'ഇന്നലെ മുളച്ച തകരയ്ക്ക് ആൽമരത്തെക്കുറിച്ചറിയില്ല';പതാകാ ഗാന വിമർശനങ്ങളിൽ പിഎം മനോജ്
തിരുവനന്തപുരം; സി പി എം സംസ്ഥാന സമ്മേളനത്തിന്റെ പതാക ഗാനത്തിനെതിരെ ഉയർന്ന വിമർശനങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജ്.കേരളത്തിൽ ഒരു സംഘിക്കും മൂപ്പു വെക്കും മുമ്പ് കമ്മ്യൂണിസ്റ്റുകാർ ചെങ്കൊടിക്ക് മുന്നിൽ നിന്ന് മുഷ്ടി ചുരുട്ടി ഈ വരികൾ പാടുന്നുണ്ട്. ഈ ഗാനത്തിൽ കർഷകൻ്റെയും തൊഴിലാളിയുടെയും ഹൃദയമുണ്ട്. ഒരിറ്റ് രക്തമവശേഷിക്കുവോളം ചെങ്കൊടി ഉയർത്തിപ്പിടിക്കാനുള്ള ആർജവവും ആത്മാഭിമാനവുമുണ്ട്. ഇന്നലെ മുളച്ച തകരയ്ക്ക് ആൽമരത്തെക്കുറിച്ചറിയില്ല. ആൽമരം കണ്ട കാഴ്ചകളെക്കുറിച്ച് ബോധവുമുണ്ടാകില്ല. ഒരു കാലഘട്ടത്തിൻ്റെ ഉയിർത്തെഴുന്നേൽപ്പിൻ്റെ പാട്ടാണ് ജയിപ്പുതാകേ രക്തപതാകേ എന്നത്. അത് കേവലമൊരു ഗാനമല്ല - ജന്മിത്വത്തെയും മുതലാളിത്തത്തെയും സാമ്രാജ്യത്വത്തെയും കടന്നാക്രമിക്കാൻ കേരളം നെഞ്ചേറ്റിയ വികാരമാണ്, മനോജ് ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം

സംഘികൾ അങ്ങനെ ഈ പട്ടം ചാർത്തണ്ട. കേരളത്തിൽ ഒരു സംഘിക്കും മൂപ്പു വെക്കും മുമ്പ് കമ്മ്യൂണിസ്റ്റുകാർ ചെങ്കൊടിക്ക് മുന്നിൽ നിന്ന് മുഷ്ടി ചുരുട്ടി ഈ വരികൾ പാടുന്നുണ്ട്. പാർട്ടി സമ്മേളനം തുടങ്ങുമ്പോൾ പതാകാ ഗാനം. അവസാനിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് ഇൻ്റർനാഷനൽ - " എഴുന്നേൽപ്പിൻ നിങ്ങൾ തനിപ്പട്ടിണിത്തടവുകാരേ... " ഓർമ്മ വെച്ച കാലം മുതൽ ഇത് കേൾക്കുന്നുണ്ട്. പാടുന്നുമുണ്ട്. ഈ ഗാനത്തിൽ കർഷകൻ്റെയും തൊഴിലാളിയുടെയും ഹൃദയമുണ്ട്.
ഒരിറ്റ് രക്തമവശേഷിക്കുവോളം ചെങ്കൊടി ഉയർത്തിപ്പിടിക്കാനുള്ള ആർജവവും ആത്മാഭിമാനവുമുണ്ട്. വിപ്ലവ ഗായിക പി കെ മേദിനി പറയുന്നു: "എന്റെ സഹോദരൻ കെ ബാവ അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാണ്. പാർട്ടി യോഗങ്ങളിൽ പതാക ഉയർത്തുന്ന ചടങ്ങുണ്ട്. അപ്പോൾ ചേട്ടൻ പറയുന്നതനുസരിച്ച് പാട്ടുപാടും. ആ പാട്ട് ഇതാണ്: ജയ് പതാകേ രക്ത പതാകേ ജയിക്കു മേൽമേൽ വിജയപതാകേ.. ആരുടെ കൈകൾ ഈ ഭൂവിനെയെല്ലാം വിഭവസമൃദ്ധമതാക്കി തീർത്തൂ.. "
ഇന്നലെ മുളച്ച തകരയ്ക്ക് ആൽമരത്തെക്കുറിച്ചറിയില്ല. ആൽമരം കണ്ട കാഴ്ചകളെക്കുറിച്ച് ബോധവുമുണ്ടാകില്ല. ഒരു കാലഘട്ടത്തിൻ്റെ ഉയിർത്തെഴുന്നേൽപ്പിൻ്റെ പാട്ടാണ് ജയിപ്പുതാകേ രക്തപതാകേ എന്നത്. അത് കേവലമൊരു ഗാനമല്ല - ജന്മിത്വത്തെയും മുതലാളിത്തത്തെയും സാമ്രാജ്യത്വത്തെയും കടന്നാക്രമിക്കാൻ കേരളം നെഞ്ചേറ്റിയ വികാരമാണ്. സി പി ഐ എമ്മിൻ്റെ സംസ്ഥാന സമ്മേളന നഗരിയിൽ ഈ ഗാനവീചികൾ ഉയർന്നപ്പോൾ തുടിച്ചത് സമരപുളകങ്ങൾതൻ സിന്ദുരമാലകൾ ചാർത്തി നവകേരള നിർമ്മിതിയിലേക്ക് കുതിക്കുന്ന ഹൃദയങ്ങളാണ്. ഈ ഗാനം ഇന്നലെയുടെയും ഇന്നിൻ്റെയും നാളെയുടെയും ഈടുവെപ്പാണ്.
Recommended Video
സി പി എമ്മിന്റെ പതാക ഗാനം- 'ജയ്പ്പുതാകെ... രക്തപതാകെ നമോ നമസ്തെ വിജയപതാകെ ആരുടെ കൈകള്‍ ഭൂവിനെയെല്ലാം വിഭവ സമൃദ്ധമതാക്കി തീര്‍ത്തു കഷ്ടപ്പെടുമാ ജനതതി തന്നുടെ അവകാശങ്ങള്‍ മുഴക്കീടുമ്പോള്‍ മുതലാളികളും ജന്മിപ്രവരരും ഒപ്പം നില്‍ക്കും സാമ്രാജ്യത്വം വെടിവെച്ചങ്ങനെ ചോരയൊഴുക്കും രക്തവിഭാഗം ധ്വജമേ ജയ് ജയ് ഞങ്ങളില്‍ രക്തമൊരിറ്റുള്ളോളം ഞങ്ങളില്‍ മാംസം തുണ്ടുള്ളോളം കര്‍ഷകരാം തൊഴിലാളികളാം നാം നമ്മുടെ കൊടിയുടെ മാനം കാക്കും ജയ്പ്പുതാകെ രക്തപതാകെ നമോ നമസ്തെ വിജയപതാകെ. *ഇന്റര്‍നാഷണല്‍ ഗാനം* എഴുന്നേല്‍പ്പിന്‍ നിങ്ങള്‍തനി പട്ടിണിത്തടവുകാരെ എഴുന്നേല്‍പ്പിന്‍ മന്നില്‍ കഷ്ടപ്പെടുന്നവരേ നീതിബോധമധിക്ഷേപിച്ചിടിനാദം മുഴങ്ങുന്നു കൂടുതല്‍ നല്ലൊരു ലോകം പിറക്കുകയായ് ഉണര്‍ന്നുപോയ് ഭൂമണ്ഡലമുയര്‍ന്നു കാണുമാറായി പുതിയതായിടുമടിത്തറയൊന്നിന്‍മേല്‍ കുടുക്കുകില്ലിനി നമ്മെ പാരമ്പര്യ ചങ്ങലകള്‍ അടിമകളല്ലിനി നാം അടിമകളേ ഒന്നുമില്ലാത്തോരായിരുന്നല്ലോ നമ്മളിതുവരെ ഇനിമേലില്‍ തികച്ചും നാം എല്ലാമായിടും സമരമിതൊടുക്കത്തെ നില്‍ക്കതാന്താന്‍ നിലക്കാരും സ്വതന്ത്രമാക്കീടും ലോകം മര്‍ദിത വര്‍ഗം'












Click it and Unblock the Notifications