കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകരനെതിരായ പരാതിയില്‍ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ യുവതിക്ക് നിര്‍ദേശം, മന്ത്രിക്കെതിരെ തുടര്‍നടപടി

Google Oneindia Malayalam News

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതിയുമായി മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ മുന്നോട്ട്. പരാതി പിന്‍വലിക്കാന്‍ അവര്‍ തയ്യാറല്ല. അമ്പലപ്പുഴ പോലീസ് കേസില്‍ തുടര്‍ നടപടി ആരംഭിച്ചിരിക്കുകയാണ്. സുധാകരന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പറയുന്ന വാര്‍ത്താസമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. നേരത്തെ ലഭിച്ച നിയമോപദേശം. സുധാകരനെതിരെ കേസെടുത്താലും നിലനില്‍ക്കില്ലെന്നാണ്. എന്നാല്‍ ഉന്നത പോലീസ് ഓഫീസര്‍ക്ക് യുവതി പരാതി നല്‍കിയതോടെ വീണ്ടും പോലീസ് നിയമോപദേശം തേടിയിരിക്കുകയാണ്.

1

സുധാകരനെതിരായ പരാതി ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം സകല പദ്ധതികളും നടത്തുന്നുണ്ട്. എന്നാല്‍ ഒന്നും നടന്നിട്ടില്ല. സുധാകരന്‍ നടത്തിയ രൂക്ഷ പ്രതികരണങ്ങളാണ് മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗത്തെയും ഭാര്യയെയും ചൊടിപ്പിച്ചത്. അതേസമയം പിന്നോട്ടില്ലെന്ന നിലപാടിലാണ് സുധാകരന്‍. അദ്ദേഹത്തിന് സംസ്ഥാന-ജില്ലാ കമ്മിറ്റികളുടെ പൂര്‍ണ പിന്തുണയുണ്ട്. തന്നെ ഇല്ലാതാക്കാന്‍ നോക്കുന്ന പൊളിറ്റിക്കല്‍ ക്രിമിനലുകളാണ് ഇതിന് പിന്നിലുള്ളതെന്ന് സുധാകരന്‍ പരസ്യമായി പറഞ്ഞിരുന്നു. നിലവില്‍ പരസ്യ പ്രസ്താവന അടക്കം പാര്‍ട്ടി വിലക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ പ്രശ്‌നം ഒത്തുതീര്‍ന്നെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ പരാതിക്കാരി പിന്മാറാന്‍ തയ്യാറായില്ല. അതേസമയം വ്യക്തിസ്വാതന്ത്ര്യത്തില്‍ കൈ കടത്താനാവില്ലെന്നാണ് മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് യോഗത്തില്‍ നിലപാടെടുത്തത്. മന്ത്രി സ്ത്രീത്വത്തെ അപമാനിച്ചെന്നും, ജാതീയ അധിക്ഷേപം നടത്തിയെന്നുമാണ് പരാതിയില്‍ ഉള്ളത്. പോലീസിന് മൊഴിയും നല്‍കിയിട്ടുണ്ട്. എസ്എഫ്‌ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്നു യുവതി. ആലപ്പുഴ ജില്ലയില്‍ തുടരെ പാര്‍ട്ടിക്കുള്ളില്‍ വിവാദമുണ്ടാക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്.

Recommended Video

cmsvideo
Ananthapuri election result prediction| Oneindia Malayalam

യുവതിയെ സമ്മര്‍ദത്തിലൂടെ പാര്‍ട്ടിയുടെ വഴിക്ക് കൊണ്ടുവരാനാണ് സിപിഎം നീക്കങ്ങള്‍ നടത്തുന്നത്. അതേസമയം ആലപ്പുഴയിലെ വിഭാഗീയ നീക്കങ്ങള്‍ എല്ലാ പരിധിയും ലംഘിച്ചെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. സുധാകരനെതിരെ സിപിഎമ്മിലെ മറ്റൊരു ചേരി ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. ഇതിനിടെ സുധാകരന് വേണ്ടി ബിജെപി നേതാവ് മൃതുജ്ഞയഹോമം നടത്തിയതും വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. കളര്‍കോട് മഹാദേവക്ഷേത്രത്തിലാണ് മൃതുജ്ഞയഹോമം നടത്തിയത്. ബിജെപിയുടെ ജില്ലാ വൈസ് പ്രസിഡന്റ് എല്‍പി ജയചന്ദ്രനാണ് വഴിപാട് നേര്‍ന്നത്.

English summary
police ask complainant to bring the video of controversial talk of g sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X