കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ പരാമർശം, രാഹുൽ മാങ്കൂട്ടത്തിനെതിരെ കലാപാഹ്വാനത്തിന് കേസ്

Google Oneindia Malayalam News

അടൂര്‍: യൂത്ത് കോണ്ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കലാപാഹ്വാനത്തിന് കേസ്. ഫേസ് ബുക്ക് പോസ്റ്റിന്‍റെ പേരിൽ അടൂർ പൊലീസാണ് കേസെടുത്തത്. മുസ്‍ലിം നാമധാരികളായ സഖാക്കളെ എന്തിന് നിങ്ങള്‍ ബലി കൊടുക്കുന്നു എന്ന തലക്കെട്ടിലെഴുതിയ പോസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ആഗസ്റ്റ് 16 നാണ് വിവാദ പരാമർശങ്ങൾ ഉള്ള പോസ്റ്റ് രാഹുൽ മാങ്കൂട്ടത്തിൽ പേജിൽ എഴുതി പങ്കുവെച്ചത്. മുസ്ലീം നാമധാരികളായ സഖാക്കൾ ദുരൂഹമായ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നുവെന്നും,എന്നാൽ അന്വേഷണം എത്തിച്ചേരുന്നത് സി.പി.എമ്മിലേക്ക് തന്നെയാണെന്നും രാഹുൽ പോസ്റ്റിൽ ആരോപിക്കുന്നു.

1

'നിഗൂഢമായ ഈ കൊലപാതകങ്ങളുടെ ചുരുളഴിയേണ്ടതുണ്ട്. സ്വന്തം പാർട്ടിക്കാരെ , അതും മുസ്ലിം നാമധാരികളായ പാർട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നത് എന്ന് സംഘപരിവാർ സഹായം എല്ലാ കാലത്തും പറ്റുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയണമെന്നും' രാഹുൽ പോസ്റ്റിൽ പറയു

2

കൊല്ലപ്പെട്ട ഷാജഹാൻ, വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട മിഥ്ലാജ്, ഹക്ക്, കായംകുളത്ത് കൊല്ലപ്പെട്ട സിയാദ്, പട്ടാമ്പിയിൽ കൊല്ലപ്പെട്ട സെയ്താലി എന്നിവരുടെ പേരുകൾ എടുത്ത് പറഞ്ഞായിരുന്നു രാഹുലിന്റെ പോസ്റ്റ്. മുസ്ലിം ഉന്മൂലനം തന്നെയാണോ നിങ്ങളുടെ രാഷ്ട്രീയം ? എന്തിനു കൊല്ലുന്നു സി.പി.'എമ്മെ ? എന്നും പോസ്റ്റിൽ രാഹുൽ പരാമർശം നടത്തുന്നു

റീഫണ്ട് പ്രതീക്ഷിച്ചത് 7960 രൂപ, കിട്ടിയത് 82 കോടി !... ആർഭാട ജീവിതം, പിന്നാലെ പുലിവാല്റീഫണ്ട് പ്രതീക്ഷിച്ചത് 7960 രൂപ, കിട്ടിയത് 82 കോടി !... ആർഭാട ജീവിതം, പിന്നാലെ പുലിവാല്

3

രാഹുലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലപ്പെട്ട ഷാജഹാൻ, വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട മിഥ്ലാജ്, ഹക്ക്, കായംകുളത്ത് കൊല്ലപ്പെട്ട സിയാദ്, പട്ടാമ്പിയിൽ കൊല്ലപ്പെട്ട സെയ്താലി..... എത്ര മുസ്ലീം നാമധാരികളായ സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നത്. സി.പി.എം ഈ കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്വം ആദ്യം ഇതര പാർട്ടികളിൽ ആരോപിക്കുന്നുണ്ടെങ്കിലും, അന്വേഷണവും ആരോപണവും സി.പി.എമ്മിലേക്ക് തന്നെയാണ് പിന്നീട് എത്തിച്ചേരുന്നത്.

4

ആ ഘട്ടത്തിൽ തന്നെ അന്വേഷണം സ്വിച്ച് ഇട്ടത് പോലെ അവസാനിപ്പിക്കുകയും ചെയ്യുന്നു. നിഗൂഢമായ ഈ കൊലപാതകങ്ങളുടെ ചുരുളഴിയേണ്ടതുണ്ട്. സ്വന്തം പാർട്ടിക്കാരെ , അതും മുസ്ലിം നാമധാരികളായ പാർട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നത് എന്ന് സംഘപരിവാർ സഹായം എല്ലാ കാലത്തും പറ്റുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയണം. നിങ്ങൾ നേരിട്ട് തന്നെ കൊലപ്പെടുത്തുന്ന ഞങ്ങളുടെ ശുഹൈബിനെയും, ഷുക്കൂറിനെയും, നിങ്ങൾ കൊന്ന ഫസലിനെയും ഒന്നും മറന്നിട്ടുമില്ല... മുസ്ലിം ഉന്മൂലനം തന്നെയാണോ നിങ്ങളുടെ രാഷ്ട്രീയം ? എന്തിനു കൊല്ലുന്നു സി.പി.'എമ്മെ ?

സ്റ്റൈലിഷ് ലുക്കും, കേരളീയ തനിമയും... സാരിയിൽ അതി സുന്ദരിയായി കൃഷ്ണ പ്രഭ....

English summary
police case against youth congress leader rahul mamkootathil over his facebook post against political clash kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X