Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി സമീപിച്ചിരുന്നു; വെളിപ്പെടുത്തലുമായി പിജെ കുര്യന്‍

തിരുവനന്തപുരം: ബി ജെ പി തനിക്ക് ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി മുതിര്‍ന്ന കോണ്‍ ഗ്രസ് നേതാവും മുന്‍ രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാനുമായിരുന്ന പി ജെ കുര്യന്‍. 2017 ലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആണ് സ്ഥാനം വാഗ്ദാനം ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മാസം പ്രസിദ്ധീകരിക്കാനിരിക്കുന്ന ''സത്യത്തിലേക്കുളള വഴികള്‍'' എന്ന ബുക്കിനെകുറിച്ചുളള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പി ജെ കുര്യന്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരം ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി മുഖ്തര്‍ അബ്ബാസ് നഖ്‌വിയുമായി താന്‍ രണ്ട് തവണ കൂടിക്കാഴ്ച നടത്തിയതായും പി ജെ കുര്യന്‍ തുറന്ന് പറഞ്ഞു. ബി ജെ പിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതിനെ കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ഇക്കാര്യം വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

pj

കഴിഞ്ഞ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും പി ജെ കുര്യനെ സംയുക്ത സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഗോപാലകൃഷ്ണ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബി ജെ പി എം വെങ്കയ്യ നായിഡുവിനെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചത്. വെങ്കയ്യ നായിഡു 272 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

തിങ്ക്...പിങ്ക്..; കീര്‍ത്തി ഇങ്ങനെ ആറാടുകയാണ്; വൈറല്‍ ചിത്രങ്ങള്‍

ഒരിക്കവല്‍ തിരുവല്ലയില്‍ വെച്ച് വെങ്കയ്യ നായിഡു രാജ്യത്തിന്റെ ഉന്നമനത്തിന് കുര്യനെ ആവശ്യമാണെന്ന് പറഞ്ഞിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഊ പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ വെങ്കയ്യ നായിഡുവിന്റെ ആ പ്രസംഗം തനിക്കെതിരായ ചരടുവലിയായി ഉമ്മന്‍ ചാണ്ടി മാറ്റിയെന്നും പിജെ കുര്യന്‍ ആരോപിച്ചു. പി ജെ കുര്യന്‍ രാജ്യസഭ സീറ്റ് യു ഡി എഫിന്റെ അന്നത്തെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസിന് നല്‍കുകയായിരുന്നു.

'തങ്ങള്‍ ആവശ്യപ്പെട്ടില്ലെങ്കിലും സീറ്റ് നല്‍കി, സീറ്റ് വാഗ്ദാനം ചെയ്താല്‍ എങ്ങനെ വേണ്ടെന്ന് പറയാന്‍ കഴിയും,' എന്നായിരുന്നു ജോസ് കെ മാണി ഇതേക്കുറിച്ച് തന്നോട് പറഞ്ഞതെന്നും പി ജെ കുര്യന്‍ വ്യക്തമാക്കി. താന്‍ വര്‍ഷങ്ങളായി ഡല്‍ഹിയിലെ എ ഗ്രൂപ്പിന്റെ പ്രധാന സഹായിയായിരുന്നു എങ്കിലും ഈ തീരുമാനത്തെ കുറിച്ച് ഉമ്മന്‍ ചാണ്ടി തന്നോട് ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതില്‍ വളരെ സങ്കടം തോന്നിയിരുന്നെന്നും പി ജെ കുര്യന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+