'എല്ലാ വികസനത്തെയും എതിര്‍ക്കുന്ന ചിലരുണ്ട്,കെ.റെയില്‍ ജനങ്ങളെ വഴിയാധാരമാക്കില്ല'; മുഖ്യമന്ത്രി
തിരുവനന്തപുരം : കേരളത്തിന്റെ വികസന പദ്ധതികളിൽ വീണ്ടും പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വരും തലമുറയെ കണ്ടു കൊണ്ടുള്ള ഒരു വികസനമാണ് കേരളത്തിൽ വേണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിലെ പദ്ധതികൾക്ക് എതിരെ പലരും നിർഭാഗ്യവശാൽ പ്രതിഷേധിച്ച് വരുന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സിൽവർ ലൈൻ വിഷയത്തിലെ എതിർപ്പുകളെ സംബന്ധിച്ചുള്ള യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരത്തായിരുന്നു യോഗം ചേർന്നത്. കെ റെയില്‍ ജനങ്ങളെ വഴിയാധാരമാക്കിയുള്ള വികസനമല്ല.
എൽ ഡി എഫിന്റെ പ്രകടന പത്രികയിൽ നാടിന്റെ സമഗ്ര വികസനം ആണ് ചൂണ്ടിക്കാട്ടിയത്. മഹാ ഭൂരിപക്ഷം പലപ്പോഴും വികസനത്തിന് പുറത്തായിരുന്നു.

എല്ലാ പ്രദേശത്തെയും സ്പർശിക്കുന്ന രീതിയിൽ ഉള്ള വികസനം ആണ് എൽ ഡി എഫ് ജനങ്ങൾക്ക് മുന്നിലേക്ക് വയ്ക്കുന്നത്. വിവിധ മേഖലകൾ വികസിച്ചു വരണം. കേരളത്തിൽ പശ്ചാത്തല സൗകര്യ വികസനം പ്രധാന ഘടകമാണ്. കേരളത്തിൽ വിഭവ ശേഷി കുറവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബജറ്റിന് മുഴുവൻ ചെലവും വഹിക്കാൻ സാധിക്കാത്ത സ്ഥിതി നിലവിലുണ്ട്. ഈ സ്ഥിതി തരണം ചെയ്യുന്നതിലേക്ക് വേണ്ടി ആണ് കൊണ്ടു വന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇ എം എസിന്റെ സർക്കാർ ഭരണം മുതൽ ഇങ്ങോട്ടുള്ള ഇടത് സർക്കാരുകളാണ് കേരളത്തിൽ വികസനത്തിന് വേണ്ടി പലതും ചെയ്തത്. കേരളത്തിൽ ഇ എം എസ് സർക്കാർ ആണ് എല്ലാ വികസനത്തിനും അടിത്തറ ഇട്ടത്. ശെരിക്കും കേരള മോഡലിന് തുടക്കം കുറിച്ചത് ഇ എം എസ് സർക്കാരാണ്.അക്കാലത്ത് കാർഷിക പരിഷ്കരണ നിയമത്തെയും പലരും എതിർത്തിരുന്നു. ഇതിനെ പെരുപ്പിച്ച് കാണിച്ച് രാജ്യം കണ്ട ഏറ്റവും ജനാധിപത്യ വിരുദ്ധ നീക്കത്തിലേക്ക് എത്തിക്കുകയാണ് ചെയ്തത്.

