Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്‌ലാറ്റിൽ സെക്‌സ് ടോയ്‌സും ഉറകളും; പെൺകുട്ടികളുമായി വീഡിയോ കോളിന് 1,000 രൂപ... കൊച്ചിയിലെ പെൺവാണിഭം

കൊച്ചി: കൊച്ചി മെട്രോ നഗരത്തിന്റെ വളര്‍ച്ചയില്‍ ആണ്. അതിനൊപ്പം തന്നെ കൊച്ചി പെണ്‍വാണിഭത്തിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയും ആണ്. സിനിമ, സീരിയല്‍ മേഖലയില്‍ നിന്നുള്ളവരടക്കം ഉള്‍പ്പെടുന്ന വന്‍ പെണ്‍വാണിഭ സംഘങ്ങള്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് വിവരം.

കൊച്ചിയില്‍ പിടിയിലായ അന്താരാഷ്ട്ര ബന്ധമുള്ള പെണ്‍വാണിഭ സംഘത്തിലെ വ്യക്തിയെ കുറിച്ചുള്ള അമ്പരപ്പിക്കുന്ന വിവരങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. തൃശൂര്‍ സ്വദേശിയായ സനോജ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തപ്പോള്‍ ആണ് പോലീസ് തന്നെ ഞെട്ടിപ്പോയത്.

ദുബായില്‍ ജോലി ചെയ്തിരുന്ന സനോജ് അവിടത്തെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടില്‍ എത്തിയത്. അവിടെ ഉണ്ടായിരുന്ന ഒരു യുവതിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സനോജ് അറസ്റ്റിലായത്. രാഷ്ട്രദീപികയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കലൂരിലെ ഫ്‌ലാറ്റില്‍

കലൂരിലെ ഫ്‌ലാറ്റില്‍

കലൂര്‍ കറുകപ്പള്ളിയിലെ ഒരു ഫ്‌ലാറ്റില്‍ ആയിരുന്നു സനോജ് താമസം. ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലായിരുന്നു സനോജിന്റെ താമസ സ്ഥലം പോലീസ് കണ്ടെത്തിയത്. ഒടുവില്‍ ഫ്‌ലാറ്റ് വളഞ്ഞായിരുന്നു പോലീസ് സനോജിനെ പിടികൂടിയത്.

സെക്‌സ് ടോയ്‌സും ഉറകളും

സെക്‌സ് ടോയ്‌സും ഉറകളും

ഇയാളുടെ ഫ്‌ലാറ്റ് പരിശോധിച്ചപ്പോഴും പോലീസ് ശരിക്കും ഞെട്ടിപ്പോയി. കാരണം അസംഖ്യം ഗര്‍ഭ നിരോധന ഉറകളാണ് ഇവിടെ നിന്ന് കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിരോധിച്ച സെക്‌സ് ടോയ്‌സും ഇയാളുടെ ഫ്‌ലാറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിലയേറിയ മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു.

പരാതി ഇങ്ങനെ

പരാതി ഇങ്ങനെ

ദുബായില്‍ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയുടെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് സനോജിലേക്കെത്തിയത്. ഈ സ്ത്രീയുടെ ഫോട്ടോ ലൊക്കാന്റോ വെബ്‌സൈറ്റിലൂടെ പ്രചരിപ്പിച്ചു എന്നായിരുന്നു പരാതി. ഒരു മൊബൈല്‍ ഫോണ്‍ നമ്പറും ഇതോടൊപ്പം നല്‍കിയിരുന്നു. ഇക്കാര്യം അറിഞ്ഞതോയെ യുവതി ദുബായിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുകയും പോലീസില്‍ പരാതിപ്പെടുകയും ആയിരുന്നു.

