കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരേ ഒരു 'ജവാൻ' മതി.. മദ്യത്തിന്റെ പേര് സൈനികര്‍ക്ക് നാണക്കേട്, മാറ്റണമെന്ന് നിവേദനം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് ഉൽപാദിപ്പിക്കുന്ന ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് നിവേദനം. സ്വകാര്യ വ്യക്തി നികുതി വകുപ്പിനു നൽകിയ നിവേദനം പതിവു നടപടിക്രമങ്ങൾ അനുസരിച്ച് എക്സൈസ് കമ്മിഷണർക്കു കൈമാറി. ജവാനെന്ന പേര് മദ്യത്തിന് ഉപയോഗിക്കുന്നത് സൈനികർക്കു നാണക്കേടാണെന്ന് പരാതിയിൽ പറയുന്നു.

സർക്കാർ സ്ഥാപനമായതിനാൽ പേര് മാറ്റാൻ നടപടിയുണ്ടാകണമെന്നും പരാതിയിലെ ആവശ്യം.സെക്രട്ടേറിയറ്റിൽ ലഭിക്കുന്ന ഏതു തരത്തിലുള്ള പരാതിയും ബന്ധപ്പെട്ട വകുപ്പുകൾക്ക് നടപടിയെടുക്കാനായി കൈമാറുന്നതാണ് രീതി.പരാതിയിൽ കഴമ്പുണ്ടെങ്കിൽ തുടർനടപടികളിലേക്കു സർക്കാർ കടക്കും. ഇല്ലെങ്കിൽ നടപടികൾ അവസാനിപ്പിക്കും. സർക്കാർ ഉൽപാദിപ്പിക്കുന്ന പ്രമുഖ മദ്യ ബ്രാൻഡായതിനാൽ പരാതി തള്ളാനാണ് സാധ്യത.

jawan

ആശ്രമത്തിലെത്തിയ ഭക്തയെ പീഡിപ്പിച്ചു; ആള്‍ദൈവം മിര്‍ച്ചി ബാബ അറസ്റ്റില്‍ആശ്രമത്തിലെത്തിയ ഭക്തയെ പീഡിപ്പിച്ചു; ആള്‍ദൈവം മിര്‍ച്ചി ബാബ അറസ്റ്റില്‍

തിരുവല്ലയിലാണ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത്. നിലവിൽ 4 ലൈനുകളിലായി 7500 കെയ്സ് ജവാൻ മദ്യമാണ് ഒരു ദിവസം ഉൽപാദിപ്പിക്കുന്നത്. 6 ഉൽപാദന ലൈനുകൾ കൂടി അനുവദിക്കണമെന്ന സ്ഥാപനത്തിന്റെ ആവശ്യം പരിഗണനയിലാണ്. 6 ലൈൻ കൂടി വന്നാൽ പ്രതിദിനം 10,000 കെയ്സ് അധികം ഉൽപാദിപ്പിക്കാൻ കഴിയും. ഒരു ലൈൻ സ്ഥാപിക്കാൻ 30 ലക്ഷം രൂപ ചെലവാകുമെന്നാണ് കമ്പനിയുടെ കണക്ക്. ജവാന്റെ 1.50 ലക്ഷം കെയ്സ് മദ്യമാണ് ഒരു മാസം വിൽക്കുന്നത്.

കടല്‍ തീരത്ത് ഓളങ്ങളെ തഴുകി ഇശാനി; അടിപൊളി ഗ്ലാമറസ് ലുക്ക് വൈറല്‍

English summary
plea to rename jawan rum making The Travancore Sugars and Chemicals, a public sector undertaking of the Kerala government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X