Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹനാനെ അപമാനിച്ചവര്‍ക്ക് പണികിട്ടും; കേസെടുക്കുമെന്നായപ്പോള്‍ മാപ്പു പറച്ചില്‍, പോസ്റ്റുകള്‍ മുക്കി

ജീവിത പ്രതിസന്ധികളെ നേരിടാന്‍ യൂണിഫോമില്‍ മീന്‍വില്‍പ്പന നടത്തിയ ഹാനാന്‍ എന്ന പെണ്‍കുട്ടിയുടെ വാര്‍ത്ത ഏറെ അഭിമാനത്തോടെയായിരുന്നു മലയാളികള്‍ സ്വീകരിച്ചത്. പ്രതിസന്ധികളെ മനക്കരുത്തോടെ നേരിട്ട ഹനാനെ മലയാളികള്‍ നെഞ്ചിലേറ്റി. ഇതിനിടയില്‍ തന്നെ ഹനാനെതിരെ ആരോപണവുമായി ഒരുവിഭാഗം ആളുകള്‍ രംഗത്ത് എത്തുകയുടം ചെയ്തിരുന്നു.

നൂറുദ്ദീന്‍ ഷെയ്ക്ക് എന്ന വ്യക്തിയായിരുന്നു ഫെയ്‌സ്ബുക്ക് ലൈവിലൂടെ പ്രധാനമായും ഈ ആരോപണം ഉയര്‍ത്തിയത്. ഹനാന്റെ മീന്‍ക്കച്ചവടം തട്ടിപ്പാണ്, ആളുകള്‍ വഞ്ചിക്കപ്പെടരുരുത് എന്ന് വ്യക്തമാക്കുന്ന നൂറുദ്ദീന്റെ ലൈവ് ആയിരക്കണക്കിന് ആളുകളായിരുന്നു ഷെയര്‍ചെയത്. പെണ്‍കുട്ടിക്കെതിരെ വ്യാജ ആരോപണം നടത്തിയവര്‍ക്കെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് പോസ്റ്റുകള്‍ മുക്കിയിരിക്കുകയാണ് നൂറുദ്ദീന്‍ ഇപ്പോള്‍.

അരുണ്‍ഗോപി

അരുണ്‍ഗോപി

ഹനാന്റെ വാര്‍ത്തകണ്ട് സംവിധായകന്‍ അരുണ്‍ഗോപി തന്റെ പുതിയചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അഭിനയിക്കാന്‍ ഹനാന് അവരസരമൊരുക്കിയിരുന്നു. ഇതോടെയാണ് ഹനാന്റെ മീന്‍വില്‍പ്പന സിനിമാ പ്രമോഷന്‍ ആണെന്ന് ആരോപണം ഉയര്‍ന്നത്. ഹാനാന്റെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നു സിനിമാതാരങ്ങളോടൊത്തുള്ള ചിത്രങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു ഇവരുടെ ആരോപണം.

മൂന്ന് ദിവസം

മൂന്ന് ദിവസം

മൂന്ന് ദിവസം മാത്രമാണ് ഹനാന്‍ തമ്മനത്ത് മീന്‍വില്‍പ്പന നടത്തിയത് എന്നായിരുന്നു വിമര്‍ശകരുടെ പ്രധാനം ആരോപണം. ഒപ്പം, ക്വീന്‍ എന്നീ സിനിമകളില്‍ ഹനാന്‍ അഭിനയിച്ചു എന്നും അതിന്റെ തെളിവായി ഏതാനും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു.

താരങ്ങള്‍ക്കൊപ്പം

താരങ്ങള്‍ക്കൊപ്പം

ഹനാന്റെ ഫെയ്സ്ബുക്കിലേയും പ്രമുഖ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഹാനാനെതിരെ ഉപയോഗിക്കപ്പെടുന്നുണ്ട്. മലയാളികളുടെ സഹായമനസ്ഥിതിയെ ഹനാനിലൂടെ സിനിമാക്കാര്‍ ചൂഷണം ചെയ്തുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ഉന്നയിച്ചിരുന്നത്. സോഷ്യല്‍മീഡിയയില്‍ ഹനാനേയും അരുണ്‍ഗോപിയേയും വിമര്‍ശിച്ചുകൊണ്ട് ട്രോളുകളും നിറഞ്ഞിരുന്നു.

