കുപ്പായം മാറുന്നത് പോലെ മുന്നണി മാറുന്ന പാര്‍ട്ടിയല്ല ലീഗ്, ഭരണമല്ല ഞങ്ങള്‍ക്ക് പ്രധാനം: കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ മുസ്ലീം ലീഗിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തതില്‍ പ്രതികരണവുമായി മുസ്ലീം ലീദ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ. കുപ്പായം മാറുന്നത് പോലെ മുന്നണി മാറുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗ് എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇ പി ജയരാജന്റെ പ്രസ്താവനയില്‍ ആശയക്കുഴപ്പം സി പി ഐ എമ്മിന് മാത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു ഡി എഫിലും മുസ്ലീം ലീഗിലും യാതൊരു ആശയ കുഴപ്പവും ഇല്ല. ചക്കിന് വെച്ചത് കൊക്കിന് കൊണ്ട അവസ്ഥയിലാണ് സി പി ഐ എമ്മെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. എല്‍ ഡി എഫില്‍ അസംതൃപ്തര്‍ വര്‍ധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. സില്‍വര്‍ ലെന്‍ പദ്ധതി തല്‍ക്കാലം നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലീഗിന്റെ ധാരണ രാഹുല്‍ ഗാന്ധിയുമായാണ് എന്നും അത് തല്‍ക്കാലം തെറ്റിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വേണമെങ്കില്‍ കെ സുധാകരനും വി ഡി സതീശനും കൂടുതല്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും കോണ്‍ഗ്രസ് അണികള്‍ക്ക് സ്വീകാര്യരാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യു ഡി എഫിന്റെ നട്ടെല്ലാണ് മുസ്ലിം ലീഗ്. മുന്നണിയുടെ അവിഭാജ്യഘടകവും മുസ്ലീം ലീഗാണ്. ഭരണം മുസ്ലീം ലീഗിന് പ്രധാനമല്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫിലെ അതൃപ്തരെ യു ഡി എഫില്‍ എത്തിക്കാന്‍ രാഷ്ട്രീയ നൈപുണ്യം ഉപയോഗിക്കും എന്നും അദ്ദേഹം പറഞ്ഞു.
എല്‍ ഡി എഫ് നേതാക്കളോട് മൃദു സമീപനം ആണ് എന്ന ആരോപണം തള്ളിയ കുഞ്ഞാലിക്കുട്ടി, ബഹുമാനവും സ്‌നേഹവും കൊടുത്ത് മാത്രമേ എത്ര കടുത്ത വിമര്‍ശനവും പാടുള്ളൂവെന്നും വ്യക്തമാക്കി. നിലപാടുകളിലും രാഷ്ട്രീയത്തിലും വിട്ടുവീഴ്ച ഉണ്ടോ എന്ന് മാത്രമേ നേക്കേണ്ടതുള്ളൂ എന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. അതേസമയം മുസ്ലീം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചത് കാപട്യം മാത്രമാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി പ്രതികരിച്ചു.
Recommended Video

എങ്ങനെയുണ്ട് പുതിയ ബീന്‍ ബാഗ് എന്ന് ഷഫ്‌ന, കലക്കിയെന്ന് ആരാധകര്‍
ഇല്ലാത്തത് പറഞ്ഞുണ്ടാക്കി മറ്റൊരു രീതിയില്‍ ഉപയോഗിക്കാനാണ് സി പി ഐ എമ്മിന്റെ ശ്രമം എന്നും അദ്ദേഹം ആരോപിച്ചു. ലീഗ് ഇടതു മുന്നണിയിലേക്ക് പോകുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും സി പി ഐ എമ്മുമായി സഹകരിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ എം ന്യൂനപക്ഷ രക്ഷകരായി കപട വേഷം ധരിക്കുകയാണ്. ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കുകയാണവര്‍ ചെയ്യുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ന് മലപ്പുറം ലീഗ് ഹൗസില്‍ മുസ്ലിം ലീഗിന്റെ അടിയന്തര യോഗം ചേരുന്നുണ്ട്. പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫണ്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടക്കുന്നത്.












Click it and Unblock the Notifications