കണ്ടെത്താന്‍ ബുദ്ധിമുട്ടി

കണ്ടെത്താന്‍ ബുദ്ധിമുട്ടി

വ്യാജ വിലാസം ഉപയോഗിച്ചായിരുന്നു ഇയാള്‍ മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുത്തിരുന്നത്. അതുകൊണ്ട് തന്നെ ആളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞതും ഇല്ല. ഒരു സ്ഥലത്തും ഇയാള്‍ സ്ഥിരമായി താമസിക്കാതിരുന്നതും പോലീസിനെ കുഴക്കി.

പെണ്‍വാണിഭം തന്നെ

പെണ്‍വാണിഭം തന്നെ

ദുബായില്‍ നിന്ന് തിരിച്ചെത്തിയ ഇയാള്‍ നാട്ടിലും പെണ്‍വാണിഭം തന്നെ ആയിരുന്നു നടത്തിയിരുന്നത്. ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടികളെ ലോഡ്ജുകളില്‍ എത്തിച്ചുകൊടുക്കുന്നതായിരുന്നു രീതി. ഒടുവില്‍ പോലീസ് ഇത് കണ്ടെത്തുക തന്നെ ചെയ്തു.

ഇടപാടുകാര്‍ ചമഞ്ഞ് കെണിയൊരുക്കി

ഇടപാടുകാര്‍ ചമഞ്ഞ് കെണിയൊരുക്കി

ഇടപാടുകാര്‍ എന്ന വ്യാജേന പോലീസുകാര്‍ തന്നെ ഇയാളെ ഓണ്‍ലൈനിലൂടെ സമീപിക്കുകയായിരുന്നു. ലോഡ്ജ് ബുക്ക് ചെയ്യാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. പോലീസുകാര്‍ രഹസ്യമായി എല്ലാ തയ്യാറെടുപ്പുകളും നടത്തുകയും ചെയ്തു. ഏറ്റവും ഒടുവില്‍ മുന്‍കൂട്ടി പറഞ്ഞ ലോഡ്ജില്‍ ഒരു പെണ്‍കുട്ടി എത്തുകയും ചെയ്തു.

ചോദ്യം ചെയ്തപ്പോള്‍ എല്ലാം പുറത്ത്

ചോദ്യം ചെയ്തപ്പോള്‍ എല്ലാം പുറത്ത്

ലോഡ്ജില്‍ എത്തിയ പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ ആണ് സനോദിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശരിക്കും മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഇയാളുടെ താമസ സ്ഥലവും പെണ്‍കുട്ടിയില്‍ നിന്ന് മനസ്സിലാക്കി. അതിന് ശേഷം ആയിരുന്നു കലൂരിലെ ഫ്‌ലാറ്റ് വളഞ്ഞ് സനോജിനെ പിടികൂടിയത്.

വീഡിയോ കോളിന് പണം

വീഡിയോ കോളിന് പണം

ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടികളുമായി ഫോണില്‍ സംസാരിക്കാനും ഇയാള്‍ അവസരം ഒരുക്കിയിരുന്നു എന്നാണ് വിവരം. വോയ്‌സ് കോളിന് അഞ്ഞൂറ് രൂപയും വീഡിയോ കോളിന്േ ആയിരം രൂപയും വീതം ആയിരുന്നത്രെ ഇയാള്‍ ഈടാക്കിയിരുന്നത്. പേ ടിഎം വഴി പണം ആദ്യം തന്നെ വാങ്ങുകയും ചെയ്തിരുന്നതായാണ് വിവരം.

പതിനായിരങ്ങള്‍

പതിനായിരങ്ങള്‍

ഇയാളുമായി ഇടപാടുള്ള ഒരുപാട് പേരുണ്ട് എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഓരോ ദിവസവും ഇയാളുടെ അക്കൗണ്ടിലേക്ക് പേ ടിഎം വഴി പതിനായിരക്കണക്കിന് രൂപയാണ് വന്നിരുന്നത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട് എന്നാണ് വിവരം.

റിമാന്‍ഡ് ചെയ്തു

റിമാന്‍ഡ് ചെയ്തു

സനോജിനെ കഴിഞ്ഞ ദിവസം തന്നെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+