പോലീസും സിപിഎമ്മുകാരും ചേർന്ന് കളിക്കുന്ന നാടകം; സമരം ശക്തമാക്കുമെന്ന് ബിജെപി
തിരുവനന്തപുരം: കോർപ്പറേഷനിൽ കഴിഞ്ഞ 45 ദിവസമായിനടക്കുന്ന അഴിമതി വിരുദ്ധ സമരവും മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനുമെതിരെയുള്ള അനിശ്ചിതകാല സമരവും കൂടുതൽ ശക്തമാക്കുമെന്ന് ബി ജെ പി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റെ അഡ്വ വിവി രാജേഷ് .കഴിഞ്ഞ കാലങ്ങളിൽ മെഡിയ്ക്കൽ കോളേജിലും എസ് എ റ്റി ആശുപത്രിയിലും നടന്ന താല്കാലിക നിയമനങ്ങൾ അന്വേഷണത്തിന് വിധേയമാക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു.

സി പി എം പ്രവർത്തകർക്ക് പുറമെ ക്രിമിനൽ സ്വഭാവമുള്ളവരെപ്പോലും പണം വാങ്ങി മെഡിയ്ക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ താല്കാലിക തസ്തികകളിൽ നിയമിയ്ക്കുന്ന മാഫിയാ സംഘം ഈ പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിയ്ക്കുന്ന ഒരു സി പിഎം നേതാവിൻ്റെ കീഴിൽ തഴച്ചു വളർന്നു കഴിഞ്ഞു.കഴിഞ്ഞ 5 വർഷമായി 500 ൽ പരം അനധികൃത നിയമനങ്ങളാണ് ഈ സംഘം നടത്തിയിട്ടുള്ളത്.ഓരോനിയമനത്തിനും ഒരു ലക്ഷം രൂപ കോഴപ്പണമായി വാങ്ങുന്നതിന് പുറമെ ഇവരുടെ മാസശമ്പളത്തിൽ നിന്ന് ഓരോരുത്തരും ആയിരം രൂപവീതം മാസപ്പടിയായി ഈ സി പി എം നേതാവിന് നല്കേണ്ടതായുണ്ട്.
തിരുവനന്തപുരം നഗരസഭയുടെ പലകെട്ടിടങ്ങളും ഓരോ വർഷവും ലേലത്തുക പുതുക്കാതെ സി പി എം സംഘടനകളും നേതാക്കളും കൈവശം വച്ചിരിയ്ക്കുകയാണ്. നായനാർ ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ കോർപ്പറേഷനിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ്റെ നേതൃത്വത്തിൽ സി പി എമ്മിൻ്റെ പാർട്ടി പ്രവർത്തനമാണ് ഈ കെട്ടിടത്തിലെ ചില റൂമുകൾകേന്ദ്രീകരിച്ച് നടക്കുന്നത്.
സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനെതിരെ ഇന്നലെ ബി ജെ പി ,മഹിളാമോർച്ച പ്രവർത്തകർ പ്രകടനം നടത്തി പിരിഞ്ഞ് പോയ ശേഷം സി പിഎം അനുഭാവികളായ ചില പോലീസുദ്യോഗസ്ഥരാണ് ആ കെട്ടിടത്തിലെ കണ്ണാടിച്ചില്ലുകൾ തകർത്തത്.കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ ബിജെപി നടത്തുന്ന ജനകീയ സമരങ്ങളെ തകർക്കുവാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് സി പി എമ്മും പോലീസും ചേർന്ന് ഇത്തരത്തിലുള്ള നാടകങ്ങൾ നടത്തുന്നത്.
ആറ് വനിതകളുൾപ്പെടെയുള്ള ബി ജെ പി നേതാക്കളെ പോലീസിനെയുപയോഗിച്ച് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചും ഭീഷണിപ്പെടുത്തിയും സമര രംഗത്തു നിന്ന് മാറ്റിനിറുത്തുവാൻ സി പിഎം നടത്തുന്ന ശ്രമങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും വി വി രാജേഷ് പറഞ്ഞു.












Click it and Unblock the Notifications