Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ ചാണ്ടി കേരള ജനത ചുമക്കുന്ന വിഴുപ്പുഭാണ്ഡമായി മാറിയെന്ന് പിണറായി

തിരുവനന്തപുരം: നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മാര്‍ച്ച് നയിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാര്‍ സമസ്ത മേഖലകളും തകര്‍ത്തെന്നും അഴിമതി ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും പിണറായി വിജയന്‍ ആരോപിച്ചു.

കേരള ജനത ചുമക്കുന്ന വിഴുപ്പുഭാണ്ഡമായി ഉമ്മന്‍ ചാണ്ടി. അഴിമതി ആരോപണ വിധേയനായ മുഖ്യമന്ത്രിയോടും ആര്യാടനോടും മാറി നില്‍ക്കാന്‍ കോണ്‍ഗ്രസ് പറയണം. അപമാനം മൂലം പുറത്തിറങ്ങാന്‍ പറ്റാത്ത മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി മാറി. ഉമ്മന്‍ ചാണ്ടിയുടെ ഭരണത്തിന്‍ കീഴില്‍ കാര്‍ഷികവിദ്യാഭ്യാസവ്യവസായ മേഖലയടക്കം സമ്പൂര്‍ണ തകര്‍ച്ചയിലാണെന്നും പിണറായി പറഞ്ഞു.

pinarayivijayan

വെള്ളാപ്പള്ളി നടേശനെയും പുതിയ പാര്‍ട്ടിയെയും പിണറായി വിമര്‍ശിച്ചു. കേന്ദ്രത്തില്‍ കസേര പ്രതീക്ഷിച്ചാണ് വെള്ളാപ്പള്ളി പുതിയ പാര്‍ട്ടി രൂപീകരിച്ചത്. എന്നാല്‍, കസേര കൊടുക്കാന്‍ മാത്രം ഇവര്‍ക്ക് ഒന്നുമില്ലെന്ന് കേന്ദ്രത്തിന് മനസിലായി. കേരളത്തില്‍ ഒരു സീറ്റില്‍ പോലും ബിജെപി പച്ചതൊടില്ലെന്ന് പിണറായി പറഞ്ഞു.

മദ്യനയത്തെക്കുറിച്ച് ചോദിച്ച രാഹുല്‍ ഗാന്ധിക്കും പിണറായി നവകേരള മാര്‍ച്ചില്‍ മറുപടി പറഞ്ഞു. മദ്യനയം അനവസരത്തില്‍ പ്രഖ്യാപിക്കേണ്ട ഒന്നല്ല. അത് സമയമാകുമ്പോള്‍ പ്രഖ്യാപിക്കും. മദ്യ നിരോധനം സിപിഎമ്മിന്റെ നയമല്ല. മദ്യ വര്‍ജനമാണ് പാര്‍ട്ടി നയം. മദ്യ ഉപഭോഗം കുറക്കണമെന്നതാണ് പാര്‍ട്ടി നിലപാടെന്നും പിണറായി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+