'അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം', 'ആസാദ് കശ്മീർ' വിവാദത്തിൽ ജലീലിന്റെ മറുപടി
മലപ്പുറം: ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലെ വിവാദ പരാമര്‍ത്തില്‍ മറുപടിയുമായി മുന്‍ മന്ത്രി കെടി ജലീല്‍. ഫേസ്ബുക്ക് കുറിപ്പില്‍ പാക് അധീന കശ്മീരിനെ 'ആസാദ് കശ്മീര്‍' എന്നും മറ്റൊരു ഭാഗത്ത് ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന പരാമര്‍ശവും ആണ് വിവാദമായത്.
കെ സുരേന്ദ്രന്‍ അടക്കമുളള ബിജെപി നേതാക്കള്‍ കെടി ജലീലിന് എതിരെ രംഗത്ത് വന്നിരുന്നു. മാത്രമല്ല എംവി ഗോവിന്ദന്‍ അടക്കമുളള സിപിഎം നേതാക്കളും ജലീലിനെ തള്ളി.

കെടി ജലീലിന്റെ പോസ്റ്റിലെ വിവാദമായ ഭാഗം ഇങ്ങനെ: ' പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിൻ്റെ ഭാഗം "ആസാദ് കാശ്മീർ'' എന്നറിയപ്പെട്ടു. പാകിസ്ഥാൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറൻസിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാൻ്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉൽ ഹഖ് പാകിസ്ഥാൻ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി'.

' പാകിസ്ഥാൻ സർക്കാരിന് ഭരണപരമായി പാക്കധീന കശ്മീരിൽ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം. ജമ്മുവും, കാശ്മീർ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കാശ്മീർ. കശ്മീരിൻ്റെ 90% ഭൂപ്രദേശത്തും ജനവാസമില്ല. പ്രധാനപ്പെട്ട ജനവാസകേന്ദ്രം കശ്മീർ വാലിയാണ്. ശ്രീനഗർ കശ്മീർ താഴ്വരയിലെ പ്രധാന പട്ടണവും'.

കശ്മീർ സന്ദർശനവുമായി ബന്ധപ്പെട്ടുളളതാണ് കെടി ജലീലിന്റെ പോസ്റ്റ്. പുതിയ പോസ്റ്റിൽ കശ്മീർ വിശേഷങ്ങൾ പറയുന്നതിനൊപ്പമാണ് വിവാദത്തിനുളള ജലീലിന്റെ മറുപടി. ഡബിൾ ഇൻവർട്ടഡ് കോമയിൽ "ആസാദ് കാശ്മീർ"എന്നെഴുതിയാൽ അതിൻ്റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം എന്നാണ് ജലീൽ വ്യക്തമാക്കുന്നത്. അതേ സമയം ഇന്ത്യൻ അധീന ജമ്മു കശ്മീർ എന്ന പരാമർശത്തെ കുറിച്ച് ജലീൽ വിശദീകരിക്കുന്നില്ല.

ജലീലിന്റെ പോസ്റ്റിന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ അടക്കമുളളവർ കമന്റുകളിട്ടുണ്ട്. '' Inverted coma യിൽ ആസാദ് കശ്മീർ എന്ന് എഴുതുകയല്ല അത് പല തവണ ആവർത്തിക്കുകയും പാകിസ്ഥാൻ അധിനിവേശ കശ്മീർ സ്വാഭാവികമായി രൂപപ്പെട്ടതാണെന്ന് നുണ പറയുകയും പാകിസ്ഥാൻ POK യിൽ ഉദാരമായ സ്വയം ഭരണം നൽകിയിരിക്കുന്നു എന്ന് ഒരു ഉളുപ്പുമില്ലാതെ കള്ളം എഴുതി വിടുകയും ചെയ്തു . ഇന്ത്യൻ അധീന കശ്മീർ എന്ന് എഴുതിയതിന്റെ അർത്ഥം എന്താണാവോ? രാജ്യം മുഴുവൻ തന്റെ വിഷലിപ്തമായ രാജ്യദ്രോഹ പരാമര്ശത്തെ തള്ളിപ്പറഞ്ഞപ്പോഴും അതിനെ ന്യായീകരിക്കുന്ന താങ്കളുടെ നിലപാട് ജുഗുപ്സാവഹമാണ്'' എന്നാണ് സന്ദീപ് വാര്യരുടെ കമന്റ്.

ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന് സിപിഎം പറയാറില്ലെന്നും ഏത് സാഹചര്യത്തിലാണ് അത് പറഞ്ഞതെന്ന് ജലീല്‍ വിശദീകരിക്കട്ടെ എന്നാണ് മന്ത്രി എംവി ഗോവിന്ദന്റെ പ്രതികരണം. സിപിഎമ്മിനും സര്‍ക്കാരിനും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ഉണ്ടെന്ന് മന്ത്രി പി രാജീവും പ്രതികരിച്ചു. കോണ്‍ഗ്രസും കെടി ജലീലിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. കെടി ജലീലിന്റെ പരാമര്‍ശം പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രിയുടെ അറിവോടെ ആണോ എന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു.

ഷാഫി പറമ്പിലിന്റെ പ്രതികരണം: ' പാക്ക് 'അധിനിവേശം'കാശ്മീരിൽ മാത്രമല്ല കെ ടി ജലീലിന്റെ മനസ്സിലും ഉണ്ടായിട്ടുണ്ട്. അത് കൊണ്ടാണ് അദ്ദേഹം പോസ്റ്റിൽ ഉപയോഗിച്ച വാക്കുകളിൽ ഒരു 'പാക്ക് ചുവ' വന്നിരിക്കുന്നത്. അതിന്റെ അന്തസത്ത രാജ്യ വിരുദ്ധതയാണ്. മുഖ്യമന്ത്രി പാൽപ്പായസം കൊടുത്തയച്ചിരുന്ന ഒരു മുൻ മന്ത്രിയും നിലവിൽ എം എൽ എ യുമായ ഒരാളാണ് ദീർഘമായ ഫേസ്ബുക്ക് പോസ്റ്റിൽ 'ആസാദ് കാശ്മീർ' 'ഇന്ത്യൻ അധിനിവേശ കാശ്മീർ ' പോലുള്ള തീവ്രവാദ സ്വഭാവമുള്ള കാഴ്ച്ചപാടും പദങ്ങളും മുന്നോട്ട് വെക്കുന്നത്. സിപിഎമ്മും മുഖ്യമന്ത്രിയും നിലപാട് പറയണം'.
പത്ത് സെക്കന്‍ഡിനുള്ളില്‍ ഒരു സിനിമ ഡൗൺലോഡ് ചെയ്യാം; 5ജി യെക്കുറിച്ച് അറിയാം


Click it and Unblock the Notifications