പികെ ബഷീര്‍ മുഖ്യമന്ത്രി, ഷംസുദ്ദീന്‍ സ്പീക്കര്‍: സഭയ്ക്ക് മുന്നില്‍ പ്രതീകാത്മ സഭയുമായി പ്രതിപക്ഷം
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളവും ഇറങ്ങിപ്പോവും. കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതിയായ സ്വപ്ന സുരേഷിന്‍റെ മൊഴി നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്. നോട്ടീസ് പരിഗണിക്കുന്നത് ഉചിതമല്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു സ്പീക്കര്‍ പ്രമേയാവതരണാനുമതി നിഷേധിച്ചത്.
ഗൗണില്‍ കിടിലന്‍ ലുക്കില്‍ എസ്തര്‍ അനില്‍: 44 കിലോയുള്ള താരം ധരിച്ചത് 58 കിലോയുള്ള ഗൗണ്‍

കോടതിയുടെ പരിഗണനയിലുള്ള കേസാണ്, അത്തരം വിഷയങ്ങള്‍ സഭയില്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും സ്പീക്കര്‍ എംബി രാജേഷ് വ്യക്തമാക്കി. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. കോടതിയുടെ പരിഗണനയിലുള്ള പല വിഷയങ്ങളിലും നേരത്തെ അടിയന്തര പ്രമേയത്തിന് നോട്ടീസ് അനുവദിച്ചിട്ടുള്ള കാര്യം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചൂണ്ടിക്കാണ്ടി.

ഇപ്പോള്‍ പുറത്ത് വന്ന മൊഴി അതീവ പ്രാധാന്യമുള്ളതാണ്. നിയമസഭയില്‍ അല്ലെങ്കില്‍ മറ്റെവിടെയാണ് ഇത് ചര്‍ച്ച ചെയ്യാന്‍ കഴിയുക. മുഖ്യമന്ത്രി നിരപരാധിയാണെങ്കില്‍ അത് ഇവിടെ തെളിയിക്കാമല്ലോയെന്നും അദ്ദേഹം പറഞ്ഞു. കൊടകര കേസ് ഉള്‍പ്പടെ പൊലീസ് അന്വേഷണ നടക്കുന്ന ഘട്ടത്തിലും നിയമസഭയില്‍ ചര്‍ച്ചയായതും വിഡി സതീശന്‍ പറഞ്ഞു.

അതേസമയം പ്രതിപക്ഷ നല്‍കിയത് ചട്ട വിരുദ്ധമായ നോട്ടീസ് ആണെന്നായിരുന്നു സര്‍ക്കാര്‍ ഭാഗത്ത് നിന്നും സംസാരിച്ച നിയമന്ത്രി പി രാജീവ് വ്യക്തമാക്കിയത്. തുടര്‍ന്ന് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ബഹളം വെച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പുറത്തിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയ്ക്ക് മുന്നില്‍ പ്രതിഷേധ നിയമസഭ ചേര്‍ന്നു.

പ്രതിഷേധ നിയമസഭയില്‍ പ്രതിപക്ഷം പ്രതീകാത്മ അടിയന്തര പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ബെല്‍ മുഴക്കിയും സമയനിയന്ത്രണം ഓര്‍മിപ്പിച്ചുമൊക്കെയുള്ള പ്രതീകാത്മ അടിയന്തര പ്രമേയ അവതരണത്തില്‍ പികെ ബഷീര്‍ എംഎല്‍എയായിരുന്നു പ്രതീകാത്മ മുഖ്യമന്ത്രി. എന്‍ ഷംസുദ്ദീന്‍ പ്രതീകാത്മക സ്പീക്കറുമായി. പിടി തോമസ് എംഎല്‍എ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു. തുടര്‍ന്ന് പിജെ ജോസഫ്, അനൂപ് ജേക്കബ് എന്നിവര്‍ സംസാരിച്ചു.

മുഖ്യമന്ത്രിയും മുൻ സ്പീക്കറും വിദേശത്തേക്ക് ഡോളർ കടത്തിയെന്ന കേസിലെ പ്രതികളുടെ മൊഴി ഞെട്ടിക്കുന്നതാണെന്നായിരുന്നു വിഡി സതീശന്‍ ഇന്നലെ പ്രതികരിച്ചത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാൻ ബി ജെ പിയുമായി ഒത്തുതീർപ്പു നടത്തിയതിന് പിന്നിൽ ഇത്തരം കാര്യങ്ങൾ പുറത്ത് വരുമോ എന്ന ഭയമായിരുന്നു. സത്യം ഒരു കാലത്തും ആർക്കും മൂടിവയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും വിഷയത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഡോളർക്കടത്ത് കേസിലെ പ്രതി അന്വേഷണ ഉദ്യോ ഗസ്ഥർക്ക് നൽകിയ മൊഴി ഞെട്ടിക്കുന്നതാണ്. വിദേശയാത്രയ്ക്കിടെ മുഖ്യമന്ത്രി ഡോളർ കടത്തിയെന്ന മൊഴി ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് തടയിടാനാണ് മുഖ്യമന്ത്രി കേന്ദ്ര ഏജൻസികൾക്കെതിരെ ഒരു മുഴം മുമ്പേ എറിഞ്ഞത്. തിരുവനന്തപുരം അന്താരാഷ്ട്ര സ്വർണ്ണക്കടത്തുകാരും കരിപ്പൂർ സ്വർണ്ണക്കടത്തുകാരുമായി ബന്ധമുണ്ട്. രണ്ട് സംഘത്തിനും സിപിഎമ്മിന്റെ ഉന്നത നേതാക്കാളുമായി അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു..
ബിഗ് ബോസില്‍ കണ്ട ആളേയല്ലാലോ ഇത്, വൈറലായി ഷെഹനാസിന്‍റെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications