പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍; പ്രത്യേക ഹെലികോപ്ടറില്‍ നാവിക ആസ്ഥാനത്തെത്തി
കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രത്യേക ഹെലികോപ്ടറില്‍ നാവികസേന ആസ്ഥാനത്തെത്തി. കൊച്ചിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ റോഡ് ഷോയും കൊച്ചിയിലുണ്ട്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ സ്സ്വീകരിച്ചത്.
ഊഷ്മളമായ സ്വീകരണമാണ് അദ്ദേഹം ഒരുക്കിയിരുന്നത്. വൈകീട്ട് 6.50നാണ് അദ്ദേഹം വ്യോമസേനയുടെ പ്രത്യേക വിമാനത്താവളത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയത്. അതിന് ശേഷം നാവികസേന ആസ്ഥാനത്തേക്ക് യാത്രയായത്. കേന്ദ്ര മന്ത്രിമാരായ വി മുരളീധരന്‍, പ്രകാശ് ജാവ്‌ദേക്കര്‍ അടക്കമുള്ള നേതാക്കലും, പോലീസ് മേദാവ് ഷെയ്ഖ് ദര്‍വേഷ് സാഹിബും അടക്കമുള്ളവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ എത്തിയിരുന്നു.

റോഡ് ഷോയുടെ കൃത്യ സമയം അറിയിച്ചിട്ടില്ല. കെപിസിസി ജംഗ്ഷനില്‍ നിന്ന് ഹോസ്പിറ്റല്‍ ജംങ്ഷനിലെത്തി ഗസ്റ്റ് ഹൗസില്‍ എത്തും വിധത്തിലാണ് ഒരു കിലോമീറ്റര്‍ നീണ്ട റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഇന്ന് രാത്രി ഗസ്റ്റ് ഹൗസിലാണ് താമസിക്കുക. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനും അദ്ദേഹം പങ്കെടുക്കും.
നാളെ ഗുരുവായൂരില്‍ അദ്ദേഹം എത്തും. തൃപയാര്‍ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം മറ്റ് പരിപാടികള്‍ കൂടി പങ്കെടുത്ത ശേഷമാണ് ഡല്‍ഹിയിലേക്ക് മടങ്ങുക. അതേസമയം കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഗതാഗത ക്രമീകരണങ്ങളുണ്ട്. കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications