Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിഭജന ഹിന്ദുത്വ അജണ്ടയെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഉപകരണമായി എസ്ഐആർ മാറി'; പിണറായി വിജയൻ

എസ്‌ഐആറുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച വിഷയവുമായി ബന്ധപ്പെട്ടാണ് പിണറായി വിജയന്റെ ഏറ്റവും പുതിയ വിമർശനം. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ഇക്കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

വോട്ടർ പട്ടികയിൽ പേരില്ല എന്ന കാരണം പറഞ്ഞാണ് പാസ്പോർട്ട് പുതുക്കാനുളള അപേക്ഷ നിരസിച്ചതെന്നും ബംഗാളിലെ 27 ലക്ഷം പൗരന്മാർക്കൊപ്പം പേരുവെട്ടപ്പെട്ട രാജഗോപാൽ ട്രിബ്യൂണലിൽ അപ്പീൽ നൽകിയിരിക്കുകയാണെന്നും പിണറായി പോസ്‌റ്റിൽ പറയുന്നു. നിലവിലെ പ്രതിസന്ധി കാരണം കാലിഫോർണിയയിൽ നടന്ന മകളുടെ വിവാഹത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാനായില്ലെന്നും പിണറായി പറയുന്നു.

pinarayi vijayan

ലോകം അറിയുന്ന ഒരു പത്രാധിപർക്ക് ഇതാണ് അനുഭവം എങ്കിൽ ഈ നാട്ടിലെ സാധാരണക്കാരായ പൗരന്മാരുടെ സ്ഥിതി എന്തായിരിക്കും എന്ന് പറയേണ്ടതില്ലല്ലോയെന്നും പിണറായി ചോദിച്ചു. വിഭജന ഹിന്ദുത്വ അജണ്ടയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഉപകരണമായി എസ്ഐആർ മാറിയെന്നും പൗരത്വം നിർണയിക്കേണ്ടത് എസ്ഐആറിന്റെ അടിസ്ഥാനത്തിലല്ലെന്നത് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിണറായി വിജയന്റെ വാക്കുകൾ

ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നതാണ്. വോട്ടർ പട്ടികയിൽ പേരില്ല എന്ന കാരണം പറഞ്ഞാണ് പാസ്പോർട്ട് പുതുക്കാനുളള അപേക്ഷ നിരസിച്ചത്. കൊൽക്കത്തയിലെ ബാലിഗഞ്ച് മണ്ഡലത്തിൽ കഴിഞ്ഞ മാർച്ചിൽ നടന്ന വോട്ടർ പട്ടിക തീവ്ര പരിശോധനയിലാണ് രാജഗോപാലിനെ നീക്കിയത്.

അതിന്റെ തുടർച്ചയായി പാസ്പോർട്ടും നഷ്‌ടപ്പെട്ടിരിക്കുന്നു. ബംഗാളിലെ 27 ലക്ഷം പൗരന്മാർക്കൊപ്പം പേരുവെട്ടപ്പെട്ട രാജഗോപാൽ ട്രിബ്യൂണലിൽ അപ്പീൽ നൽകിയിരിക്കുകയാണ്. റീജിയണൽ പാസ്പോർട്ട് ഓഫീസിൽ ഉടൻ ഹാജരാവാൻ അറിയിപ്പ് ലഭിച്ചെങ്കിലും അപ്പോയിൻമെന്റ് അനുവദിച്ചത് ജൂലൈ 17 ന് മാത്രം. ഇതിനിടയിൽ അമേരിക്കയിലെ കാലിഫോർണിയയിൽ നടന്ന മകളുടെ വിവാഹത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല.

ലോകം അറിയുന്ന ഒരു പത്രാധിപർക്ക് ഇതാണ് അനുഭവം എങ്കിൽ ഈ നാട്ടിലെ സാധാരണക്കാരായ പൗരന്മാരുടെ സ്ഥിതി എന്തായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. ബിജെപിയുടെ കടുത്ത വിമർശകൻ എന്ന നിലയിൽ ആയിരിക്കും രാജഗോപാൽ പ്രതികാര നടപടിക്ക് ഇരയായിട്ടുണ്ടാവുക. എന്നാൽ ഇതോടൊപ്പം വിഭാഗീയ സമീപനത്തോടെ, സാധാരണക്കാരായ പൗരന്മാരെ തിരഞ്ഞുപിടിച്ച് എസ്ഐആറിലൂടെ പുറത്താക്കുകയാണ്.

വിഭജന ഹിന്ദുത്വ അജണ്ടയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഉപകരണമായി എസ് ഐ ആർ മാറിക്കഴിഞ്ഞു. പൗരത്വം നിർണയിക്കേണ്ടത് എസ്ഐആറിന്റെ അടിസ്ഥാനത്തിലല്ലെന്നത് ഉറപ്പാക്കേണ്ടിയിരിക്കുന്നു. പൗരന്മാരുടെ ജീവിതവും അവകാശങ്ങളും ചവിട്ടിമെതിപ്പെടുമ്പോൾ നാടിനെ സ്നേഹിക്കുന്നവർക്ക് നിശബ്‌ദരായിക്കാനാവില്ല. ജനാധിപത്യത്തെ വിലമതിക്കുന്ന എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+