നൂറുദ്ദീന്‍ ഷെയ്‌ക്ക്

നൂറുദ്ദീന്‍ ഷെയ്‌ക്ക്

എറണാകുളത്ത് താമസിക്കുന്ന നൂറുദ്ദീന്‍ ഷെയ്‌ക്കെന്ന വയനാട്ടുകാരന്റെ ഫെയ്‌സ്ബുക്ക് ലൈവിനെ കൂട്ടുപിടിച്ചായിരുന്നു പെണ്‍കുട്ടിക്കെതിരേയുള്ള വ്യാജ ആരോപണം. വിഷയത്തില്‍ ഹാനാനെതിരെ ആരോപണം ഉന്നയിച്ചതടക്കമുള്ള നിരവധി വീഡിയോകളാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നത്.

അഭിനയം

അഭിനയം

വാര്‍ത്ത ഹിറ്റായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീണ്ടും തമ്മനത്ത് എത്തി ഹനാന്‍ മിന്‍വില്‍പ്പന നടത്തിയപ്പോള്‍ മുതല്‍ ഇയാള്‍ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് രാത്രിയോടെയാണ് ഹനാന്‍ അഭിനയിക്കുവാണെന്ന ആരോപണവുമായി നൂറുദ്ദീന്‍ രംഗത്ത് എത്തിയത്. എട്ടിലധികം ഫെയ്‌സ്ബുക്ക് ലൈവുകളായിരുന്നു വിഷയത്തില്‍ ഇടപെട്ടുകൊണ്ട് പങ്കുവെച്ചിരുന്നത്.

പ്രചാരണം

പ്രചാരണം

ഇത് തെളിവായി സൂചിപ്പിച്ചായിരുന്നു സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹനാനെതിരെ രംഗത്ത് വന്നത്. ലക്ഷക്കണക്കിന് ആളുകളായിരുന്നു ഈ ലൈവുകള്‍ കണ്ടത്. നിരവധി ഗ്രൂപ്പുകളിലേക്ക് ലൈവ് ഷെയര്‍ ചെയ്ത് പെണ്‍കുട്ടിക്കെതിരെ പ്രചാരണം നടത്തിയിരുന്നു.

അരുണ്‍ഗോപിക്കെതിരേയും

അരുണ്‍ഗോപിക്കെതിരേയും

പിറ്റേദിവസവും ഈയാല്‍ ഹനാനെതിരെ സംവിധായകന്‍ അരുണ്‍ഗോപിക്കെതിരേയും ഈയാള്‍ ലൈവിലൂടെ രംഗത്ത് വന്നിരുന്നു. പിന്നീട് ഹനാന്റെ ജീവിത കഥ സത്യാമാണെന്ന് തെളിവുകള്‍ നിരത്തി തെളിയക്കപ്പെട്ടതോടെ സോഷ്യല്‍ മീഡിയ ഇയാള്‍ക്കെതിരേ തിരിയുകയും ചെയ്തു. തുടര്‍ന്ന് നൂറുദ്ദീന്‍ വീഡിയോകള്‍ ഡീലീറ്റ് ചെയ്യുകയും ചെയ്തു.

ഹനാനോട് മാപ്പ്

ഹനാനോട് മാപ്പ്

പിന്നീട് ഹാനനെതിരെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ കേസ് എടുക്കുമെന്നറിഞ്ഞതോടെ വിഷയത്തില്‍ ഖേദപ്രകടനവുമായി ഇയാള്‍ വീണ്ടും രംഗത്ത് വരികയായിരുന്നു. ഹനാനോട് മാപ്പ് പറയുന്നതായും ചിലതെറ്റിദ്ധാരണകളാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
    നിങ്ങളെ സൈബര്‍ പൊലീസ് നിരീക്ഷിക്കുന്നു | Oneindia Malayalam
    സത്യമാണ്

    സത്യമാണ്

    തനിക്കെതിരേയുള്ള ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് ഹനാന്‍തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. വാര്‍ത്തയില്‍ പറഞ്ഞതെല്ലാം സത്യമാണ്. ജീവിക്കാനും പഠനത്തിനും വേണ്ടിയാണ് മീന്‍ വില്‍ക്കുന്നതെന്ന് ഹനാന്‍ ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിരുന്നു.

    ഫെയ്സ്ബുക്ക് ലെെവ്

    നൂറുദ്ദീന്‍റെ മാപ്പ് പറച്ചില്‍

    ഫെയ്സ്ബുക്ക് ലെെവ്

    വീണ്ടും വിശദീകരണം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+