Get Updates
Get notified of breaking news, exclusive insights, and must-see stories!

പുള്ളിപ്പുലിയെ കുളിപ്പിച്ചു പുള്ളിമാറ്റാന്‍ കഴിയുമോ? ജമാ അത്തെ ഇസ്ലാമിയുടെ കാപട്യം വെളിവായെന്ന് മുഖ്യമന്ത്രി

ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ജമാ അത്തെ ഇസ്ലാമിക്കാണോ എന്നും പിണറായി വിജയന്‍ ചോദിച്ചു. ആര്‍എസ്എസുമായി ചര്‍ച്ച നടത്തി എന്ന് ജമാഅത്തെ ഇസ്ലാമി അടുത്തിടെ സമ്മതിച്ചിരുന്നു

CHIEF MINISTER PINARAYI VIJAYAN

തിരുവനന്തപുരം: ആര്‍ എസ് എസുമായി കൂടിക്കാഴ്ച നടത്തിയ ജമാ അത്തെ ഇസ്ലാമിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറുമായി വിയോജിപ്പുകള്‍ക്ക് അപ്പുറം സംവാദങ്ങളും ചര്‍ച്ചകളും ആവശ്യമാണ് എന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നതാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റില്‍ ആയിരുന്നു പിണറായി വിജയന്റെ പ്രതികരണം.

ന്യൂനപക്ഷങ്ങളുടെ പൊതുപ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുന്ന ആര്‍ എസ് എസിന് മുന്നില്‍ അവതരിപ്പിക്കാനാണ് ചര്‍ച്ച നടത്തിയത് എന്ന വാദം വിചിത്രമാണ് എന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെ ഇസ്ലാമിക്ക് നല്‍കിയത് എന്നും പിണറായി വിജയന്‍ ചോദിക്കുന്നു. ചര്‍ച്ചയുടെ ഉള്ളടക്കം എന്തയാലും അത് ന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ളതല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്... സംഘപരിവാറുമായി വിയോജിപ്പുകള്‍ക്കപ്പുറം സംവാദങ്ങളും ചര്‍ച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നു. ആര്‍ എസ് എസുമായി എന്തുകാര്യമാണ് ചര്‍ച്ച ചെയ്തതെന്നും കൂടിക്കാഴ്ചയുടെ ഉള്ളടക്കമെന്തെന്നും ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണം.

ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി;പ്രണവിനെ മരണം കവർന്നെടുത്തു
സംഭാഷണങ്ങളിലൂടെ നവീകരിക്കാനും പരിവര്‍ത്തനം ചെയ്‌തെടുക്കാനും കഴിയുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന ജമാഅത്തെ ഇസ്ലാമിയുടെ യുക്തി പുള്ളിപ്പുലിയെ കുളിപ്പിച്ചു പുള്ളിമാറ്റാന്‍ കഴിയും എന്ന് കരുതുന്നതിന് തുല്യമാണ്. ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പൊതുപ്രശ്‌നങ്ങള്‍ രാജ്യഭരണം നിയന്ത്രിക്കുന്ന ആര്‍എസ്എസിനു മുന്നില്‍ അവതരിപ്പിക്കാനാണ് ചര്‍ച്ച നടത്തിയതെന്ന വാദം അതിലേറെ വിചിത്രവും.

ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെ ഇസ്ലാമിക്ക് നല്‍കിയത്?ചര്‍ച്ചയുടെ ഉള്ളടക്കം എന്തുതന്നെയായാലും രാജ്യത്തെ ന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ളതല്ല അത്. ന്യൂനപക്ഷ സംരക്ഷണം എന്നാല്‍ മത നിരപേക്ഷതയുടെ സംരക്ഷണമാണ്. അതിനു ഭംഗം വരുത്തുന്നത് ആരാണെന്ന് അറിയാത്തവരാണോ ഈ സംഘടനക്കാര്‍? അത്തരക്കാരുമായി ചര്‍ച്ച നടത്തിയാല്‍ എങ്ങനെയാണ് മത നിരപേക്ഷതയും ന്യൂനപക്ഷ സംരക്ഷണവും സാധ്യമാവുക?

TRGTT

ഇന്ത്യയിലെ മതനിരപേക്ഷ സമൂഹം ഇന്ന് സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തമായി പോരാടുകയാണ്. ഈ ഘട്ടത്തില്‍ ആര്‍എസ്എസ് അജണ്ടയ്ക്ക് ഒത്താശ ചെയ്യുന്നതാണ് ഇത്തരം നടപടികള്‍. വര്‍ഗ്ഗീയതകള്‍ പരസ്പരം സന്ധി ചെയ്തുകൊണ്ട് മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും തച്ചുടയ്ക്കുന്നതില്‍ ഒരേ മനസ്സോടെ നില്‍ക്കുന്നവരാണ് എന്നതിന് ഇതില്‍പ്പരം തെളിവ് വേണ്ട. ഇത് മതനിരപേക്ഷ സമൂഹത്തിനോടുള്ള വെല്ലുവിളിയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+