രാജസ്ഥാനിലെയും പഞ്ചാബിലെയും വൈദ്യുതി കരാറുകള്‍ റദ്ദാക്കുമോ? കോണ്‍ഗ്രസിനോട് ചോദ്യങ്ങളുമായി പിണറായി
കണ്ണൂര്‍: പ്രതിപക്ഷ നേതാവിന്റെ അദാനി കരാര്‍ ആരോപണങ്ങള്‍ക്ക് മറുചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അദാനിയുമായി കെഎസ്ഇബി വൈദ്യുതി വാങ്ങാന്‍ നേരിട്ട് കരാര്‍ ഒപ്പുവെച്ചെന്ന പറയുന്ന രമേശ ്‌ചെന്നിത്തല കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കാര്യങ്ങള്‍ കുറിച്ച് പറയുമോ എന്ന് പിണറായി ചോദിച്ചു. പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ സര്‍ക്കാര്‍ എത്ര രൂപയ്ക്കാണ് കാറ്റാടി വൈദ്യുതി വാങ്ങുന്നതെന്ന് പരിശോധിക്കണം. എന്നിട്ടാവാം കെഎസ്ഇബിയെ കുറ്റം പറയുന്നതെന്നും പിണറായി പറഞ്ഞു.

കേരളം നല്‍കുന്നതിന്റെ ഇരട്ടി വില നല്‍കിയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ വൈദ്യതി വാങ്ങിക്കുന്നത്. കേരളത്തിലെ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് പഞ്ചാബിലും രാജസ്ഥാനിലും കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടുമോ? പ്രതിപക്ഷം ഇക്കാര്യത്തില്‍ ആരെയാണ് പറ്റിക്കാന്‍ നോക്കുന്നത്. ചില മാധ്യമങ്ങള്‍ അതിനൊക്കെ വല്ലാതെ അങ്ങ് പ്രാധാന്യം നല്‍കുകയാണ്. പഞ്ചാബ് സര്‍ക്കാര്‍ വാങ്ങുന്ന വില നോക്കേണ്ടതാണ്. അത് അഞ്ച് രൂപയ്ക്കാണ്. ഇത് കാറ്റാടി വൈദ്യുതി മാത്രമാണ്. സോളാര്‍ വൈദ്യുതിക്കായി നല്‍കുന്നത് ഏഴ് രൂപ 25 പൈസയാണ്.
രാജസ്ഥാന്‍ സര്‍ക്കാര്‍ വൈദ്യുതി വാങ്ങുന്നത് അഞ്ച് രൂപ രണ്ട് പൈസയ്ക്കാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും കരാറില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രചാരണ രംഗത്ത് ഇടതുമുന്നണിക്ക് മുന്നേറ്റമുണ്ട്. ആ അനുകൂല വികാരം പ്രകടമാണ്. വലിയ ഭൂരിപക്ഷം തന്നെ ഇത്തവണ ലഭിക്കും. എല്‍ഡിഎഫിനെ പരാജയപ്പെടുത്താനായി നുണകളുടെ മലവെള്ളപ്പാച്ചിലാണ് ഉള്ളത്. എല്‍ഡിഎഫിന് എതിരായി കാര്യങ്ങള്‍ എന്നിട്ടും ഉണ്ടാക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. ആ നുണകളെല്ലാം ജനങ്ങള്‍ തന്നെ തള്ളിക്കളഞ്ഞിരിക്കുകയാണെന്നും പിണറായി പറഞ്ഞു.
രാജ്യം വീണ്ടും കൊറോണ ഭീഷണിയില്‍; നരേന്ദ്ര മോദി യോഗം വിളിച്ചു, ചിത്രങ്ങൾ കാണാം
പ്രതിപക്ഷം സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ വക്രീകരിച്ച് കാണിക്കാനാണ് ശ്രമിക്കുന്നത്. അതിജീവന ശ്രമങ്ങള്‍ക്ക് വരെ അവര്‍ തുരങ്കം വെച്ചു. പരിമിതികള്‍ക്ക് അകത്ത് നിന്ന് സംസ്ഥാന താല്‍പര്യങ്ങളെല്ലാം നിറവേറ്റി. കേരളം മാറാന്‍ പാടില്ലെന്ന് ചിന്തിക്കുന്നവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതല്ല ഇടതുമുന്നണിയുടെ ഈ മുന്നേറ്റം. നേരത്തെ പെയ്ഡ് ന്യൂസ് എന്ന രീതിയുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് മുമ്പ് തന്നെ ചില മാധ്യമങ്ങളെ വിലക്കെടുത്തു എന്നാണ് കാണുന്നത്. പ്രതിപക്ഷം മറ്റുള്ളവരുടെ ചുമലില്‍ കയറിയിരുന്ന നശീകരണ രാഷ്ട്രീയം കളിക്കുകയാണെന്നും, കേരള അതിന് മറുപടി നല്‍കുമെന്നും പിണറായി പറഞ്ഞു.
നീല ചിറകുവിടർത്തി നിക്കി ഗൽറാണി, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications