15 കാരിയെ വനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ച ഇമാം കുടുങ്ങും... പരാതിയില്‍ പോക്സോ ചുമത്തി
തിരുവനന്തപുരം: 15 വയസ്സുള്ള പെണ്‍കുട്ടിയെ ഇന്നോവാ കാറില്‍ വനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ച പള്ളി ഇമാമിനെതിരെ പോലീസ് കേസ് എടുത്തു. പോക്സോ പ്രകാരം ആണ് ഇമാമിനെതിരെ കേസ് എടുത്തിട്ടുള്ളത്.
തൊളിക്കോട് ജമാ അത്ത് പള്ളിയിലെ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിക്കെതിരെ ആണ് വിതുര പോലീസ് കേസെടുത്തിട്ടുള്ളത്. അറിയപ്പെടുന്ന മത പ്രഭാഷകനും കൂടി ആണ് ഖാസിമി. കശ്മീരില്‍ പെണ്‍കുട്ടി ക്ഷേത്രത്തില്‍ വച്ച് ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഖാസിമിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

15 കാരിയെ തന്റെ ഇന്നോവ കാറില്‍ കയറ്റി വനത്തിലേക്ക് കൊണ്ടുപോയാണ് ഖാസിമി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ കരച്ചില് കേട്ട് തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകള്‍ ആയിരുന്നു ഓടിയെത്തിയത്. ആളുകള്‍ കൂടിയപ്പോള്‍, കൂടെയുള്ളത് ഭാര്യയാണ് എന്നായിരുന്നു ഖാസിമി പറഞ്ഞത്. പക്ഷേ, പെണ്‍കുട്ടി സ്കൂള്‍ യൂണിഫോമില്‍ ആയിരുന്നതിനാല്‍ നാട്ടുകാര്‍ വിശ്വസിച്ചില്ല.
എന്നാല്‍ ഖാസിമിയ്ക്കെതിരെ മൊഴി നല്കാന് പെണ്‍കുട്ടി ഇതുവരെ തയ്യാറായിട്ടില്ല എന്നാണ് വിവരം. സംഭവം പുറത്തറിഞ്ഞതോടെ ഖാസിമിയെ ജമാഅത്ത് കൗണ്‍സിലില്‍ നിന്ന് പുറത്താക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് തന്നെ ഖാസിമി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
ഖാസിമിയ്ക്കെതിരെ പരാതി നല്‍കിയിട്ടുള്ളത് പള്ളിക്കമ്മിറ്റി പ്രസിഡന്റ് തന്നെയാണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications