Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ ഓട്ടോയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്, പോലീസിന് വന്‍ വീഴ്ച്ച, അറസ്റ്റ് ചെയ്തത് നിരപരാധിയെ

യഥാര്‍ത്ഥ പ്രതിയെ പോലീസ് സംരക്ഷിക്കുകയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്

ചെറുവത്തൂര്‍: യുവതിയെ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കേസെടുത്ത പോലീസ് കുരുക്കില്‍. കേസ് അന്വേഷിച്ച പോലീസിന് വന്‍ വീഴ്ച്ച സംഭവിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത 21കാരന്‍ നിരപരാധിയാണെന്നാണ് റിപ്പോര്‍ട്ടുകല്‍ സൂചിപ്പിക്കുന്നത്. ഇത് പോലീസിന് വിഭാഗത്തിന് നാണക്കേടായിരിക്കുകയാണ്. കേസില്‍ പ്രതിയെന്ന് പറഞ്ഞ് യുവാവിനെ ജയിലിലാക്കുകയായിരുന്നു പോലീസ്.

1

ക്രൈം ഡിറ്റാച്ച്‌മെന്റ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം സംഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ വിട്ടുകൊടുക്കണമെന്ന് ക്രൈം ഡിറ്റാച്ച്‌മെന്റ്് വിഭാഗം കോടതിയെ അറിയിച്ചിട്ടുണ്ട്. യുവാവ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 27നാണ് സംഭവം നടന്നത്. ചന്തേരിയില്‍ പിടിഎ യോഗത്തിന് പോകാനായി ഓട്ടോയില്‍ കയറിയ യുവതിയെ ഡ്രൈവര്‍ പിന്‍വശത്തേക്ക് കൈയ്യിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. സംഭവത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ യുവതിക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

2

എന്നാല്‍ കേസില്‍ യഥാര്‍ത്ഥ പ്രതിയെ പിടിക്കുന്നതിന് പകരം പോലീസ് ചന്തേരയില്‍ ഓട്ടോ ഡ്രൈവറായ ഷാനവാസിനെ കുടുക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നു. സംഭവദിവസം ഷാനവാസ് പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു. ഇക്കാര്യം മനസിലാക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മതിയെന്നും ഷാനവാസിന്റെ കുടുംബം പറഞ്ഞിരുന്നു. പിന്നീട് ഇക്കാര്യം പരിശോധിച്ചപ്പോള്‍ ഇവര്‍ പറയുന്നത് സത്യമാണെന്ന് മനസിലാവുകയായിരുന്നു. അതേസമയം യഥാര്‍ത്ഥ പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം പോലീസിനെ ശരിക്കും കുടുക്കിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+