന്തിനാണിത്ര വേവലാതിയെന്ന് മനസിലാകുന്നില്ലെന്ന് പിണറായി പറഞ്ഞു. നേരത്തെ പാലാരിവട്ടം പാലം അഴിമതിക്കേസ് ചൂണ്ടിക്കാണിച്ചായിരുന്നു പിണറായി വിമര്‍ശനം ഉന്നയിച്ചത്.
മര്യാദയ്ക്കല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നല്‍കിയിരുന്നു. സര്‍ക്കാര്‍ ഭക്ഷണം പിണറായി കഴിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ ഉന്നയിച്ചിരുന്നു. എന്നാല്‍ ഒന്നരക്കൊല്ലം സര്‍ക്കാര്‍ ഭക്ഷണം താന്‍ കഴിച്ചിട്ടുണ്ടെന്നും, എന്നാല്‍ അഴിമതി കാണിച്ചിട്ടില്ലെന്നും പിണറായി പറയുന്നു. അതുകൊണ്ട് അത് പറഞ്ഞ് ആരും വിരട്ടാന്‍ ഇങ്ങോട്ട് വരേണ്ടതില്ലെന്നും പിണറായി വ്യക്തമാക്കി.
അതേസമയം പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയില്‍ തനിക്ക് പങ്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. ഏത് അന്വേഷണത്തെയും യുഡിഎഫ് സ്വാഗതം ചെയ്യുന്നു. അഴിമതി കാണിച്ചവര്‍ നിയമത്തിന് മുന്നില്‍ വരണം. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന മന:സാക്ഷിയുടെ കരുത്തിലാണ് ഇത് പറയുന്നത്. അതേസമയം കേസില്‍ തനിക്ക് രക്ഷപ്പെടാനാവില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
-
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ..












Click it and Unblock the Notifications