കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫ് ഇടഞ്ഞുതന്നെ;മുന്നണി വിട്ടേക്കും?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്ര വിജ്ഞാപനം പിന്‍വലിക്കാതെ ഓഫീസ് മെമ്മോറാണ്ടം മാത്രം പുറത്തിറക്കിയതിനെതിരെ കേരള കോണ്‍ഗ്രസില്‍ രോഷം പുകയുന്നു. ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗത്തില്‍ നിന്ന് പിജെ ജോസഫ് വിട്ടുനിന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ഭരണകൂടത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്ന് പിജെ ജോസഫ് അറിയിച്ചു. ഈ സാഹചര്യത്തില്‍ പ്രതിഷേധിക്കേണ്ടതുണ്ട് എന്നതുകൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും ജോസഫ് വ്യക്തമാക്കുന്നുണ്ട്.

PJ Joseph

കേരള കോണ്‍ഗ്രസ് എമ്മിന്റെ ഉന്നതാധികാര സമിതി അടുത്ത ദിലസം യോഗം ചേരുന്നുണ്ട്. ഈ യോഗത്തിലായിരിക്കും വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. ഉന്നതാധികാര യോഗത്തില്‍ പങ്കെടുക്കുമെന്ന് ജോസഫ് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ മാത്രമല്ല ജോസഫ് വിഭാഗത്തിനുള്ള പ്രതിഷേധം. ഇടുക്കി സീറ്റ് ഫ്രാന്‍സിസ് ജോര്‍ജ്ജിന് ലഭിക്കണം എന്ന ആവശ്യത്തിനോടും സ്വന്തം പാര്‍ട്ടി നേതാവും യുഡിഎഫ് നേതൃത്വവും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

ഇടുക്കി സീറ്റ് ലഭിച്ചില്ലെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് പാര്‍ട്ടി വിടും എന്ന് ഉറപ്പാണ്. ഫ്രാന്‍സിസ് ജോര്‍ജ്ജ് പുറത്ത് പോയാല്‍ ഏറ്റവും നഷ്ടം പിജെ ജോസഫിന് തന്നെയായിരിക്കും. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് എം പിളര്‍ത്തി ജോസഫ് വിഭാഗം എല്‍ഡിഎഫിലേക്ക് തിരിച്ചുപോകാനും സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെയാണ് കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ട് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വന്നത്. എല്‍ഡിഎഫിലാണെങ്കില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഒന്നും ആയിട്ടുമില്ല. ഇടുക്കി സീറ്റില്‍ ആരായിരിക്കും ഇടത് സ്ഥാനാര്‍ത്ഥി എന്ന കാര്യം പോലും ഇതു വരെ ചര്‍ച്ചയായിട്ടില്ല.

English summary
PJ Joseph expressed protest, not participated in cabinet meeting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X