പ്ലസ് വൺ സീറ്റ് പ്രതിസന്ധി; യൂത്ത് ലീഗിന്റെ നിയമസഭാ മാർച്ചിൽ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നടന്ന യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നിയമസഭാ മാർച്ചിലാണ് സംഘർഷമുണ്ടായത്. മാർച്ച് പോലീസ് തടഞ്ഞതോടെയായിരുന്നു സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്. സെക്രട്ടറിയേറ്റ് പരിസരത്ത് വച്ചായിരുന്നു പോലീസ് പ്രതിഷേധക്കാരെ തടഞ്ഞത്.
നേതാക്കൾ പ്രസംഗിച്ചു കഴിഞ്ഞതിന് പിന്നാലെയായിരുന്നു സംഭവം. പോലീസ് തടഞ്ഞതോടെ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് ഉള്ളിലേക്ക് കടക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ബാരിക്കേഡിന് മുകളിൽ നിന്ന് യൂത്ത് ലീഗ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയും കൂടി ചെയ്‌തതോടെ പോലീസ് ഇടപെടുകയായിരുന്നു. പ്രവർത്തകർ കൊടികൾ കെട്ടിയ വടി പോലീസിന് നേരെ എറിയുകയും ചെയ്‌തിരുന്നു.

ഇതിന് പിന്നാലെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി-യുവജന സംഘടനകൾ പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണ് യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം ഉണ്ടായിരിക്കുന്നത്. സെക്രട്ടറിയേറ്റ് പരിസരത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.
ആയിരത്തോളം യൂത്ത് ലീഗ് പ്രവർത്തകരാണ് പ്രതിഷേധ സമരത്തിൽ പങ്കെടുത്തത്. മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസിന്റെ നേതൃത്വത്തിലായിരുന്നു തലസ്ഥാനത്തെ സമരം നടന്നത്. പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള മുതിർന്ന മുസ്ലീം ലീഗ് നേതാക്കളും സമരത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചിരുന്നു.
ഇന്ന് പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്നാണ് പികെ ഫിറോസ് മുന്നറിയിപ്പ് നൽകിയത്. കടുത്ത ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനങ്ങൾ. നൂറു കണക്കിന് വിദ്യാർത്ഥികളെ വി ശിവൻകുട്ടി പെരുവഴിയിൽ നിർത്തിയെന്നും ടൂർ അടിക്കാനും സ്വിമ്മിംഗ് പൂൾ പണിയാനും പണമുണ്ടെങ്കിലും പുതിയ ബാച്ച് അനുവദിക്കാൻ സർക്കാരിന് പണമില്ലെന്നുമായിരുന്നു പികെ ഫിറോസിന്റെ വിമർശനം.
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ താൽക്കാലിക ബാച്ച് അല്ല, ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന്റെ കൊങ്ങക്ക് പിടിച്ചു ബാച്ച് അനുവദിപ്പിക്കാൻ യൂത്ത് ലീഗിന് അറിയാം. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ തിരുവനന്തപുരത്ത് രാപ്പകല്‍ സമരം നടത്തുമെന്നും പികെ ഫിറോസ് പ്രഖ്യാപിച്ചു.
അതേസമയം, പ്ലസ് വണ്‍ സീറ്റുമായി ബന്ധപ്പെട്ട പ്രശ്‌നം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിച്ചിരുന്നു. ഇന്നലെ സംസ്ഥാന വ്യാപകമായി വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. എസ്എഫ്ഐയും വിഷയത്തിൽ പ്രതിഷേധത്തിന് ഇറങ്ങിയെന്നതാണ് ശ്രദ്ധേയമായ കാര്യം.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications