Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഷ്ണുവിന്റെ അമ്മയെ പോലീസ് ചവിട്ടി!! റോഡില്‍ വലിച്ചിഴച്ചു! ഈ നിലവിളി നിങ്ങളെ വേട്ടയാടും മുഖ്യമന്ത്രീ

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജില്‍ മാനേജ്‌മെന്റ് പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയ്ക്ക് നീതി ആവശ്യപ്പെടുന്ന കുടുംബത്തെ നടുറോഡില്‍ വലിച്ചിഴച്ച പിണറായി വിജയന്‍ പോലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. പോലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജ അടക്കമുള്ളവരോടാണ് പോലീസ് മനുഷ്യത്വരഹിതമായി പെരുമാറിയത്.

മകന് നീതി തേടി..

പോലീസ് ആസ്ഥാനത്തിന് മുന്നില്‍ സമരം നടത്താന്‍ അനുവദിക്കില്ലെന്ന് പോലീസ് നേരത്തെ തന്നെ ജിഷ്ണുവിന്റെ കുടുംബത്തെ അറിയിച്ചിരുന്നു. എന്നാല്‍ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ജിഷ്ണുവിന്റെ അമ്മ അടക്കം ഉള്ളവര്‍.

ബലം പ്രയോഗിച്ച് അറസ്റ്റ്

പോലീസ് ആസ്ഥാനത്തിന് മു്ന്നില്‍ നിന്നും ജിഷ്ണുവിന്റെ കുടുംബത്തെ നീക്കാനുള്ള ശ്രമങ്ങള്‍ സംഘര്‍ഷത്തിലാണ് കലാശിച്ചത്. വനിതാ പോലീസ് അടക്കമുള്ള പോലീസ് സംഘം ജിഷ്ണുവിന്റെ കുടുംബത്തേയും മറ്റു പ്രതിഷേധക്കാരെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത നീക്കുകയായിരുന്നു.

അമ്മയെ ചവുട്ടി

പോലീസ് ബലപ്രയോഗത്തിനിടെ ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് പോലീസിന്റെ ചവിട്ടേറ്റു. നടുറോഡില്‍ കിടന്നു പ്രതിഷേധിച്ച ആ അമ്മയെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തില്‍ കയറ്റിയത്. മഹിജയ്ക്ക് പരുക്ക് പറ്റിയിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രതികളെ പിടിക്കാത്തവർ

അതിനിടെ മഹിജ റോഡില്‍ തളര്‍ന്നുവിഴുകയും ചെയ്തു. ജിഷ്ണു പ്രണോയ് മരിച്ച് മൂന്ന് മാസത്തോളം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്ത പോലീസാണ് നീതി തേടിയെത്തിയ അമ്മയ്ക്ക് മുന്നില്‍ തങ്ങളുടെ കൈക്കരുത്ത് തെളിയിച്ചത്.

ബെഹറയെ കാണണമെന്ന് ആവശ്യം

ജിഷ്ണു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പോലീസ് ആസ്ഥാനത്ത് സത്യാഗ്രഹ സമരം നടത്തുമെന്ന് ജിഷ്ണുവിന്റെ കുടുംബം നേരത്ത തന്നെ വ്യക്തമാക്കിയിരുന്നു. പോലീസ് ആസ്ഥാനത്ത് എത്തിയ 16 പേരെയും ഡിജിപ് ലോക്‌നാഥ് ബെഹറയെ കാണാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം.

റോഡിൽ ഉന്തും തള്ളും

എന്നാല്‍ പോലീസ് ആസ്ഥാനത്തിന് മുന്നില്‍ സമരം അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പോലീസ്. തങ്ങള്‍ സമരത്തിനില്ല, ഡിജിപിയെ കണ്ട് സംസാരിച്ചാല്‍ മതിയെന്ന് പലതവണ ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പോലീസിനോട് പറയുകയുണ്ടായി. എന്നാല്‍ പോലീസ് അത് അനുവദിക്കാത്ത സാഹചര്യത്തില്‍ റോഡില്‍ ഉന്തും തള്ളുമുണ്ടായി.

ചവിട്ടിയത് മ്യൂസിയം എസ്ഐ

തങ്ങളെ അറസ്റ്റ് ചെയ്ത് വിലങ്ങുവെച്ച് കൊണ്ടുപോകാന്‍ ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് നാടകീയമായ രംഗങ്ങള്‍ പോലീസ് ആസ്ഥാനത്ത് അരങ്ങേറിയത്. എസ്പി അടക്കം മാന്യമായി സംസാരിച്ചുവെന്നും മ്യൂസിയം എസ്‌ഐ ആണ് പുറത്ത് ചവിട്ടിയതെന്നും ശ്രീജിത്ത് ആരോപിക്കുന്നു.

പ്രതികളെ സംരക്ഷിക്കുന്നു

കേസിലെ പ്രധാന പ്രതികളായ കൃഷ്ണദാസ്, പ്രവീണ്‍ എന്നിവരടക്കമുള്ള നെഹ്‌റു കോളേജ് അധികൃതരെ പോലീസ് സംരക്ഷിക്കുകയാണ് എന്നാണ് ജിഷ്ണുവിന്റെ കുടുംബം ആരോപിക്കുന്നത്. ഒന്നാം പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.

മുൻകൂർ ജാമ്യത്തിന് കോടതിയിൽ

പ്രവീണ്‍ അടക്കമുള്ള മറ്റു പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ എവിടെയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം ഇതേ പ്രതികള്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്.

പിണറായി മറുപടി പറയണം

കേസിലെ കുറ്റക്കാരെ പിടിക്കാന്‍ സാധിക്കാത്ത പോലീസ് നീതിനേടിയെത്തിയ ഒരു കുടുംബത്തോട് കാട്ടിയ ക്രൂരത മാപ്പര്‍ഹിക്കാത്തതാണ്. പിണറായി വിജയന്റെ പോലീസിന് വീഴ്ചകള്‍ ആവര്‍ത്തിക്കുക തന്നെയാണ്. നടുറോഡില്‍ ഉയര്‍ന്ന ആ അമ്മയുടെ നിലവിളി പിണറായി വിജയനെ വേട്ടയാടുക തന്നെ ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+