കേരളത്തിൽ ക്രമസമാധാനത്തകർച്ചയില്ല!!! ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം മാത്രമെന്ന് മുഖ്യമന്ത്രി
കേരളത്തിലെ ക്രമസമാധാനം തകർന്നിട്ടില്ല. ആരോപണങ്ങൽ രാഷ്ട്രീയ പ്രേരിതം മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാന തകർച്ചയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ പി സദാശിവത്തിനയച്ച കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.കേരളത്തിലെ ക്രമസമാധന മേഖല തകർച്ചയിലാണെന്നു കാട്ടി മഹാരാഷ്ട്ര ബിജെപി എംപി ഗവർണർക്ക് കത്തയച്ചിരുന്നു.

ഇതിന്റെ മറുപടിയായിട്ടാണ് പിണറായി ഗവർണർക്ക് കത്ത് നൽകിയത്. കേരത്തിലെ ക്രമസമാധാന രംഗം തൃപ്തികരമാണെന്നും അരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും പിണറായി കത്തിൽ പറയുന്നു.

കേരളത്തിൽ ക്രമസമാധാന തകർച്ചയില്ല
കേരളത്തിൽ ക്രമസമാധാനം തകർന്നിട്ടില്ല.സമാധാനം കത്തു സൂക്ഷിക്കുന്ന നടപടിയുമായിട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ജില്ലയിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്ന സംഭവങ്ങളുണ്ടാകുമ്പോൾ അതാത് ജില്ല ഭരണകൂടങ്ങൾ സമാധാന നടപടികൾ വിളിച്ചു ചേർക്കുകയും ജില്ലയിൽ സമാധാനം കൊണ്ടുവരാനുള്ള നടപടികൾ കൈകൊള്ളുകയും ചെയ്യും.

മഹാരാഷ്ട്ര എംപിയുടെ കത്ത്
കേരളത്തിലെ സിപിഎം അധികാരത്തിൽ വന്നതിനു ശേഷം സംസ്ഥാനത്തെ ക്രമസമാധാന മേഖല പാടെ തകർന്നുവെന്നു ആരോപിച്ചു മഹാരാഷ്ട്ര എംപി പൂനം മഹാജൻ കേരള ഗവർണർ പി സദാശിവത്തിന് കത്തു നൽകിയിരുന്നു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 19 ആർഎസ്എസ് ബിജെപി, എബിബിപി പ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്നും കുറ്റക്കാർക്കെതിരെ കാര്യമായ നടപടികളെന്നും സ്വീകരിച്ചിട്ടില്ലെന്നും പൂനം കത്തിൽ ആരോപിക്കുന്നുണ്ട്.

സർക്കാരിനെതിരെ ഒ. രാജഗോപാൽ
സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി എംഎൽഎ ഒ രാജഗോപാലും ഗവർണർക്ക് കത്ത് നൽകിയിരുന്നു. മെയ് 13 ആണ് ബിജെപി എംഎൽഎ ഗവർണർക്ക് കത്ത് നൽകിയത്. കത്തിൽ ഇടതു സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സംസ്ഥാനത്ത് 14 സഘ്പരിവാർ പ്രവർത്തകർ കൊല്ലപ്പെട്ടു എന്നാണ് കത്തിൽ പറഞ്ഞിരുന്നത്.

കത്തുകളിൽ വൈരുദ്ധ്യം
ഒ.രാജഗോപാലിന്റയും പൂനം മഹാജന്റെയും കത്തുകളിൽ വൈരുദ്ധ്യം നിറഞ്ഞതും സത്യ വിരുദ്ധമാണെന്നുമാണ് സർക്കാരിന്റെ വാദം.

പൂനം മഹാജന്റെ കത്ത് രാഷ്ട്രീയ പ്രേരിതം
മഹാരാഷ്ട്ര എംപി പൂനം മഹാജന്റെ കത്ത് രാഷ്ട്രീയ പ്രേരിതം മാത്രമാണ്. 2016 ലെ നവംബറിൽ ഇന്ത്യ ടുഡെ നടത്തിയ സർവേയിൽ കേരളം ഒന്നാം സ്ഥാനത്താണ്. അതുകൊണ്ട് പൂനം നൽകിയ കത്ത് രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

കൂടുതൽ വാർത്തകൾക്കായി വൺ ഇന്ത്യ സന്ദർശിക്കുക
ഞെട്ടിപ്പിക്കുന്ന ആ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് രഞ്ജിനി പൊട്ടിത്തെറിക്കുന്നു... കാടത്തം...കൂടുതൽ വായിക്കാൻ.....
-
'പിണറായിയെ സതീശന് മൂക്ക് കൊണ്ട് റൃത്വിക് റോഷന് എന്നെഴുതിക്കും, പുലിമടയിൽ തലവെക്കരുത്', ട്രോളി സലിം കുമാർ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത









Click it and Unblock the Notifications