വള്ളംകളി കാണാന്‍ വരണം; മുഖ്യാതിഥിയായി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി
ആലപ്പുഴ: സെപ്തംബര്‍ നാലിന് പുന്നമടക്കായലില്‍ നടക്കാനിരിക്കുന്ന നെഹ്റു ട്രോഫി വള്ളംകളിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മുഖ്യാതിഥിയായി ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷായ്ക്ക് ക്ഷണം അറിയിച്ച് കൊണ്ട് മുഖ്യമന്ത്രി കത്തയച്ചു. കേരളത്തിന്റെ ഓണാഘോഷങ്ങളില്‍ പങ്കെടുക്കണം എന്നും കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
ആഗസ്റ്റ് 23-നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കത്ത് അയച്ചത്. തെലങ്കാന ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗം ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെ കോവളത്ത് വെച്ച് നടക്കുന്നുണ്ട്. അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കും.

ഇതിനെത്തുമ്പോള്‍ നെഹ്‌റു ട്രോഫി വള്ളംകളിയിലും പങ്കെടുക്കണം എന്നാണ് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരിക്കുന്നത്. ഇത്തവണത്തെ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ഒന്‍പത് വിഭാഗങ്ങളിലായി 79 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. മുഖ്യമന്ത്രി വള്ളംകളിക്ക് പങ്കെടുക്കും. അതിനാല്‍ സമയക്രമം പാലിച്ച് വള്ളംകളി നടത്താനുള്ള ശ്രമത്തിലാണ് സംഘാടകര്‍.

അമിത് ഷാ കൂടി എത്തിയാല്‍ നിയന്ത്രണങ്ങള്‍ പിന്നെയും കടുക്കും. കൊവിഡും വെള്ളപ്പൊക്കവും കാരണം മൂന്ന് വര്‍ഷമായി നെഹ്‌റു ട്രോഫി വള്ളംകളി നടത്താന്‍ സാധിച്ചിരുന്നില്ല. അതേസമയം വള്ളംകളിയുടെ ട്രാക്കും ഹീറ്റ്സും ശനിയാഴ്ച അറിയാം. ഇന്ന് ഉച്ചയ്ക്ക് ുശേഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ട്രാക്കിന്റെയും ഹീറ്റ്സിന്റെയും നറുക്കെടുപ്പ് നടക്കുന്നുണ്ട്.

ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം 22 വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. വെപ്പ് എ- 9, വെപ്പ് ബി-5, ഇരുട്ടുകുത്തി എ-5, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-13, ചുരുളന്‍-3, തെക്കനോടി തറ-3, തെക്കനോടി കെട്ട് -3 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം. നെഹ്റു ട്രോഫിക്കൊപ്പം സി.ബി.എല്‍. കൂടി ആരംഭിക്കുന്നുണ്ട്.

അതിനാല്‍ കര്‍ശന അച്ചടക്ക നടപടികളായിരിക്കും ഇത്തവണ സ്വീകരിക്കുന്നത്. വള്ളംകളി പൂര്‍ത്തിയാക്കുന്നതിനു കൃത്യമായ സമയക്രമം പാലിക്കുന്നതില്‍ ക്ലബ്ബുകള്‍ വീഴ്ച വരുത്തിയാല്‍ നടപടി സ്വീകരിക്കും. വള്ളംകളി കാണാന്‍ എത്തുന്നവര്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം അവസരമൊരുക്കുന്നുണ്ട്.

വള്ളംകളിയുടെ ടിക്കറ്റ് സഹിതമാണ് യാത്ര ഒരുക്കുന്നത്. എല്ലാ ജില്ലകളില്‍ ഉള്ളവര്‍ക്കും വേണ്ടി ബസ് ഒരുക്കുന്നുണ്ട്. 9846475874 എന്ന നമ്പറില്‍ വിളിച്ചാല്‍ വിശദാംശങ്ങള്‍ അറിയാം.
ആഹാ... മികച്ച ഒരു കോമ്പിനേഷന്‍.. ഇതൊക്കെ എങ്ങനെ സാധിക്കുന്നു? ഐമയുടെ പുതിയ ചിത്രങ്ങള്‍ കണ്ടാലോ












Click it and Unblock the Notifications