കേരളത്തിൽ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സാർവത്രിക വിദ്യാഭ്യാസം നടപ്പിലാക്കിയിരുന്നു. എല്ലാവർക്കും സ്കൂളിൽ പോകാൻ കഴിയുന്ന സാഹചര്യം ആദ്യം കേരളത്തിൽ ഉണ്ടാക്കി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കിഫ്ബി വഴി 50,000 കോടി രൂപയുടെ വികസനം എന്നാണ് സർക്കാർ പറഞ്ഞത്. പക്ഷേ കേരളത്തിൽ നടപ്പിലാക്കിയത് 60,000 കോടിയുടെ വികസനം ആണ്.
ആ കണ്ണുകൾ സംസാരിക്കുന്നുണ്ട്; ചിരി സൈലന്റ് ആണേ; നമിത പ്രമോദ് ഫോട്ടോസ് വൈറൽ

ദേശീയ പാതയുടെ സ്ഥിതി കേരളത്തിൽ വളരെ മോശം ആയിരുന്നതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മറ്റ് സംസ്ഥാനങ്ങളിൽ വീതി കൂടിയ പാതയാണ്. എന്നാൽ കേരളത്തിൽ ദേശീയപാത വികസനം നടപ്പിലായില്ല. ഇവിടെ 45 മീറ്റർ റോഡ് വേണം എന്ന് സർവ കക്ഷി യോഗം തീരുമാനിച്ചിരുന്നു. എന്നാൽ , യു ഡി എഫ് സർക്കാർ ഇതിന് വേണ്ടി ഭൂമി ഏറ്റെടുത്തിരുന്നില്ല. യു ഡി എഫിനെ കുറ്റപ്പെടുത്തിയുള്ള വിമർശനം ആയിരുന്നു പിണറായി ഉന്നയിച്ചത്.

കേരളത്തിൽ പദ്ധതി നടപ്പിലാക്കാൻ ദേശീയപാത അതോറിറ്റി ഭൂമി എടുക്കാൻ തടസ്സം നിന്നിരുന്നു. കേരളത്തിൽ ദേശീയപാത നടപ്പിലാക്കാൻ ചെലവ് കൂടുതലാണ് എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെ വിഷയം തർക്കം ആയി മാറി. എന്നാൽ, ഗഡ്ക്കരിയുടെ ഇടപെടലിലൂടെ ചർച്ച ഒത്തുതീർപ്പിൽ എത്തി. ഭൂമി ഏറ്റെടുക്കാൻ കാൽ ഭാഗം കേരളം നൽകേണ്ടി വന്നു. അയ്യായിരത്തിലധികം കൂടി രൂപ കൊടുക്കേണ്ടി വന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ഭൂമി ഏറ്റെടുക്കാൻ പാടില്ല എന്നൊരു പ്രക്ഷോഭം വന്നാൽ സർക്കാർ സംവിധാനത്തിന്‍റെ ഉത്തരവാദിത്തം നിർവഹിക്കണം. അതാണ് ചെയ്യാൻ ഉളളത്. ആരുടെ എങ്കിലും വാശിക്ക് മുന്നിൽ നോക്കി നിൽക്കാൻ സർക്കാരിന് ആകില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളോട് കാര്യം പറഞ്ഞാൽ മനസിലാകും. ആർക്കും അതൃപ്തി ഉണ്ടാകില്ല. അന്ന് അതൃപ്തി പ്രകടിപ്പിച്ചവർക്ക് പിന്നീടതിൽ നിരാശയുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.
Recommended Video

ഗെയിൽ പൈപ്പ് ലൈൻ നടപ്പാക്കാനാവില്ല എന്ന് വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ, പദ്ധതി പൂർത്തിയായി. ഇവിടുളള അടുക്കളയിലേക്ക് പൈപ്പ് ഗ്യാസ് എത്താൻ പോകുന്നു. കേരളത്തിന്റെ വികസനത്തിന് വേണ്ടി ഉളള കാര്യങ്ങൾ ചെയ്യുക എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം. നിലവിൽ ദേശീയ പാതാ വികസനം നന്നായി പണി നടന്നു വരുന്നു. തീരദേശ, മലയോര ഹൈവേകളുടെ നിർമാണം നല്ല രീതിയിൽ പുരോഗമിക്കുകയാണ്. റെയിൽവേ കേരളത്തെ അവഗണിക്കുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications