തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയില്‍ സംശയം; ഗുരുതര ആരോപണവുമായി പിണറായി
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയില്‍ സംശയം; ഗുരുതര ആരോപണവുമായി പിണറായി
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഗുജറാത്തില്‍ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാന്‍ വൈകുന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് പിണറായി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായിയുടെ പ്രതികരണം.
ജന്‍ശതാബ്ദിയില്‍ റെയില്‍വേ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം: കാഴ്ച കണ്ട് ഞെട്ടി യാത്രക്കാര്‍
പിണറായിയുടെ കുറിപ്പിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെയാണ്, ജനാധിപത്യത്തിന്റെ അന്തസത്ത ജനങ്ങള്‍ക്ക് കൈചൂണ്ടി എതിര്‍പ്പുന്നയിക്കാനും വിമര്‍ശിക്കാനുമുള്ള അവകാശമാണ്. ആത്യന്തികമായി എല്ലാ അധികാര കേന്ദ്രങ്ങള്‍ക്കും ജനങ്ങളോടാണ് ഉത്തരവാദിത്തം. ആറുമാസത്തിനകം സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തീകരിക്കുന്ന വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ഒരുമിച്ചു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതാണ് കീഴ്വഴക്കം.

അത് തെറ്റിക്കുന്നതിലെ അനൗചിത്യത്തെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരടക്കം ചൂണ്ടിക്കാട്ടിയിരുന്നു. സ്വതന്ത്ര ഭരണഘടാ സ്ഥാപനമായ തെരഞ്ഞെടുപ്പുകമ്മീഷന്റെ വിശ്വാസ്യത സംശയകരമാകുന്ന അവസ്ഥ ദൗര്‍ഭാഗ്യകരമാണ്. സംശയം വരുമ്പോള്‍ ജനങ്ങള്‍ കൈചൂണ്ടും. ജനാധിപത്യത്തിന്റെ കാവലാളാകേണ്ട കമ്മീഷന് സംശയത്തിനതീതമായിരിക്കണം.
ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ അതിന്റെ പ്രവര്‍ത്തനവും സുതാര്യമാകണം. അതിനു ഭംഗം വരുന്ന എന്തും ജനാധിപത്യത്തിന് ഏല്ക്കുന്ന പ്രഹരമായി മാറും. ജനാധിപത്യ വിരുദ്ധമായ ഇടപെടലുണ്ടായ ഘട്ടങ്ങളില്‍ പോലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും സംരക്ഷിക്കാന്‍ കമ്മീഷനിലെ ഓരോ അംഗങ്ങളും ഇടപെട്ട അനുഭവമാണ് ഇന്ത്യയുടേത്. ആ രീതി അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കുനേരെ കൈചൂണ്ടുന്നത് ജനാധിപത്യ സംരക്ഷണത്തിനായുള്ള ജനങ്ങളുടെ ഇടപെടലാണ്. പിണറായി വ്യക്തമാക്കി.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications