ചെയ്തതിനുള്ള പ്രായശ്ചിത്തമെങ്കില്‍ നല്ലത്; മോദിയുടെ കത്തീഡ്രല്‍ സന്ദര്‍ശനത്തില്‍ പിണറായി
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കത്തീഡ്രല്‍ സന്ദര്‍ശനത്തേയും ബി ജെ പിയുടെ ഈസ്റ്റര്‍ ദിന സന്ദര്‍ശനങ്ങളേയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ ചെയ്തതിനുള്ള പ്രായശ്ചിത്തമാണ് കത്തീഡ്രല്‍ സന്ദര്‍ശനം എങ്കില്‍ അത് നല്ലതാണ് എന്നും എന്നാല്‍ അങ്ങനെ അല്ല അതെന്നും പിണറായി വിജയന്‍ പറഞ്ഞു. ആര്‍ എസ് എസിന്റേത് കപട മതേതരത്വമാണ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സംഘപരിവാറിന്റെ തനിനിറം മതനിരപേക്ഷ സമൂഹം മനസിലാക്കും. കേരളത്തില്‍ സംഘപരിവാര്‍ ആക്രമണം നടക്കാത്തതിന് കാരണം ഇടത് സര്‍ക്കാര്‍ ആണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. ബി ജെ പിയുടെ മറ്റേ മോഹം ഇവിടെ നടക്കില്ല. ബി ജെ പിയുടെ തനിനിറമെന്തെന്ന് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അറിയാം എന്ന് പിണറായി വ്യക്തമാക്കി. അന്ധമായ മാര്‍ക്‌സിസ്റ്റ് വിരോധം, ഇടതുപക്ഷ വിരോധം വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.

അവിടെ അവര്‍ ഒരു പാലം കാണുന്നു. വിവിധ കൂട്ടര്‍ തമ്മിലുള്ള യോജിപ്പിലേക്ക് എത്താന്‍ കഴിയുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. അതിനാണ് ഈ നിലപാട് സ്വീകരിക്കുന്നത് എന്ന് നാം കാണണം. കേരളത്തിന്റെ എല്ലാ പുരോഗമന നടപടികളില്‍ നിന്നും ഒന്നിനേയും എതിര്‍ക്കാതെ വിടില്ല എന്ന നിലപാടാണ് ഇക്കൂട്ടര്‍ സ്വീകരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ബി ജെ പി ഒരു ഭാഗത്ത്. പണ്ട് മുതല്‍ക്കെ ബി ജെ പിയുമായി സമരസപ്പെട്ട് പോകുന്ന അവസ്ഥ കേരളത്തിലെ കോണ്‍ഗ്രസിനുണ്ട്.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കൂട്ടുകെട്ടും അത്തരം നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ആ നിലപാട് ഒന്ന് കൂടി ശക്തിപ്പെടുത്തുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അതിലൂടെ ഒരു വര്‍ഗീയ വികാരം വളര്‍ത്തിയെടുക്കാന്‍ കഴിയുമോ എന്നതാണ് ബി ജെ പി നോക്കുന്നത്. ഇത്തവണ രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആക്രമണമുണ്ടായത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാണ് എന്നും പിണറായി ചൂണ്ടിക്കാട്ടി.
2024 ലെ തിരഞ്ഞെടുപ്പില്‍ പ്രാദേശിക കക്ഷികളുടെ കൂട്ടുകെട്ടാണ് വേണ്ടത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ സംസ്ഥാനത്തും ചില പ്രാദേശിക കക്ഷികള്‍ക്ക് വ്യക്തമായ മേല്‍ക്കൈ ഉണ്ട്. അവരുടെ ബി ജെ പിയോടുള്ള നിലപാട് പരിശോധിക്കണം. എന്നിട്ട് ബി ജെ പിക്കെതിരെ പ്രാദേശിക തലത്തില്‍ സഖ്യം വരണം. തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച കാര്യങ്ങളിലേക്ക് കടക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
Vastu Tips For Clock: ക്ലോക്കിലെ ബാറ്ററി തീര്‍ന്നോ..? മുട്ടന്‍പണി വരുന്നുണ്ട്












Click it and Unblock the Notifications