കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങി; നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം

Google Oneindia Malayalam News

കൊല്ലം: ടോള്‍ പിരിവ് ആരംഭിച്ചതിനെ തുടര്‍ന്ന് കൊല്ലം ബൈപ്പാസില്‍ സംഘര്‍ഷം. ഇവിടെ ടോള്‍ പിരിവ് വീണ്ടും ആരംഭിക്കുകയായിരുന്നു. ഇതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. ഡിവൈഎഫ്‌ഐ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. പോലീസുകാരുമായി പ്രതിഷേധക്കാര്‍ ഉന്തും തള്ളും വരെ ഉണ്ടായി. അതേസമയം ചര്‍ച്ചയ്ക്കുള്ള ശ്രമങ്ങളൊന്നും നടക്കുന്നില്ലെന്നാണ് സൂചന. ടോള്‍ പിരിക്കാനുള്ള നീക്കവുമായി അധികൃതര്‍ മുന്നോട്ട് പോവുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്.

1

ടോള്‍ പിരിവിനായി പൂജ ആരംഭിച്ചതോടെയാണ് ഇവിടേക്ക് പ്രതിഷേധക്കാര്‍ എത്തിയത്. ഇതിന് പിന്നാലെ തന്നെ സംഭവ പോലീസും എത്തി. ഇവര്‍ പ്രതിഷേധക്കാരെ തടഞ്ഞതോടെ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു. അതേസമയം എന്ത് വന്നാലും ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്നാണ് ഡിവൈഎഫ്‌ഐ-എഐവൈഎഫ് പ്രവര്‍ത്തകര്‍ പറയുന്നത്. നേരത്തെ രണ്ട് തവണ ഇവിടെ ടോള്‍ പിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. രണ്ട് തവണയും പ്രതിഷേധങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു.

Recommended Video

cmsvideo
How people got magnetic power after vaccination | Oneindia Malayalam

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമുള്ള ദില്ലി നഗരത്തിന്റെ ആകാശ കാഴ്ച- ചിത്രങ്ങള്‍ കാണാം

രാവിലെ എട്ട് മണിയോടെയാണ് ടോള്‍ പിരിക്കാനായിരുന്നു ശ്രമം. ബെപ്പാസിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ യാത്ര സൗജന്യമാണ്. അതിനായി മുന്‍കൂറായി സൗജന്യ പാസ് വാങ്ങണമെന്നാണ് നിയമം. അതേസമയം ഇരുപത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരില്‍ നിന്ന് പ്രതിമാസം 285 രൂപയാണ് ഈടാക്കുക. എന്നാല്‍ ഇതിനെതിരെ നാട്ടുകാര്‍ തന്നെ രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്‌ഐ നേരത്തെ തന്നെ ടോള്‍ പിരിക്കാനുള്ള നിയങ്ങളോടും ടോള്‍ പിരിക്കുന്നതിനെയും എതിര്‍ക്കുന്നുണ്ട്.

ഗ്ലാമറസായി നയന ഗാംഗുലി, ചിത്രങ്ങള്‍ കാണാം

English summary
police and dyfi activists clashed in kollam bypass over toll issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X