Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി പിണറായി അമേരിക്കയിലേക്ക് തിരിച്ചു... പുറപ്പെട്ടത് ഇന്ന് പുലര്‍ച്ചെ നാലിന്..

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു യാത്ര. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനിടെ അമേരിക്കന്‍ യാത്രയെ കുറിച്ച് മുഖ്യമന്ത്രി തന്നെയാണ് വ്യക്തമാക്കിയത്. അതേസമയം തിങ്കളാഴ്ചയായിരിക്കും യാത്ര എന്നായിരുന്നു വിവരങ്ങള്‍ ​എന്നാല്‍ ആരും അറിയാതെ ഇന്ന് പുലര്‍ച്ചയോടെ പുറപ്പെടുകയായിരുന്നു.

ചികിത്സയ്ക്കായി ഓഗസ്റ്റ് 19 ന് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായതിനേ തുടര്‍ന്ന് മുഖ്യമന്ത്രി യാത്ര മാറ്റിവെക്കുകയായിരുന്നു. 17 ദിവസത്തെ ചികിത്സയാണ് മിനിസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലേക്ക് മുഖ്യമന്ത്രി പോയിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ യാത്ര പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

പുലര്‍ച്ചെയോടെ

പുലര്‍ച്ചെയോടെ

തിങ്കളാഴ്ചയോടെ യാത്ര തിരിച്ചേക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ആരും അറിയാതെ പുലര്‍ച്ചെ 4.40 ന് മുഖ്യമന്ത്രി യാത്ര തിരിക്കുകയായിരുന്നു. യാത്രയുടെ കാര്യം അതീവ രഹസ്യമായിരുന്നു. മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ പോലും യാത്രയെ കുറിച്ച് അറിഞ്ഞിരുന്നില്ല.

എയര്‍പോര്‍ട്ടില്‍

എയര്‍പോര്‍ട്ടില്‍

ഇന്ന് പുലര്‍ച്ചെ മൂന്നിന് ക്ലിഫ് ഹൗസില്‍ നിന്നും അദ്ദേഹം പുറപ്പെട്ടപ്പോള്‍ മാത്രമാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിഞ്ഞത്. അതേസമയം അദ്ദേഹത്തെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടില്‍ ഡിജിപി ലോക്നാഥ് ബെഹ്റ പോയിരുന്നു.

ഭാര്യയും ഒപ്പം

ഭാര്യയും ഒപ്പം

യാത്രയില്‍ അദ്ദേഹത്തോടൊപ്പം ഭാര്യ കമലയും പോയിട്ടുണ്ട്. ഇന്ന് മുതല്‍ മൂന്നാഴ്ചത്തേക്ക് അദ്ദേഹം സംസ്ഥാനത്ത് ഉണ്ടാവില്ല. അതേസമയം ഈ കാലയളവില്‍ മുഖ്യമന്ത്രിയുടെ ചുമതല മറ്റാര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് വിവരം.

മന്ത്രിസഭായോഗം

മന്ത്രിസഭായോഗം

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കേ മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ ആഴ്ചകളില്‍ മന്ത്രിസഭാ യോഗങ്ങള്‍ നടന്നാല്‍ വ്യവസായ മന്ത്രി ഇപി ജയരാജനായിക്കും അതിന്‍റെ അധ്യക്ഷനായേക്കുക.

കാര്യങ്ങള്‍ നിയന്ത്രിക്കും

കാര്യങ്ങള്‍ നിയന്ത്രിക്കും

അതേസമയം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി അമേരിക്കയില്‍ വെച്ച് നിയന്ത്രിക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം യാത്രയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി ഗവര്‍മര്‍ പി സദാശിവവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ചികിത്സയ്ക്കായി

ചികിത്സയ്ക്കായി

പ്രസിദ്ധമായ മയോ ക്ലിനിക്കില്‍ ആണ് പിണറായി വിജയന്‍ ചികിത്സയ്ക്കായി പോവുന്നത്. കഴിഞ്ഞ അമേരിക്കന്‍ സന്ദര്‍ശനത്തിനിടേയും അദ്ദേഹം മയോ ക്ലിനിക്കില്‍ ചില പ്രാധമിക പരിശോധനകള്‍ നടത്തിയിരുന്നു.മുഖ്യമന്ത്രി എന്ന നിലയില്‍ ചികിത്സ തേടുന്നതിനാല്‍ യാത്രയുടേയും ചികിത്സയുടേയും ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ ആണ് വഹിക്കുക.

പ്രമുഖര്‍

പ്രമുഖര്‍

ഇന്ത്യയില്‍ നിന്നുള്ള പല രാഷ്ട്രീയ നേതാക്കളും വിദഗ്ധ ചികിത്സ തേടുന്ന വിദേശ ആശുപത്രികളില്‍ ഒന്നാണ് മയോ ക്ലിനിക്ക്. ഇതിന് മുമ്പ് മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണിയും മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയനും മയോ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു.

കാന്‍സര്‍, ഹൃദ്രോഗ ചികിത്സകള്‍

കാന്‍സര്‍, ഹൃദ്രോഗ ചികിത്സകള്‍

ഒരുപാട് മേഖലകളില്‍ മികച്ച സേവനം നല്‍കുന്ന ആരോഗ്യ കേന്ദ്രമാണ് മയോ ക്ലിനിക്ക്. പ്രമേഹം, യൂറോളജി, ജെറിയാട്രിക്‌സ് തുടങ്ങിയവയില്‍ അമേരിക്കയിലെ ഏറ്റവും മികച്ച ആശുപത്രി ആണിത്. ഹൃദ്രോഗ ചികിത്സയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനവും കാന്‍സര്‍ ചികിത്സയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനവും ആണ് ഇവര്‍ക്കുള്ളത്.

എന്തിന്

എന്തിന്

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ത് ചികിത്സയ്ക്ക് വേണ്ടിയാണ് മയോ ക്ലിനിക്കില്‍ എത്തുന്നത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ പിണറായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ ഇത് പതിവ് പരിശോധനകള്‍ക്കായിട്ടായിരുന്നു എന്നാണ് വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+