Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണപ്പരീക്ഷ വൈകിയതല്ല ഓണം നേരത്തെ എത്തിയതാണെന്ന് അബ്ദുറബ്ബ്‌

ചാവക്കാട്: ഓണം നേരത്തേയാണെന്നും അല്ലാതെ ഓണപ്പരീക്ഷ വൈകിയതല്ലെന്നും വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്. ചാവക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു മന്ത്രി. സാധാരണ സെപ്റ്റംബറിലാണ് ഓണം വരാറുള്ളത്. എന്നാല്‍ ഇക്കുറി ഓഗസ്റ്റിലാണ് ഓണം ആഘോഷിയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതിനാല്‍ തന്നെ ഓണം നേരത്തെയായതാണെന്നും ഓണപ്പരീക്ഷ വൈകിയതല്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസവകുപ്പിന്റെ നേട്ടങ്ങളേയും നന്മനിരഞ്ഞ പ്രവര്‍ത്തനങ്ങളേയും കാണാത്ത ചില രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും പരീക്ഷ വൈകിയെന്നും പാഠപുസ്തകങ്ങള്‍ ലഭിച്ചില്ലെന്നും പറഞ്ഞ് മന്ത്രിയെ ഇരയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Abdu Rabb

മുന്‍കാലങ്ങളില്‍ പാഠപുസ്തകങ്ങള്‍ ഏറെ വൈകിയാണ് സ്‌കൂളുകളില്‍ ലഭിയ്ക്കാറുള്ളത്. താന്‍ മന്ത്രിയായതിന് ശേഷം ജൂണില്‍ തന്നെ വിതരണം ചെയ്യാറുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+