Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനക്ഷേമ തീരുമാനങ്ങള്‍; പിണറായി വിജയന്റെ ആദ്യമന്ത്രിസഭാ യോഗത്തിന് കൈയ്യടി

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഒട്ടേറെ ജനപക്ഷ തീരുമാനങ്ങള്‍. ഏറെ വിവാദമുണ്ടാക്കിയ ജിഷ വധക്കേസ് അന്വേഷണവും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായി. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘത്തെ മന്ത്രിസഭായോഗം നിയോഗിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനാണ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്. ജിഷയുടെ അമ്മയ്ക്ക് പ്രതിമാസം 5,000 രൂപ പെന്‍ഷന്‍ നല്‍കും. ജിഷയുടെ വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 45 ദിവസത്തിനകം പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും സര്‍ക്കാര്‍ അടിയന്തിര പ്രാധാന്യത്തോടെ നടപടി കൈക്കൊള്ളും.

pinarayivijayan

75 കോടി രൂപയാണ് ബജറ്റില്‍ ഇതിനായി വകയിരുത്തിയിരുന്നത്. ഇത് 150 കോടിയാക്കി ഉയര്‍ത്തും. ക്ഷേമപെന്‍ഷനുകള്‍ 1000 രൂപയാക്കാന്‍ തീരുമാനിച്ചു. ഇത് ബജറ്റില്‍ ഉള്‍പ്പെടുത്തും. ക്ഷേമപെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കും. ഇവ വീടുകളില്‍ എത്തിക്കുന്നതിന് ഏത് മാര്‍ഗം വേണമെന്ന് അറിയിക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതായും പിണറായി അറിയിച്ചു.

കഴിഞ്ഞ മന്ത്രിസഭയുടെ വിവാദതീരുമാനങ്ങള്‍ പുന:പരിശോധിക്കാന്‍ മന്ത്രി എ കെ ബാലന്റെ നേതൃത്വത്തിലുള്ള ഉപസമിതിയെ നിയോഗിച്ചു. തോമസ് ഐസക്, വികെ സുനില്‍കുമാര്‍ എന്നിവര്‍ക്കൊപ്പം വിവിധ ഘടകകക്ഷി മന്ത്രിമാരും ഇതില്‍ പങ്കാളികളാകും. നിയമന നിരോധനം നീക്കും. എല്ലാ വകുപ്പുകളിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ 10 ദിവസത്തെ സമയം ചീഫ് സെക്രട്ടറിക്ക് അനുവദിച്ചു.

മഴക്കാല പൂര്‍വ്വ ശുചീകരണത്തിനായി 27 ന് രാവിലെ എല്ലാ വകുപ്പുകളുടേയും യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇവ കൂടാതെ പുതിയ മന്ത്രിമാരുടെ സ്വീകരണ പരിപാടികളില്‍ ധൂര്‍ത്ത് ഒഴിവാക്കാന്‍ തീരുമാനിച്ചു. കുട്ടികളെയും സ്ത്രീകളെയും ഉപയോഗിച്ചുള്ള താലപ്പൊലിയും ഇല്ലാതാക്കും. 13 ാം പഞ്ചവത്സര പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ആരംഭിക്കും. പ്ലാനിംഗ് ബോര്‍ഡ് നിലനിര്‍ത്തും. ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഉടന്‍ നടത്തുമെന്നും മുഖ്യമന്ത്രി പിണറായി ആദ്യദിനം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+