Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്സാഹവും സാഹോദര്യവും ചേര്‍ന്ന ഉത്സവത്തിന് ആശംസകള്‍; ഓണാശംസകളുമായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

ദില്ലി: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍. നന്മയുടെയും സ്‌നേഹത്തിന്റെയും സമഭാവനയുടെയും സന്ദേശമാണ് ഓണം നല്‍കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യപുരോഗതിയിലേക്ക് ഒന്നിച്ചുമുന്നേറാനുള്ള കരുത്താകട്ടെ ആഘോഷമെന്ന് രാഷ്ട്രപതി ആശംസിച്ചു.

ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

1

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്. ഓണത്തിന്റെ പ്രത്യേകവേളയില്‍ , ഉത്സാഹവും സാഹോദര്യവും ഐക്യവും ചേര്‍ന്ന ഉത്സവത്തിന് ആശംസകള്‍. ഏവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു- പ്രധാനമന്ത്രി മലയാളത്തില്‍ ട്വിറ്ററില്‍ കുറിച്ചു.

2

സോഷ്യല്‍ മീഡിയയിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും ഓണാശംസകള്‍ നേര്‍ന്നത്. ഒരുമയുടെയും സ്‌നേഹത്തിന്റേയും സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതി ഒരു തിരുവോണ ദിനം കൂടി വന്നെത്തിയിരിക്കുന്നു. പൂക്കളം തീര്‍ത്തും പുതുവസ്ത്രങ്ങള്‍ ധരിച്ചും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികളാകെ ഓണത്തെ വരവേല്‍ക്കുകയാണ്.

3

പ്രതിബന്ധങ്ങള്‍ തരണം ചെയ്തു പ്രതിസന്ധി കാലത്തെ അതിജീവിക്കാന്‍ വേണ്ട പ്രത്യാശയും ഊര്‍ജ്ജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസ്സുകളില്‍ പകരുന്നത്. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകള്‍ നമ്മളില്‍ നിറയ്ക്കട്ടെ. ഐക്യത്തോടെ നമ്മെ ചേര്‍ത്തു നിര്‍ത്തട്ടെ. സമത്വവും സമാധാനവും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചു നല്ല നാളേകള്‍ക്കായി നമുക്കൊരുമിച്ച് മുന്നേറാം. എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം തിരുവോണ ദിനാശംസകള്‍ നേരുന്നു- മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

4

എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. ഇന്ന് തിരുവോണമാണ്, എല്ലാ മലയാളികളുടെയും പ്രിയപ്പെട്ട ദിവസമാണ്. ഈ ഓണം സങ്കടങ്ങളുടെയും ദുംഖങ്ങളുടെയും പ്രയാങ്ങളുടെയും കാലമാണ്. മഹാമാരി നമ്മുടെ ജീവിതത്തിന്റെ താള ക്രമങ്ങള്‍ ആകെ തെറ്റിച്ചിരിക്കുകയാണ്. ഒരുപാട് പേര്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന ഒരു കാലം കൂടിയാണ്. ഏത് സങ്കടത്തിലും ഏത് പ്രയാസത്തിലും ഓണം നമ്മള്‍ക്ക് ഒരു ആശ്വാസമായാണ് എത്താറുള്ളത്. അത് ഗതകാലത്തെ കുറിച്ചുള്ള നമ്മുടെ സ്മരണകാളാണ്.

കള്ളവും ചതിയുമില്ലാത്ത ഒരു കാലത്തെ കുറിച്ചുള്ള ഒരു ഐതീഹ്യത്തില്‍ നിന്നുണ്ടായ ഓര്‍മ്മകളാണ്. ഞാന്‍ അത് പറയാന്‍ ആഗ്രഹിക്കുന്നത്, ഇനിയുമുണ്ടാകണമെന്ന നമ്മുടെ മനസിലെ ആഗ്രഹം കൂടി ഈ ഓണാഘോഷങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. പല സ്ഥലങ്ങളില്‍ ഇത് കര്‍ഷകരുടെ ആഘോഷമാണ്. എവിടെയെല്ലാം വിളവെടുപ്പ് നടക്കുന്നുണ്ടോ, അവിടെയെല്ലാം ആ വിളവെടുപ്പിന്റെ ഭാഗമായിട്ട് ഒരു ഉത്സവമുണ്ട്. ഓണവും അങ്ങനെ ആയിരിക്കാം ആരംഭിച്ചത്. സങ്കടങ്ങളും പ്രയാസങ്ങളും ഉള്ള കാലമാണെങ്കിലും അതിനെ എല്ലാം അതി ജീവിക്കേണ്ട, അതിജീവനത്തിനായി പുതിയ വഴികള്‍ തെളിയേണ്ട സമയം കൂടിയാണ്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഹൃദയപൂര്‍വം തിരുവോണം ആശംസിക്കുന്നു- വിഡി സതീശന്‍ പറഞ്ഞു.

5

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. 'ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് എന്റെ ഓണാശംസകള്‍. ഓണം കേരളത്തിന്റെ ദേശീയ ഉത്സവം മാത്രമല്ല. മനുഷ്യര്‍ എല്ലാവരും ഒന്നുപോലെ ആമോദത്തില്‍ വസിച്ച നല്ല കാലത്തിന്റെ ഓര്‍മ പുതുക്കല്‍ കൂടിയാണ്. ആ സമത്വ സുന്ദര ലോകം വീണ്ടും സൃഷ്ടിക്കാനുള്ള പ്രചോദനമാകട്ടെ ഓണം' -ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+