ബഹറില്‍ മുസല്ല വിരിച്ച് നമസ്‌കരിച്ചാലും ബിജെപിയുമായി സഖ്യമില്ല; ടിജി മോഹന്‍ദാസിനോട് അബ്ദുറബ്ബ്
കോഴിക്കോട്: മുസ്ലീം ലീഗിനെ ബി ജെ പി സഖ്യത്തിലേക്ക് സ്വാഗതം ചെയ്ത ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസിന് മറുപടിയുമായി മുന്‍ മന്ത്രി പി കെ അബ്ദുറബ്ബ്. അധികാരത്തിനായി മുസ്ലീം ലീഗ് ബി ജെ പിയുമായി കൂട്ടുകൂടില്ലെന്ന് അബ്ദുറബ്ബ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബഹറില്‍ മുസല്ല വിരിച്ച് നമസ്‌കരിച്ചാലും ബി ജെ പിയുമായി സഖ്യം ചേരില്ല എന്നാണ് സി എച്ച് മുഹമ്മദ് കോയ പറഞ്ഞിട്ടുള്ളത് എന്നും അതാണ് തങ്ങള്‍ക്ക് ഇപ്പോഴും പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പികെ അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്...
ഹിന്ദു ഉണരണം, തെരുവില്‍ കലാപം നടത്താതെ കേരളത്തിലെ ഹിന്ദുക്കള്‍ക്ക് നീതി കിട്ടില്ല, എന്നൊക്കെ അടുത്ത കാലം വരെ പറഞ്ഞു നടന്നിരുന്ന ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി.മോഹന്‍ദാസ് ഇപ്പോള്‍ പറയുന്നത് ഹിന്ദു മാത്രം അങ്ങനെ ഉണരണ്ട, മുസ്ലിംകളും കൂടെ ഉണര്‍ന്നോട്ടെ എന്നാണ്.
BJP മുസ്ലിം ലീഗുമായി സഖ്യം ചേരണം, മുസ്ലിം ലീഗിന് മുഖ്യമന്ത്രി സ്ഥാനം നല്‍കണം ലീഗ് തറവാടികളുടെ പാര്‍ട്ടിയാണ്...എന്നൊക്കെപ്പറഞ്ഞ് ലീഗിനെ സുഖിപ്പിച്ച് കൂടെക്കിടക്കാമെന്നാണ് സംഘപരിവാര്‍ കരുതുന്നതെങ്കില്‍ ആ കട്ടില് കണ്ടു പനിക്കേണ്ടെന്നാണ് എല്ലാ സംഘപരിവാര്‍ ദാസന്‍മാരോടും പറയാനുള്ളത്. 'ബഹറില്‍ മുസല്ല വിരിച്ച് നമസ്‌കരിച്ചാലും ബി.ജെ.പി.യുമായി സഖ്യം ചേരില്ല' എന്ന്
സി.എച്ച് മുഹമ്മദ് കോയാ സാഹിബ് അന്നേ പറഞ്ഞിട്ടുള്ളതാണ്.. അതു തന്നെയാണ് ഇന്നും പറയാനുള്ളത്.
ശരിയാണ്...രാജ്ഞിയെ പോലെ തന്നെ ഉണ്ട്..; സാരിയില്‍ സംയുക്തയുടെ കിടിലന്‍ ചിത്രങ്ങള്‍
ടെക്‌നോളജി ഏറെ വികസിച്ചിട്ടുണ്ടെങ്കിലും ബഹറില്‍ മുസല്ല വിരിക്കാവുന്ന തരത്തിലേക്കൊന്നും നമ്മുടെ നാടെത്തിയിട്ടില്ല.. ദാസാ...!എങ്ങനെയെങ്കിലും ഭരണം പിടിക്കാന്‍ ഇന്ത്യ മൊത്തം ചാക്കുമായി നടക്കുകയാണ് BJP, അധികാരക്കസേരക്കു വേണ്ടി ഏത് കുറുക്കു വഴികളും സ്വീകരിക്കുന്ന BJP യോടൊപ്പം കൂടാനും, നേരും നെറിയുംവിട്ട് കളിക്കാനും ലീഗിനെക്കിട്ടില്ല. ലീഗിനെ കൂടെക്കൂട്ടാമെന്ന് കരുതി , മധുരവര്‍ത്തമാനങ്ങള്‍ ബി.ജെ.പിയെന്നല്ല ആരു പറഞ്ഞാലും അതിലൊന്നും വീഴുന്ന പാര്‍ട്ടിയല്ല ലീഗ്.
ഭരണമില്ലാതെയും പതിറ്റാണ്ടുകള്‍ നിലനിന്ന പാര്‍ട്ടിയാണ് ലീഗ്, കേരളപ്പിറവിക്കു ശേഷം ലീഗുള്‍ക്കൊള്ളുന്ന ആദ്യ മന്ത്രിസഭ രൂപം കൊണ്ടത് 1967ലായിരുന്നു. അതു വരെ ലീഗ് പ്രതിപക്ഷത്തായിരുന്നു. മദിരാശിയിലെ രാജാജി മന്ത്രിസഭക്ക് ഭൂരിപക്ഷം തികക്കാന്‍ കഴിയാതെ വന്നപ്പോള്‍ പുറത്ത് നിന്നും പിന്തുണ നല്‍കുകയും; പകരം മന്ത്രി സ്ഥാനം വെച്ചു നീട്ടിയപ്പോള്‍ അത് നിരസിക്കുകയും ചെയ്ത പാര്‍ട്ടിയാണ് ലീഗ്. ആ ലീഗിനെ അധികാരവും മുഖ്യമന്ത്രി സ്ഥാനവും കാണിച്ച് പ്രലോഭിപ്പിക്കാമെന്ന് കരുതുന്നത് എന്തുമാത്രം പ്രഹസനമാണ് ടീ ജീ!












Click it and Unblock the Notifications