കേന്ദ്രം അനുമതി നൽകിയില്ല; മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം റദ്ദാക്കി
മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം റദ്ദുചെയ്തു. നാല് ദിവസത്തെ സന്ദർശനത്തിനായിരുന്നു മുഖ്യമന്ത്രി യുഎഇലേക്ക് പോകാൻ നിന്നത്. യുഎഇ സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം വാർഷിക നിക്ഷേപ സമ്മേളനത്തിന് പങ്കെടുക്കനായിരുന്നു പോകാനിരുന്നത്. മേയ് ഏഴിനായിരുന്ന അദ്ദേഹം പോകേണ്ടിയിരുന്നത്.
കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തത് കൊണ്ടാണ് യാത്ര് റദ്ദാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം. മന്ത്രിമാരായ പി. രാജീവും പി.എ. മുഹമ്മദ് റിയാസും യു.എ. ഇ.യിൽ മുഖ്യമന്ത്രിയോടൊപ്പം വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനിരുന്നതാണ്. മേയ് 10ന് ദുബൈയിൽ നടക്കേണ്ടിയിരുന്ന പൊതുസ്വീകരണവും മാറ്റിവെച്ചു. യുഎഇ സാമ്പത്തിക വികസന വകുപ്പിൻറെ വാർഷിക നിക്ഷേപ സംഗമത്തിൽ ക്ഷണിതാവ് ആയിരുന്നു മുഖ്യമന്ത്രി. സംഗമത്തിൽ പങ്കെടുക്കാനും മുഖ്യമന്ത്രി എത്തില്ല.

ദുബൈയിലെ പൗര സ്വീകരണം മറ്റൊരു തീയതിയിലേക്ക് മാറ്റിഎന്ന് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു. മേയ് 10ന് ബുധനാഴ്ച്ച അൽ നാസർ ലെഷർലാൻറിൽ വൻ പൗര സ്വീകരണം ഒരുക്കാൻ ആണ് പദ്ധതി ഇട്ടത് . പുതുക്കിയ തീയതി സംബന്ധിച്ച് തീരുമാനമായ ശേൽം അറിയിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.
പരിപാടിയുടെ സംഘാടനവും ആയി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ സഹകരിച്ചു വരുന്ന എല്ലാ പ്രിയ സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി കരുതണം എന്നും ഈ പുതിയ സാഹചര്യം ഉൾക്കൊണ്ട് തുടർന്നും സഹകരിക്കണം എന്നും സ്വാഗതസംഘം പ്രവർത്തക സമിതിയ്ക്ക് വേണ്ടി ഡോ. കെ പി ഹുസൈൻ, നോർക്ക ഡയറക്ടർ ഒ വി മുസ്തഫ എന്നിവർ അറിയിച്ചു. അബുദാബിയിലും വൻ പൗര സ്വീകരണത്തിന് വിപുലമായ ഒരുക്കം പൂർത്തിയാക്കിയിരുന്നു.
Skin Care: ജീരക വെള്ളത്തിൽ മുഖം കഴുകിയാൽ തിളങ്ങുമോ? ഇതാ നിങ്ങൾക്കറിയാത്ത ചില ടിപ്പുകൾ












Click it and Unblock the Notifications