Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവകഥാകൃത്ത് ജിംഷാറിനെ മര്‍ദിച്ച സംഭവം; പോലീസ് കേസന്വേഷണം അവസാനിപ്പിക്കുന്നു

യുവകഥാകൃത്ത് പി ജിംഷാറിന് മര്‍ദനമേറ്റ സംഭവത്തില്‍ തെളിവില്ലാത്തതിനാല്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നു.

കൊച്ചി: യുവകഥാകൃത്ത് പി ജിംഷാറിന് മര്‍ദനമേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. തെളിവില്ലാത്തതിനാലാണ് കേസ് അവസാനിപ്പിക്കുന്നതെന്നാണ് പോലീസ് ജിംഷാറിനെ അറിയിച്ചിട്ടുള്ളത്.

പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന പുസ്തകം എഴുതിയതിന് പിന്നാലെയായിരുന്നു ജിംഷാര്‍ ആക്രമിക്കപ്പെട്ടത്. പടച്ചോനെക്കുറിച്ച് കഥകളെഴുതിയതാണ് ആക്രമികളെ പ്രകോപിപ്പിച്ചത്. കഥാസമാഹാരം പുറത്തിറങ്ങുന്നതിന് മുന്‍പ് കഥയുടെ പേര് ജിംഷാര്‍ വാട്‌സാപ് മുഖചിത്രം ആക്കിയിരുന്നു. അതിനെതിരെ വന്ന മെസേജുകള്‍ക്ക് ശക്തമായ രീതിയില്‍ പ്രതികരിച്ചിരുന്നു. വാഗ്വാദത്തില്‍ തുടങ്ങിയ വിമര്‍ശനം പിന്നീട് അക്രമത്തില്‍ കലാശിക്കുകയായിരുന്നു. ഉമ്മയുടെ വീട്ടില്‍ നിന്ന് തിരിച്ചു പോകും വഴി പാലക്കാട് തൃത്താലയില്‍ വെച്ചാണ് ജിംഷാര്‍ ആക്രമിക്കപ്പെട്ടത്.

ചിത്രപ്രദര്‍ശനം

ചിത്രപ്രദര്‍ശനം

മലയാള സര്‍വകലാശാലയുടെ പ്രഥമ സാഹിതി പുരസ്‌കാരം നേടിയ കഥയാണ് പടച്ചോന്റെ ചിത്രപ്രദര്‍ശനം. 2011 ല്‍ ശാന്തം മാസികയിലാണ് ഈ കഥ ആദ്യമായി പ്രസിദ്ധീകരിച്ചത്. ഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍ എന്ന ആദ്യ നോവലിലൂടെ വായനക്കാരുടെയും നിരൂപകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ യുവഎഴുത്തുകാരനാണ് ജിംഷാര്‍. പടച്ചോന്റെ പേരില്‍ കഥയെഴുതിയതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. നിരൂപകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ പുസ്തകം കൂടിയാണിത്. പുസ്തകം പ്രകാശനം ചെയ്യുന്നതിന് മുന്‍പ് കവര്‍ ചിത്രം നവമാധ്യമങ്ങളില്‍ വൈറലായിരുന്നു.

 കടന്നുകയറ്റം

കടന്നുകയറ്റം

പടച്ചോന്റെ പേരില്‍ കഥയെഴുതിയതാണ് അക്രമികളെ ചൊടിപ്പിച്ചത്. പുസ്തകത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട് മതമൗലികവാദികള്‍ കഥാകൃത്തിനെ ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും കഥയുടെ പേര് മാറ്റാന്‍ ജിംഷാര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ആക്രമിക്കപ്പെട്ടത്. ജിംഷാറിനെ ആക്രമിച്ചതിനെതിരെ എഴുത്തുകാരുള്‍പ്പടെ നിരവധി പ്രതിഷേധിച്ചിരുന്നു. എഴുത്തുകാരുടെ സ്വാതന്ത്രത്തിന് നേരെയുള്ള ഗുരുതര കൈയ്യേറ്റത്തെ പ്രമുഖര്‍ അവംലബിച്ചിരുന്നു. നവമാധ്യമങ്ങളിലും മറ്റുമായി വന്‍ പിന്തുണയാണ് ജിംഷാറിന് ലഭിച്ചത്.

കഥ

കഥ

പടച്ചോനെക്കുറിച്ച് കഥയെഴുതാനും മാത്രം നീ വളര്‍ന്നോ എന്ന് ചോദിച്ചാണ് തന്നെ മര്‍ദിച്ചതെന്ന് ജിംഷാര്‍ പറഞ്ഞിരുന്നു. കഥയുടെ തലക്കെട്ട് അറിഞ്ഞപ്പോള്‍ മുതലേ ഫോണിലൂടെ നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നുവെന്ന് ജിംഷാര്‍ വ്യക്തമാക്കിയിരുന്നു. കഥ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പേ അവര്‍ പ്രതികരിച്ചു.

, കേസന്വേഷണം അവസാനിപ്പിക്കുന്നു

, കേസന്വേഷണം അവസാനിപ്പിക്കുന്നു

ജിംഷാറിനെ ആക്രമിച്ചതിന് തെളിവുകളില്ലാത്തതിനാലാണ് കേസ് അവസാനിപ്പിക്കുന്നതെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+