ബാബുരാജിനും വാണി വിശ്വനാഥിനും എതിരെ പരാതി; വഞ്ചനാകുറ്റത്തിന് കേസെടുത്ത് പൊലീസ്
പാലക്കാട്: നടന് ബാബുരാജിനും ഭാര്യയും നടിയുമായ വാണി വിശ്വനാഥിനും എതിരെ പൊലീസ് കേസ്. ഒറ്റപ്പാലം പൊലീസാണ് ബാബുരാജിനും വാണി വിശ്വനാഥിനും എതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.
പാലക്കാട് തിരുവില്വാമല സ്വദേശി റിയാസ് പാലക്കാട് ജില്ല പൊലീസ് മേധാവിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാബുരാജിനും വാണി വിശ്വനാഥിനും എതിരെ കേസെടുത്തിരിക്കുന്നത്. അഞ്ച് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് കേസിനാസ്പദമായത്.

2017 ല്‍ സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ ഇടപാടില്‍ 3,01,45,000 രൂപ ഒറ്റപ്പാലത്തെ ബാങ്ക് മുഖേന നല്കി എന്നാണ് റിയാസ് പാലക്കാട് ജില്ല പൊലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ പറയുന്നത്.
കൂദാശ എന്ന സിനിമയുടെ നിര്‍മാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റി എന്നാണ് ബാബുരാജിനും വാണി വിശ്വനാഥിനും എതിരെയുള്ള പരാതി. തൃശൂരിലും കൊച്ചിയിലുമായിരുന്നു ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയത് എന്നാണ് പറയുന്നത്.
സിനിമ പുറത്തിറങ്ങിയ ശേഷം പണവും ലാഭവിഹിതവും ഉള്‍പ്പെടെ തിരിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇടപാട് എന്ന് റിയാസ് പരാതിയില്‍ ആരോപിക്കുന്നു. വാഗ്ദാനം പാലിക്കപ്പെടാതിരുന്നതോടെയാണ് റിയാസ് നിയമ നടപടിയുമായി മുന്നോട്ട് പോയത്.
ജോര്‍ജുകുട്ടിയുടെ മകള്‍ തന്നെയല്ലേ ഇത്; സാരിയില്‍ കിടുക്കി അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍
എസ് പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഒറ്റപ്പാലം പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസ് എടുത്തത് എന്ന് പൊലീസ് പറഞ്ഞു. ഇതിന് മുന്‍പും ബാബുരാജിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
മൂന്നാറില്‍ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമിയിലെ റിസോര്‍ട്ട് പാട്ടത്തിന് നല്കി കബളിപ്പിച്ചു എന്നായിരുന്നു ബാബുരാജിനെതിരായ കേസ്. കയ്യേറ്റ ഭൂമിയാണ് എന്ന് കണ്ടെത്തി റവന്യൂ വകുപ്പ് ഒഴിയാന്‍ ആവശ്യപ്പെട്ട റിസോര്‍ട്ടായിരുന്നു ഇത്.
ഇതാണ് ബാബുരാജ് തനിക്ക് പാട്ടത്തിന് നല്‍കിയത് എന്നായിരുന്നു പരാതിക്കാരനായ അരുണ്‍ ആരോപിച്ചത്. ഇതിന്റെ പേരിലാണ് ബാബുരാജിന് എതിരെ കേസെടുത്തിരുന്നത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications