'വാഗ്‌ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കി, ലൈഫ് വഴി 5 ലക്ഷം വീടുകൾ'; പ്രോഗ്രസ് കാർഡുമായി മുഖ്യമന്ത്രി
ധർമ്മടം: നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് നാൾ മാത്രം ശേഷിക്കെ രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ പ്രകടന പത്രികയിലെ 97 ശതമാനം വാഗ്‌ദാനങ്ങളും നിറവേറ്റിയതായി പിണറായി പറഞ്ഞു. ധർമ്മടത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. സർക്കാരിന്റെ നേട്ടങ്ങൾ ഓരോന്നായി അദ്ദേഹം എടുത്തുപറഞ്ഞു.
സർക്കാരിന്റെ പ്രവർത്തനങ്ങളുടെ കണക്ക് അവതരിപ്പിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെയാണ് മുഖ്യമന്ത്രി സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് പിണറായി വിജയൻ നേരിട്ട് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ഒട്ടുമിക്ക പദ്ധതികളെയും പരാമർശിച്ചു കൊണ്ടായിരുന്നു വാർത്താസമ്മേളനം.

ലൈഫ് മിഷൻ പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ പൂർത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു. കൂടാതെ, സംസ്ഥാനത്തെ നാലര ലക്ഷം കുടുംബങ്ങൾക്ക് പട്ടയം നൽകി. സ്ത്രീശാക്തീകരണത്തിനും മുൻഗണന നൽകിയ സർക്കാർ 16 ലക്ഷത്തിലധികം സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകിയതായി പിണറായി വിജയൻ വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികൾക്കായി 2752 വീടുകൾ കൈമാറിയ പദ്ധതിയും മുഖ്യമന്ത്രി പരാമർശിച്ചു. 738 ഫ്ലാറ്റുകളാണ് കൈമാറിയത്. രാജ്യത്തെ മറ്റൊരു സംസ്ഥാനവും നടപ്പിലാക്കാത്ത വിധം അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ കേരളം വൻ വിജയം കൈവരിച്ചു. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്നും മുക്തരാക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നാണ് അദ്ദേഹം അറിയിച്ചത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാക്കിയതും ദേശീയപാത വികസനത്തിനായി സ്ഥലമേറ്റെടുപ്പിന്റെ 25 ശതമാനം തുക സംസ്ഥാനം വഹിച്ചതും വലിയ നേട്ടങ്ങൾ ആയിരുന്നു. മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി മാതൃകാ ടൗൺഷിപ്പ് അവിടെ ഒരുങ്ങുകയാണ്. കേന്ദ്ര സഹായം വേണ്ടത്ര ലഭിച്ചില്ലെങ്കിലും 178 വീടുകൾ പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ദുരന്തബാധിതരെ പൂർണമായും വിശ്വാസത്തിലെടുത്തും അവരുമായി കൃത്യമായ ചർച്ചകൾ നടത്തിയും മാത്രമാണ് പുനരധിവാസത്തിനായുള്ള ഓരോ നീക്കവും സർക്കാർ നടത്തിയതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കുടുംബങ്ങളെപ്പോലെ ഒത്തൊരുമയോടെ കഴിഞ്ഞവർക്ക് ഒരിടത്ത് തന്നെ ജീവിക്കണമെന്ന ആഗ്രഹം ഉണ്ടായപ്പോഴായിരുന്നു ടൗൺഷിപ്പ് എന്ന ആശയം രൂപപ്പെട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണം പൂർത്തിയായപ്പോൾ താമസക്കാരെ വിവരമറിയിച്ചിരുന്നു. എന്നാൽ, മാലിന്യനിർമ്മാർജനം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾകൂടി പൂർത്തിയാക്കിയ ശേഷം മാത്രം താമസം തുടങ്ങിയാൽ മതിയെന്ന നിലപാടായിരുന്നു അവരുടേത്. ഇപ്പോൾ പട്ടയം നൽകിയാൽ മതിയെന്നും വിഷുവിന് മുൻപായി താമസം തുടങ്ങാനുള്ള സൗകര്യം ഒരുക്കണമെന്നുമാണ് അവരുടെ ആവശ്യം. അത് സാധിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു.
പ്രസംഗത്തിനിടെ അടുത്തിടെ ടി സിദ്ദിഖ് എംഎൽഎയുടെ പേര് കൂടി ഉൾപ്പെട്ടുകൊണ്ട് വലിയ വിവാദമായ വയനാട് കെപിസിസി വീട് നിർമാണവുമായി ബന്ധപ്പെട്ട് ശ്രുതിക്ക് വീട് നൽകാത്ത സംഭവത്തെയും മുഖ്യമന്ത്രി വിമർശിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ആദ്യം ശ്രുതിക്ക് പറഞ്ഞ വീടുവെച്ച് കൊടുക്കട്ടെ, എന്നിട്ട് മറ്റുകാര്യങ്ങൾ ചർച്ചചെയ്യാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
-
പികെ ശശിക്കെതിരെ ആരോപണവുമായി മാധ്യമപ്രവര്‍ത്തക; ' അധിക്ഷേപിച്ചു... തീവ്രത അളക്കാനാണോ വന്നത്?' -
രാഹുൽ ഗാന്ധിയടക്കം പ്രചരണം നടത്തി ഫണ്ടുപിരിച്ചിട്ട് 5.38 കോടിയേ കിട്ടിയുള്ളൂ?;ചോദ്യങ്ങളുമായി തോമസ് ഐസക് -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
ത്രികോണ പോരിന്റെ വീറും വാശിയും, പൂഞ്ഞാർ ജോർജിന് വിട്ടുകൊടുക്കാതിരിക്കാൻ രണ്ട് സെബാസ്റ്റ്യന്മാർ -
ശബരിമല: പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ആര്? രാഷ്ട്രീയമായി മുതലെടുത്തത് ആര്? -
എന്നും ഭരിക്കുന്നവർക്കൊപ്പം നിൽക്കുന്ന ആ രണ്ട് മണ്ഡലങ്ങൾ! ഇത്തവണ വിധി എന്ത്? -
'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ -
‘ആ വോട്ട് കിട്ടൂല്ല’- വോട്ടിനെത്താനാകാതെ പ്രവാസികൾ; മുന്നണികൾ ആശങ്കയിൽ -
സജി ചെറിയാൻ വീണ്ടും ചെങ്ങന്നൂരിന്റെ ചങ്ങാതിയാകുമോ? മൂന്നാം തവണ എത്തുമ്പോൾ വിവാദങ്ങളും കൂട്ട് -
'നവകേരളത്തിന് പണം എവിടെ നിന്ന്? പോംവഴി ഇടതുപക്ഷത്തിന്റെ കൈയിൽ മാത്രം'; തോമസ് ഐസക് -
വികസനവഞ്ചി തിരുനക്കരയിൽ തന്നെ! കോട്ടയത്ത് ജനകീയതയും വികസനവാദവും ഏറ്റുമുട്ടുമ്പോൾ... -
കരുനാഗപ്പള്ളി ആരുടെ പ്രാർഥന കേൾക്കും? മണ്ഡലം നിലനിർത്താൻ യുഡിഎഫ്, തിരിച്ചുപിടിക്കാൻ എൽഡിഎഫ്











Click it and Unblock the Notifications