ഞെട്ടിപ്പിക്കുന്ന ആ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് രഞ്ജിനി പൊട്ടിത്തെറിക്കുന്നു... കാടത്തം

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കണ്ണൂര്‍: കശാപ്പ് നിരോധനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി കാളക്കുട്ടിയെ കശാപ്പ് ചെയ്ത സംഭവം വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസ് എടുത്തു എന്ന് മാത്രമല്ല, മൂന്ന് പേരെ യൂത്ത് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യ പാകിസ്താനെ വിട്ടോ? ചൈനീസ് അതിര്‍ത്തിയില്‍ ഞെട്ടിപ്പിക്കുന്ന സംഭവവികാസങ്ങള്‍... യുദ്ധസാധ്യത?

സ്വാമിയെ മകൾ വിളിച്ചുവരുത്തി,കാരണം പ്രണയം!സ്വാമി മകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് അമ്മ

രാവിലെ ഹിന്ദു വിവാഹം, വൈകിട്ട് ക്രിസ്റ്റ്യന്‍ വിവാഹം; സിജു വില്‍സണിന്റെ വ്യത്യസ്ത വിവാഹം കാണൂ

യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം അതിരുകടുന്നു എന്നാക്ഷേപിച്ച് പലരും രംഗത്തെത്തിയിരുന്നു. മൃഗസ്‌നേഹിയും നടിയും അവതാരകയും മോഡലും എല്ലാം ആയ രഞ്ജിനി ഹരിദാസും ഇപ്പോള്‍ സംഭവത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം

കശാപ്പിന് വേണ്ടി കന്നുകാലികളെ ചന്തയില്‍ വില്‍ക്കാന്‍ പാടില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെതിരെ കാളക്കുട്ടിയെ പരസ്യമായി കശാപ്പ് ചെയ്ത് ഇറച്ചി സൗജന്യ വിതരം നടത്തി ആയിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

രഞ്ജിനി രംഗത്ത്

യൂത്ത് കോണ്‍ഗ്രസിന്റെ നടപടിയ്‌ക്കെതിരെ നടിയും അവതാരകയും മൃഗസ്‌നേഹിയും ആയ രഞ്ജിനി ഹരിദാസും രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് രഞ്ജിന തന്നെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

ഭീകരം, കാടത്തം

കാളക്കുട്ടിയെ കശാപ്പ് ചെയ്യുന്നതിന്റെ യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് രഞ്ജിനി തന്നെ പ്രതിഷേധം രേഖപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസിന്റെ നടപിട ഭീകരവും കാടത്തവും ആണെന്നാണ് രഞ്ജിനി പറയുന്നത്.

ഇതാണ് രഞ്ജിനി ഹരിസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മൃഗസ്‌നേഹിയായ രഞ്ജിനി

കേരളത്തല്‍ തെരുവ് നായ ശല്യം രൂക്ഷമായ സമയത്ത് തെരുവ് നായ്ക്കള്‍ക്ക് വേണ്ടി രംഗത്തെത്തിയ ആളാണ് രഞ്ജിനി ഹരിദാസ്. തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ ആയിരുന്നു അന്ന് രഞ്ജിനി രംഗത്ത് വന്നത്.

ശക്തമായ എതിര്‍പ്പ്

തെരുവ് നായ്ക്കളെ കൊല്ലരുത് എന്ന ആവശ്യവുമായി രംഗത്ത് വന്ന രഞ്ജിനിക്കെതിരെ അന്ന് ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. തെരുവ് നായ ശല്യത്തിന് ശാസ്ത്രീയമായ ഒരു പ്രതിവിധി മുന്നോട്ട് വയ്ക്കുന്നതില്‍ മൃഗസ്‌നേഹികള്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ

തെരുവ് നായ പ്രശ്‌നത്തിന് ശേഷം 'മൃഗവിഷയത്തില്‍' രഞ്ജിനി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. പക്ഷേ രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോഴും വലിയ ചര്‍ച്ചയായിട്ടില്ല.

English summary
Ranjini Haridas against Youth Congress protest at Kannur. Youth Congress protested against the Central Government order by slaughtering a calf publicly at Kannur.
Please Wait while comments are loading...