ദേവികയെ ഓര്‍ത്ത് അഭിമാനം, ഹിമാചലിന്റെ പാട്ടുപാടിയ മലയാളി ഗായികയെ അഭിനന്ദിച്ച് പ്രധാനമന്ത്രി!!
ദില്ലി: ഹിമാചല്‍ പ്രദേശിന്റെ പാട്ടുപാടി ഇന്ത്യയാകെ തരംഗമായ ദേവികയെ തേടി ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനവുമെത്തി. ഹിമാചലിന്റെ ചംപാ കിതനി ദൂര് എന്ന ഗാനമാണ് ഒമ്പതാം ക്ലാസുകാരിയായ ദേവിക പാടിയത്. ദേവിക എന്ന കുട്ടിയെ ഓര്‍ത്ത് അഭിമാനം. അവളുടെ ശ്രുതിമധുരമായ ആലാപനം ഏക ഭാരതം ശ്രേഷ്ട ഭാരത്തിന്റെ അന്തസത്ത ശക്തപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നേരത്തെ ഹിമാചല്‍ മുഖ്യമന്ത്രി ജയറാം താക്കൂര്‍ അടക്കമുള്ളവര്‍ ദേവികയെ അഭിനന്ദിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും ഇത് തരംഗമായിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രിയും അഭിനന്ദനവുമായി എത്തിയത്.

ഹിമാചലിന്റെ തനത് നാടോടി ഗാനമാണ് ദേവിക പാടിയത്. പാട്ട് കേട്ട് ജയറാം താക്കൂര്‍ ദേവികയെ ഹിമാചലിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നാല്‍പ്പത് ലക്ഷത്തിലേറെപേര്‍ ഈ ഗാനം ഇതുവരെ ആസ്വദിച്ചിട്ടുണ്ട്. ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് പദ്ധതിയുടെ ഭാഗമായിട്ടാണ് ദേവിക ചംപാ കിത്നി ദൂര് പാടിയത്. തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലാണ് ദേവിക പഠിക്കുന്നു. ചമ്പാ കിത്നി ദൂര് എന്ന ഗാനം ഹിമാചലിലും ദേശീയ തലത്തിലും ഏറെ പ്രശസ്തമാണ്. എന്നാല്‍ ദേവികയുടെ സ്വര മാധുര്യമാണ് ഈ ഗാനത്തെ കേള്‍ക്കാന്‍ ഇമ്പമുള്ളതാക്കിയത്. വ്യത്യസ്തമായ ആലാപന ശൈലിയായിരുന്നു ഇത്.
നേരത്തെ ജയറാം താക്കൂര്‍ ഈ വീഡിയോ പങ്കുവെച്ച് ദേവികയെ അഭിനന്ദിച്ചിരുന്നു. ഹിമാചലി ഉച്ചാരണത്തോടെ ആലപിച്ച് കേരളത്തിന്റെ മകള്‍ ദേവിക ഹിമാചല്‍ പ്രദേശിന്റെ അഭിമാനമുയര്‍ത്തിയിരിക്കുന്നു. മകളേ, നിനക്ക് അഭിനന്ദനങ്ങള്‍. ദേവിക, നിങ്ങളെ ഞാന്‍ ഹിമാചലിലേക്ക് ക്ഷണിക്കുകയാണ്. ഞങ്ങളുടെ സംസ്കാരത്തെ പറ്റി കൂടുതലറിയാം. നല്ലൊരു ഭാവിക്കായി ഹിമാചല്‍ ദേവഭൂമിയില്‍ നിന്ന് എല്ലാ ആശംസകളും നേരുന്നുവെന്ന് ജയറാം താക്കൂര്‍ ട്വീറ്റ് ചെയ്തു.
Recommended Video
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെയും സംസ്കാരങ്ങെും ഏകോപിപ്പിക്കുന്നതിന് വേണ്ടി വിഭാവനം ചെയ്ത പദ്ധതിയാണ് ഏക് ഭാരത് ശ്രേഷ്ഠ ഭാരത്. പദ്ധതിയുടെ കീവില്‍ കേരളത്തിനൊപ്പമുള്ള ജോഡി സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. ഹിമാചല്‍ പ്രദേശിലെ ചമ്പ എന്ന സ്ഥലത്തെ കുറിച്ചാണ് ദേവിക ആലപിച്ചത്. അതേസമയം ഹിമാചല്‍ പ്രദേശവാസികളും ദേവികയുടെ പാട്ടിനെ അഭിനന്ദിച്ച് കമന്റുകള്‍ അയച്ചിരുന്നു. കേരളത്തില്‍ നിന്നും വലിയ തോതില്‍ അഭിനന്ദനങ്ങള്‍ ഉണ്ടായിരുന്നു. പാട്ടിന്റെ അര്‍ത്ഥം മലയാളികള്‍ക്ക് വ്യക്തമായില്ലെങ്കിലും, ശബ്ദമാധ്യര്യം ഗംഭീരമായിട്ടുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications