മലപ്പുറത്ത് ലീഗിന് സ്ഥാനാര്‍ത്ഥിയായി; ലോക് സഭയിലേക്ക് പികെ കുഞ്ഞാലിക്കുട്ടി മത്സരിക്കും
ഇ അഹമ്മദ് തെളിച്ച പാതയിലൂടെ മുന്നോട്ട് നീങ്ങുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
മലപ്പുറം: മലപ്പുറത്ത് പികെ കുഞ്ഞാലികുട്ടി മുസ്ലീം ലീഗ് ലോക് സഭ സ്ഥാനാര്‍ത്ഥിയായ് മത്സരിക്കും. കുഞ്ഞാലിക്കുട്ടിയെ ലീഗ് നേതൃത്വം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. മുസ്ലീം ലീഗ് കേന്ദ്ര കമ്മറ്റിയില്‍ ഉള്ള കുഞ്ഞാലികുട്ടി കേരളത്തിലെ യുഡിഎഫ് നേതൃത്വത്തിലും തുടരുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് എല്ലാ ഘടകങ്ങളും പരിഗണിച്ചൊണെന്നും തങ്ങള്‍ പറഞ്ഞു. ഈ മാസം 20ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും. എംകെ മുനീറിന്റെയും ഇടി മുഹമ്മദ് ബഷീറിന്റെയും ഗ്രൂപ്പുകളെ തള്ളി നീക്കിയാണ് കുഞ്ഞാലികുട്ടി സ്ഥാനാര്‍ത്ഥിയാകുന്നത്.
ഇ അഹമ്മദ് തെളിച്ച പാതയിലൂടെ മുന്നോട്ട് നീങ്ങുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മലപ്പുറം ലോകസഭ മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്നതോടെ വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് സംജാതമാകുമെന്ന സാഹചര്യവുമുണ്ട്. ഐക്യ കണ്ഠേനയാണ് കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാക്കള്‍
കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഏറ്റവും ഉചിതമാണെന്ന് കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു.

കെപിഎ മജീദ്
കഴിഞ്ഞ തവണം മണ്ഡലത്തില്‍ ഇ അഹമ്മദ് നേടിയ വോട്ടിനേക്കാളും ഏറെ വോട്ടുകള്‍ നേടുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അതിന് കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കുക എന്നാതാണ് ഏറ്റവും ഉചിതമായ കാര്യമെന്നും മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

നറുക്ക് കുഞ്ഞാലിക്കുട്ടിക്ക്
ഇ അഹമ്മദിന്റെ മകള്‍ അടക്കമുള്ളവരുടെ പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നുവെങ്കിലും അവസാനം കുഞ്ഞാലിക്കട്ടിക്ക് തന്നെ നറക്ക് വീഴുകയായിരുന്നു.

വേങ്ങര
നിലവില്‍ നിയമസഭാ പ്രതിപക്ഷ ഉപനേതാവായി പ്രവര്‍ത്തിച്ച് വരികയായിരുന്നു കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവെക്കുമ്പോള്‍ സ്വന്തം മണ്ഡലമായ വേങ്ങരയിലും ഉപതിരഞ്ഞെടുപ്പിന് സാഹചര്യമുയരും.












Click it and Unblock the Notifications