Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തമായി കെട്ടിടമില്ലാത്ത പോലീസ് സ്റ്റേഷനുകൾക്ക് കെട്ടിടം പണിയണം പോലീസ് ഓഫീസേഴ്‌സ് അസ്സോസിയേഷൻ

വടകര:കോഴിക്കോട് റൂറൽ ജില്ലയിൽ സ്വന്തമായി കെട്ടിടമില്ലാത്ത പെരുവണ്ണാമൂഴി,മേപ്പയൂർ,തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനുകൾക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കണമെന്നും,ചോമ്പാല പോലീസ് സ്റ്റേഷന്റെ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്നും പോലീസ് ഓഫീസേഴ്‌സ് അസ്സോസിയേഷൻ മുപ്പതാമത് ജില്ലാ സമ്മേളനം പ്രമേയം മുഖേന സർക്കാരിനോട് ആവശ്യപ്പെട്ടു.ഓഫീസർമാരുടെ ജോലി സമയം എട്ട് മണിക്കൂറാക്കി നിജപ്പെടുത്തണമെന്നും,ജന സംഖ്യ അനുപാതത്തിന്റെയും,കേസ്സുകളുടേയും എണ്ണത്തിനനുസരിച്ച് സ്റ്റേഷൻ അതിർത്തി പുനർ നിർണ്ണയിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

police

പോലീസ് ഓഫീസേഴ്‌സ് അസ്സോസിയേഷൻ ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം റൂറൽ എസ്പി എംകെ പുഷ്ക്കരൻ ഉൽഘാടനം ചെയ്യുന്നു

വടകരയിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി
സമ്മേളനം റൂറൽ എസ്പി എംകെ പുഷ്ക്കരൻ ഉൽഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എംഎം സുദർശന കുമാർ അധ്യക്ഷത വഹിച്ചു.ജില്ലാ ജോയന്റ് സെക്രട്ടറി ടികൃഷ്ണൻകുട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു.താമരശ്ശേരി ഡിവൈഎസ്പി പിസിസജീവൻ,നാദാപുരം ഡിവൈഎസ്പി വികെ രാജു,സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സിഡി ശ്രീനിവാസൻ,കെ.എസ്.ഷാജി,സംസ്ഥാന പ്രസിഡണ്ട് ഡി.കെ.
പ്രിത്യുരാജ്,കെ.വിവേകാനന്ദൻ,കെപി ഭാസ്കരൻ,എ.വിജയൻ,സി.ആർ.ബിജു,മധു കുറുപ്പത്ത്,നാസർ,സി.ഭാനുമതി എന്നിവർ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+