Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി കമ്മ്യൂണിസത്തെ കുഴിച്ചുമൂടിയ നേതാവാകും, തിരഞ്ഞെടുപ്പില്‍ ശബരിമല പ്രതിഫലിക്കുമെന്ന് മുല്ലപ്പള്ളി

മലപ്പുറം: ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമലയിലെ സ്ത്രീ പ്രവേശനം പ്രതിഫലിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പലയിടത്തും അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കാന്‍ പാര്‍ട്ടിക്കാര്‍ തയ്യാറാവുന്നില്ല. അത് ഭയപ്പെടുന്നത് കൊണ്ടാണ്. കമ്മ്യൂണിസത്തെ കുഴിച്ചുമുടിയ നേതാവാകും പിണറായി വിജയനെന്നും മുല്ലപ്പള്ളി പറഞ്ഞു. അഴിമതിയില്‍ മുങ്ങിയ മറ്റൊരു സര്‍ക്കാര്‍ ഇന്ത്യയില്‍ ഇല്ല. അഴിമതിയുടെ പ്രഭവ കേന്ദ്രമായ മുഖ്യമന്ത്രിയോട് മാറി നില്‍ക്കണമെന്ന് പറയാന്‍ പാര്‍ട്ടി തയ്യാറാവുന്നില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.

1

മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മില്‍ നിന്ന് എതിര്‍പ്പുണ്ടാക്കുന്നുണ്ട്. ധനമന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രിയും പരസ്പരം പോരടിക്കുകയാണെന്നും കെഎസ്എഫ്ഇയിലെ വിജിലന്‍സ് അന്വേഷണത്തെ ചൂണ്ടിക്കാണിച്ച് മുല്ലപ്പള്ളി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല യുവതി പ്രവേശനത്തിന്റെ ചൂടി ഇത്തവണയും പ്രതിഫലിക്കും. മുമ്പൊക്കെ മുഖ്യമന്ത്രി തന്നെ ശബരിമലയില്‍ പോയി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതൊന്നും ഉണ്ടായിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ശബരിമലയ്ക്കായി നീക്കിവെച്ച 100 കോടി രൂപയില്‍ 30 കോടി പോലും ഇത്തവണ നല്‍കിയില്ല. കേന്ദ്ര ഏജന്‍സികളുടെ മിടുക്ക് തനിക്ക് നന്നായി അറിയാവുന്നതാണ്. അവര്‍ അന്വേഷണം കൃത്യമായി നടത്തണമെന്നും മുഖ്യമന്ത്രി ജയിലിലേക്ക് കൊണ്ടുപോകണമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം കെഎസ്എഫ്ഇ റെയ്ഡില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സര്‍ക്കാരിനെതിരെ രംഗത്തെത്തി. വിജലന്‍സിനെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ഒരു അഴിമതിയും അന്വേഷിക്കരുത് എന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.

പിണറായി സര്‍ക്കാരിന്റെ അഴിമതിയെ കുറിച്ചത് അന്വേഷിച്ചാല്‍ ഭീഷണിപ്പെടുത്തും. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ കെഎസ്എഫ്ഇ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമായി മാറി. വ്യാപകമായ അഴിമതിയാണ് അവിടെ നടക്കുന്നത്. അന്വേഷണം വേണ്ട എന്ന നിലപാട് മുഖ്യമന്ത്രിക്കുണ്ടോ എന്ന് വ്യക്തമാക്കണം. വിജിലന്‍സ് സിപിഎം പറയുന്നത് പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് തെളിഞ്ഞിരിക്കുകയാണ്. ഇനി വിജിലന്‍സ് സിപിഎം പോഷക സംഘടനയായി പ്രവര്‍ത്തിക്കണോ എന്നും ചെന്നിത്തല ചോദിച്ചു.

Recommended Video

cmsvideo
    സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+